‘ബിജെപിക്കെതിരെ പറയാതിരിക്കാൻ സുധാകരനും നേതാക്കളും ഗുളിക കഴിക്കുന്നു’; റിയാസ്

കോൺഗ്രസിനെ പരിഹസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തേക്ക് ‘പ്രാണി’കളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മുഹമ്മദ് റിയാസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഉറക്കത്തിൽ പോലും ബിജെപിക്കെതിരെ പറയാതിരിക്കാൻ കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്. പാലക്കാട്ടെ കോൺഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോൺഗ്രസിലെ ആഭ്യന്തര തർക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാർട്ടിയിൽ ഐക്യം ഇല്ലാത്തവരാണ് സർക്കാർ പ്രശ്‌നമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.

Read More

‘ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി തോന്നുന്നില്ല, ‍നിലപാട് മുൻപ് പറഞ്ഞതാണ്’: വീണയെ ചോദ്യം ചെയ്തതിൽ മുഹമ്മദ് റിയാസ്

എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) വീണയെ ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ‘‘ ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി എനിക്ക് തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല’ മുഹമ്മദ് റിയാസ് പറഞ്ഞു. ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീർപ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിനുവേണ്ടി ചില ഒത്തുതീർപ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു….

Read More

‘കേരള പൊലീസ് ആകെ മോശമെന്ന് പറയാനാകില്ല, ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും; മന്ത്രി റിയാസ്

തെറ്റ് ആരു ചെയ്താലും വെള്ളം കുടിച്ചിരിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടിയതു പോലെ, ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുണ്ടെങ്കിൽ അതിനെ ഒരുതരത്തിലും വച്ചുപൊറുപ്പിക്കുന്ന നിലപാടുണ്ടാകില്ല. പാർട്ടി സെക്രട്ടറി പറഞ്ഞതു പോലെ, തെറ്റ് ആര് പറഞ്ഞാലും തെറ്റിനോട് ഒരുതരത്തിലും സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷം കൈക്കൊള്ളുക. ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെയുള്ള പി.കെ.അൻവർ എംഎൽഎയുടെ ആരോപണത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി….

Read More

മുഹമ്മദ് റിയാസിനെ സാമൂഹിക മാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; കേസെടുത്ത് പോലീസ്

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ സാമൂഹികമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയതിന് കോഴിക്കോട് സൈബർ ക്രൈം പോലീസ് കേസെടുത്തു. ഫെയ്സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് രണ്ടുഫോട്ടോകൾക്കൊപ്പം അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. വെള്ളിയാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Read More

തിരുവനന്തപുരത്ത് മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച് അപകടം: സ്‌കൂട്ടർ യാത്രികന് പരുക്ക്

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ചു സ്‌കൂട്ടർ യാത്രികനു പരുക്കേറ്റു. തൂങ്ങാംപാറ ഇക്കോ ടൂറിസം നിർമാണ ഉദ്ഘാടനം കഴിഞ്ഞു തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലേക്ക് പോകുന്നവഴിയാണു മന്ത്രിയുടെ വാഹനം സ്‌കൂട്ടറിൽ ഇടിച്ചത്. നെയ്യാർ സ്വദേശി ശശിധരനാണ് പരുക്കേറ്റത്. ശശിധരന്റെ തലയ്ക്കാണു പരുക്ക്. തച്ചോട്ടുകാവ് മഞ്ചാടി റോഡിൽ ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണു മന്ത്രിയുടെ വാഹനം ഇടിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുകാർ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം…

Read More

കേരളത്തിലെ കലാലയങ്ങളെ കലാപങ്ങളുടെ ഫാക്ടറിയാക്കാനുള്ള നീക്കമാണു നടക്കുന്നത്: ഗവര്‍ണര്‍ക്കെതിരെ മന്ത്രി റിയാസ്

മറ്റേതു സംസ്ഥാനത്തെക്കാളും ഭദ്രമാണ് കേരളമെന്നു തെളിയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് നന്ദി പറയുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട്ടുകാര്‍ ആരു വന്നാലും വലിയ ആതിഥ്യമര്യാദ കാണിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അവിടെ മത്സരിച്ചാല്‍ ഹലുവ തന്ന കൈക്കൊണ്ടു തന്നെ വോട്ട് ചെയ്ത് ജനങ്ങള്‍ ദയനീയമായി പരാജയപ്പെടുത്തും. രാഷ്ട്രീയ പ്രബുദ്ധതയുടെ നാടാണ് കോഴിക്കോടും കേരളവുമെല്ലാം. സമരം ചെയ്‌ത എസ്.എഫ്.ഐക്കാരുടെ ചോരപ്പാടുകൾ ഇപ്പോഴും മിഠായിത്തെരുവില്‍ ഉണ്ടാകും. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഒരു…

Read More

‘മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ല’; മുഹമ്മദ് റിയാസ്

മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീർ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവം സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടി പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. അതേസമയം, മിത്ത് വിവാദത്തിൽ…

Read More