
ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്; ജനസംഖ്യാ നിരക്ക് 2.1ന് താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കും : ആർഎസ്എസ് മേധാവി
ഒരു സമൂഹത്തിൻ്റെ ജനസംഖ്യാ വളർച്ചാ നിരക്ക് 2.1 ൽ താഴെയാണെങ്കിൽ ആ സമൂഹം സ്വയം നശിക്കുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സമൂഹത്തിൽ കുടുംബത്തിൻ്റെ പ്രാധാന്യം മോഹൻ ഭാഗവത് ഊന്നിപ്പറയുകയും പറഞ്ഞു. നാഗ്പൂരിലെ ‘ കാതലെ കുൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. കുടുംബം സമൂഹത്തിൻ്റെ ഭാഗമാണെന്നും ഓരോ കുടുംബവും ഒരു യൂണിറ്റാണെന്നും പറഞ്ഞു. ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. ജനനനിരക്ക് 2.1 ന് താഴെ പോയാൽ സമൂഹം നശിക്കും. ജനന നിരക്ക് കുറയുന്ന സമൂഹം സ്വയം നശിക്കുമെന്നാണ് ലോകസാംഖ്യ…