താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റി വച്ചു ; പ്രസിഡൻ്റ് മോഹൻലാലിൻ്റെ അസൗകര്യം പരിഗണിച്ചെന്ന് വിശദീകരണം

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹൻലാലിന്റെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിയത്. എക്‌സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള നടൻ ബാബുരാജ് പറഞ്ഞു. ലൈംഗികപീഡനാരോപണം ഉയർന്നതോടെയാണ് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്. സിദ്ദിഖിനെതിരെ അടക്കം ലൈംഗികാരോപണം ഉയർന്നതോടെ താരസംഘടന വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബാബുരാജിനെതിരെയും കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. നടൻമാരായ മണിയൻപിള്ള രാജു, ജയസൂര്യ, മുകേഷ്, ഇടവേള…

Read More

കടുത്ത പനിയും ശ്വാസ കോശ അണുബാധയും , നടൻ മോഹൻലാൽ ചികിത്സ തേടി ; നടൻ വീട്ടിൽ പൂർണ വിശ്രമത്തിൽ

കടുത്ത പനിയും ശ്വാസകോശ അണു ബാധയും മൂലം നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പനി, ശ്വാസ തടസ്സം എന്നിവ അനുഭവപ്പെട്ടപ്പോഴാണ് ലാൽ ആശുപത്രിയിൽ എത്തിയത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ പരിശോധന നടത്തിയപ്പോൾ ശ്വാസകോശ അണുബാധ കണ്ടെത്തി. ആശുപത്രിയിൽ പരിശോധനകൾക്ക് ശേഷം അദ്ദേഹത്തെ ഡോക്ടർമാർ വീട്ടിലേക്ക് വിട്ടു. നടൻ വീട്ടിൽ പൂർണ വിശ്രമത്തിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ മോഹൻ ലാലിന് നിർദ്ദേശിച്ചിരിക്കുന്നത്. “64 വയസുള്ള മോഹൻലാലിനെ ഞാൻ പരിശോധിച്ചു. അദ്ദേഹത്തിന് കടുത്ത പനിയും, ശ്വാസ തടസ്സവും,…

Read More

‘മുണ്ടക്കെെയ്ക്കായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകും, വെള്ളാർമല സ്കൂൾ പുനര്‍നിര്‍മിക്കും’; മോഹൻലാൽ

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കെെയിൽ ഉണ്ടായതെന്ന് നടൻ മോഹൻലാൽ. വയനാട്ടിലെ ദുരന്തമേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്ത മേഖലയിലെ പുനരുദ്ധാരണത്തിനായി താനും കൂടി ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ വെള്ളാർമല സ്കൂൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂടി സംഭാവന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചൂരൽമലയിൽ നിന്ന് പുഞ്ചിരിമട്ടം വരെ അദ്ദേഹം സന്ദർശിച്ചു. ഇതിന് മുൻപും ഈ പ്രദേശത്ത് എത്തിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. ‘നിമിഷ നേരം…

Read More

ദുഷ്‌കരമായ സമയത്ത് ഐക്യത്തിന്റെ ശക്തി കാണിക്കാമെന്ന് മോഹൻലാൽ; ‘സംഭാവനയൊന്നും കണ്ടില്ലല്ലോ എന്ന് പോസ്റ്റിന് കമന്റുകൾ

വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സല്യൂട്ട് അടിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ 122 ഇൻഫൻട്രി ബറ്റാലിയനെ കുറിച്ചും അദ്ദേഹം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകരുടെ ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ്. മോഹൻലാൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ-വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകർന്ന് നിസ്വാർത്ഥമായ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ദുരിതാശ്വാസ ദൗത്യത്തിൽ മുൻപന്തിയിൽ നിന്ന എൻ്റെ…

Read More

രജനികാന്തിനോട് ആരാധനയല്ല…, നിറഞ്ഞ സ്നേഹമാണ് ആ മനുഷ്യനോടുള്ളത്: മോഹൻലാൽ

ഇന്ത്യൻ വെള്ളിത്തിരയെ, തന്റേതായ ശൈലികൊണ്ട് ഇളക്കിമറിച്ച സൂപ്പർതാരം രജനികാന്തിനെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ എന്നും ആരാധകർ നെഞ്ചേറ്റുന്നതാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ കഴിഞ്ഞ് പല ചിത്രങ്ങളുടെയും ഷൂട്ടിംഗിനായി ഞാൻ തമിഴ്നാട്ടിലെത്തിയിരുന്നെങ്കിലും രജനികാന്തിനെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എന്റെ വിവാഹ നിശ്ചയത്തിനു ശേഷമാണ് അദ്ദേഹത്തിനെ നേരിൽ കാണുന്നതിനും പരിചയപ്പെടുന്നതിനും അവസരമുണ്ടായത്. ചെന്നൈയിലെ വീനസ് സ്റ്റുഡിയോയിൽ ‘മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ആ സമയത്ത് മറ്റൊരു പടത്തിന്റെ ഷൂട്ടിംഗിനായി രജനികാന്തും അവിടെയെത്തി. പരസ്പരം അറിയാമായിരുന്നെങ്കിലും തമ്മിൽ…

