പരിക്ക് ഭേദമാകാതെ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടാണെന്ന് രോഹിത് ശര്‍മ
മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് വൈകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. ഏകദിന ലോകകപ്പിന് ശേഷം പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവന്നിട്ടില്ല താരം. ബംഗാളിന് വേണ്ടി രഞ്ജി ട്രോഫി കളിക്കുമെന്നും ഷമി വ്യക്തമാക്കിയിരുന്നു. അതുപോലെ ഈ വര്‍ഷാവസാനം ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫി കളിക്കാനാവുമെന്നും ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിയില്‍ താരത്തിന് തുടക്കത്തിലെ ചില മത്സരങ്ങള്‍ നഷ്ടമാകും. ആദ്യ മത്സരത്തില്‍ ഷമി കളിച്ചിരുന്നില്ല. ഇപ്പോള്‍ ഷമിയുടെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്…