‘ഗ്ലാമറസായിട്ടല്ല അഭിനയിച്ചാണ് കഴിവ് തെളിയിക്കേണ്ടത്’: മാളവിക മോഹനനെ പരിഹസിച്ച് ആരാധകർ

പട്ടം പോലെയെന്ന മലയാളം സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനന്‍. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പവും പിന്നീട് മാളവിക അഭിനയിച്ചിരുന്നു. പട്ടം പോലെയിൽ ദുൽഖറിന്റെ നായിക വേഷം ഭം​ഗിയായാണ് മാളവിക അവതരിപ്പിച്ചത്. പിന്നീട് രജിനികാന്ത് ചിത്രം പേട്ട, വിജയ്‌യുടെ മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ താരം ചെയ്തു. ക്രിസ്റ്റി എന്ന മലയാള ചിത്രമാണ് നടിയുടേതായി അവസാനം റിലീസ് ചെയ്തത്. ചിത്രത്തിൽ യുവതാരം മാത്യുവായിരുന്നു…

Read More

ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ചു; ഇടുക്കിയില്‍ വയോധികന്‍ മരിച്ചു

കുടിവെള്ളമെന്ന് കരുതി ബാറ്ററിയിലെ വെള്ളം അബദ്ധത്തില്‍ മദ്യത്തില്‍ ഒഴിച്ചുകഴിച്ച വയോധികന്‍ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിച്ച സ്ഥലത്ത് കുപ്പിവെള്ളം മാറിപ്പോയാണ് അപകടമുണ്ടായത് എന്നാണ് സൂചന. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹനന്‍ ശനിയാഴ്ചയാണ് മരണപ്പെടുന്നത്. വെള്ളക്കുപ്പികള്‍ അബദ്ധത്തില്‍ മാറിപ്പോയതെന്നാണ് പോലീസ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Read More