Read More

‘മമ്മൂട്ടിക്കു വച്ച പേര് മോഹന്‍ലാലിനു കൊടുത്തു’; എസ്.എന്‍. സ്വാമി പറയുന്നു

എസ്.എന്‍. സ്വാമി, മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് തിരക്കഥാകൃത്ത്. സിബിഐ ഡയറിക്കുറിപ്പ് ആണ് സ്വാമിക്കു ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്. മമ്മൂട്ടി എന്ന നടന്റെ ജനപ്രിയ ഹിറ്റ് ആയിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്. മോഹന്‍ലാലിനെ വച്ചും സ്വാമി സിനിമ ചെയ്തിട്ടുണ്ട്. അക്കാലത്തെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് സ്വാമി. മൂന്നാംമുറയെന്ന മോഹന്‍ലാല്‍ ഹിറ്റ് ചിത്രം പിറന്നത് ഒരു ന്യൂസ് പേപ്പറില്‍ നിന്നു കിട്ടിയ ഒരു വാര്‍ത്തയില്‍ നിന്നാണ്. സിനിമയില്‍ കാണിച്ച പോലെ യഥാര്‍ഥത്തില്‍ ഒരു തട്ടിക്കൊണ്ടുപോകല്‍ നടന്നിരുന്നു. സിനിമയില്‍ കാണിച്ചത് പോലെ…

Read More

ഇത്രത്തോളം മനുഷ്യമനസുകളെ മനസിലാക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല, അതാണ് അദ്ദേഹത്തെ മോഹന്‍ലാല്‍ ആക്കുന്നത്: രചന നാരായണന്‍കുട്ടി

മഴവില്‍ മനോരമയിലെ മറിമായം എന്ന പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന നടിയാണ് രചന നാരായണന്‍കുട്ടി. പലപ്പോഴും താരത്തിന്റെ സ്വകാര്യജീവിതം സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴക്കുമ്പോഴും രചന അതൊന്നും മൈന്‍ഡ് ചെയ്യാറില്ല. പത്തു വര്‍ഷത്തിലേറെയായി താരം സിനിമയില്‍ സജീവമാണ്. 13 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ആദ്യമായാണ് രചന മഹാനടന്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് രചന പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. സിനിമാ ജീവിതം ആരംഭിച്ചശേഷം 13 വര്‍ഷങ്ങള്‍ക്ക് ഇപ്പുറമാണ് ലാലേട്ടനോടൊപ്പം ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ അതിന് മുന്‍പ് അമ്മയുടെ മീറ്റിംഗുകളിലും മറ്റ് പരിപാടികളിലും…

Read More

‘എല്ലാവർക്കും ഞാൻ ഉമ്മ കൊടുക്കും, എനിക്കാരും തരാനില്ല’; ലാലേട്ടന്റെ പരാതി തീരുംമുന്നേ ഇന്ദ്രൻസിന്റെ ചുംബനം

കഴിഞ്ഞ ദിവസം മലയാള സിനിമയിലെ നടീനടൻമാരുടെ സംഘടനയായ അമ്മയുടെ ജനറൽബോഡി യോഗം കൊച്ചിയിൽ വച്ചുനടന്നിരുന്നു. യോഗത്തിലെത്തിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയ നിറയെ. മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും ഒരു വീഡിയോയും വൈറലായിട്ടുണ്ട്. യോഗത്തിൽ ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിക്കുന്നതാണ് വീഡിയോ. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് സ്‌നേഹചുംബനം നൽകുന്നത് കാണാം. ‘ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ല’ എന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്‌നേഹ ചുംബനം. പുതിയ…

Read More

വീട്ടിലേക്കു വന്നാൽ താറാവ് കറി വെച്ചു തരാമെന്ന് ആരാധികയായ അമ്മ; ചേർത്തു പിടിച്ച് ഒപ്പംനടത്തി മോഹൻലാൽ

ആരാധികയായ ഒരമ്മയെ ചേർത്തുപിടിച്ച് നടക്കുന്ന മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു രസകരമായ സംഭവം നടന്നത്. തന്റെ ഇഷ്ടതാരത്തെ കാണാനായി ചിത്രത്തിന്റെ സെറ്റിലെത്തിയതായിരുന്നു ഇവർ. എന്തായലും ആരാധികയ്ക്ക് നിരാശപ്പെടേണ്ടി വന്നില്ല. ഒരു കുടയ്ക്കുകീഴിൽ കുശലംപറഞ്ഞു മോ​ഹൻലാലിനൊപ്പം ചേർന്നുനടക്കാൻ അമ്മക്കായി. അതീവ ഹൃദ്യമാണ് ഇരുവരും ചേർന്നുള്ള സംഭാഷണം. വീട്ടിലേക്കു വന്നാൽ താറാവ് കറി ഉണ്ടാക്കിത്തരാമെന്നൊക്കെ അമ്മ പറയ്യുന്നുണ്ട്. അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം…

Read More

കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ; നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും: ജോയ് മാത്യു

മോഹൻലാൽ വീണ്ടും താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇത് മൂന്നാം തവണയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഈ അവസരത്തിൽ നടൻ ജോയ് മാത്യു മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.  പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തെ കുറിച്ചാണ് ജോയ് മാത്യു പറയുന്നത്. ‘പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാമെന്നാണ് ഞാൻ വിചാരിച്ചത്. മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ. കരുത്തനായ സ്ഥാനാർത്ഥി അല്ലേ മോഹൻലാൽ. നമ്മൾ മത്സരിച്ചാൽ മോഹൻലാൽ പിന്മാറും. മോനെ…

Read More