
ക്രിസ്തുമസ് പുതുവർഷ ആഘോഷം ; ദുബൈ വിമാനത്താവളം തിരക്കിലേക്ക് , സജ്ജീകരണങ്ങൾ വിലയിരുത്തി ജിഡിആർഎഫ്എ മേധാവി മുഹമ്മദ് അഹ്മദ് അൽ മർറി
ക്രിസ്മസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ പൂർണ സജ്ജമാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി. ദുബൈ എയർപോർട്ടിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ദുബൈ എയർപോർട്ട് ജി.ഡി.ആർ.എഫ്.എ സെക്ടർ അസി. ഡയറക്ടർ മേജർ ജനറൽ തലാൽ അൽ ശംഖിത്തി, ടെർമിനൽ 3 വിമാനത്താവളത്തിലെ പാസ്പോർട്ട് കൺട്രോൾ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ ജുമാ ബിൻ സുബൈഹ് തുടങ്ങിയവരും അനുഗമിച്ചിരുന്നു….