
‘കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശം’; മോഹൻ ജോസ്
വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് മുന്നിൽ എത്തിയ നടനാണ് മോഹൻ ജോസ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങി മലയാളത്തിന്റെ മുൻനിര താരങ്ങളുടെ ഒപ്പം ഒട്ടനവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമായി തുടരുന്ന മോഹൻ ജോസ് നടൻ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. “വർഷങ്ങൾക്കു മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു…