
അവകാശങ്ങൾ നേടുന്നത് വരെ പലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി കിരീടാവകാശി
അവകാശങ്ങൾ നേടുന്നത് വരെ പലസ്തീനൊപ്പം നിൽക്കുമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ പലസ്തീൻ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം ആവർത്തിച്ചത്. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുമെന്നതായും അദ്ദേഹം വിശദീകരിച്ചു. നിങ്ങളുടെ അവകാശങ്ങൾ സ്വന്തമാക്കും വരെ കൂടെയുണ്ടാകുമെന്നാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത്. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാനും അതിൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കാനുമുള്ള സൗദി ഇടപെടലുകൾ അദ്ദേഹം ചർച്ച ചെയ്തു. പലസ്തീൻ ജനതക്ക് സമാധാനവും അവകാശങ്ങളും പ്രതീക്ഷകളും സ്വന്തമാക്കും വരെ…