
വധശ്രമക്കേസ്: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു
വധശ്രമക്കേസിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കവരത്തി കോടതി വിധിച്ച ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസൽ. ജസ്റ്റിസ് എൻ. നഗരേഷ് ആണ് കേസിൽ വിധി പറഞ്ഞത്. എം.പിക്കു പുറമെ നാലുപേർക്കെതിരായ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. പത്തു വർഷത്തെ തടവുശിക്ഷയാണ് കേസിൽ കവരത്തി കോടതി വിധിച്ചിരുന്നത്. ഇതേതുടർന്ന് മുഹമ്മദ് ഫൈസലിനു ലോക്‌സഭാ അംഗത്വത്തിൽനിന്ന് അയോഗ്യത കൽപിച്ചിരുന്നു. പിന്നീട് ഹൈക്കോടതി വിധി മരവിപ്പിക്കുകയും ലോക്‌സഭാ അംഗത്വം തിരിച്ചുലഭിക്കുകയുമായിരുന്നു. കവരത്തി സെഷൻസ്…