ഐഎസ്എൽ ഫുട്ബോൾ; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പൊരുതി തോറ്റു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് മോഹന്‍ ബഗാന്‍ ആണ് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്‌റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡയമന്റാകോസ് ഇരട്ട ഗോളുകള്‍ നേടിയെങ്കിലും മോഹന്‍ ബഗാനോട് തോല്‍വി വഴങ്ങുകയായിരുന്നു. ഈ തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ഒരു ഗോളിന് മുന്നിലായിരുന്നു. ടീമിനായി അര്‍മാന്‍ഡോ സാദികു ഇരട്ടഗോളുകള്‍ഡ നേടി. കളിയുടെ 54-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം വിബിന്‍ മോഹനന്‍…

Read More

ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു;എതിരാളികൾ മോഹൻ ബഗാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് കരുത്തരുടെ പോരാട്ടം. സാൾട്ട്‌ലേക്ക് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി മോഹൻബഗാനെ നേരിടും. രാത്രി എട്ട് മണിക്കാണ് ആവേശപോരാട്ടം. വിജയിച്ചാൽ പോയന്റ് ടേബിളിൽ ബ്ലാസ്‌റ്റേഴ്‌സിന് ഒന്നാംസ്ഥാനത്തേക്ക് എത്താനാകും. കഴിഞ്ഞ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിക്കെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട എവേ മാച്ചിനിറങ്ങുന്നത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിലും മികച്ച പ്രകടനമാണ് ടീം പുറത്തെടുത്തത്. എതിരാളികളുടെ തട്ടകത്തിലും ഇതേ പ്രകടനം ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മുംബൈക്കെതിരെ ദിമിത്രിയോസ് ഡയമന്റകോസും ക്വമി…

Read More

ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് സഹലിന്റെ കൂടുമാറ്റം; വൈകാരിക യാത്ര പറച്ചിലുമായി മഞ്ഞപ്പട

“ചില വിടപറയലുകൾ കഠിനമാണ്! അവൻ ഞങ്ങൾക്കുവേണ്ടി മത്സരങ്ങളേറെ ജയിച്ചവനാണ്. അവൻ ഞങ്ങളുടെ ഹൃദയം കവർന്നവനാണ്..വിഖ്യാത താരത്തിന്റെ പകരക്കാരനായി കളത്തിലെത്തിയ ആ കൊച്ചുപയ്യൻ ഇന്ന് ടീം വിടുന്നത് ഞങ്ങൾക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന വിശേഷണത്തോടെ. നന്നായി വരട്ടെ..സഹൽ” ഇതായിരുന്നു മുഹമ്മദ് സഹൽ എന്ന ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കൂടുമാറ്റത്തെ കുറിച്ച് ടീമിന്റെ ഔദ്യോഗിക ഫാൻസ് ക്ലബ്ബായ മഞ്ഞപ്പടയുടെ പ്രതികരണം. സഹലിന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതരും ആശംസകളറിയിച്ചു. “വളരെ ദുഃഖത്തോടെയാണ് ക്ലബ് വിട നൽകുന്നത്. മുന്നോട്ടുള്ള യാത്രയിൽ എല്ലാ നന്മകളും…

Read More