കോതമംഗലത്തെ പ്രതിഷേധം; മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയിൽ ഹാജരാകും

കോതമംഗലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയില്‍ ഹാജരാവും. കോതമംഗലം കോടതിയിലാണ് ഇരുവരും ഹാജരാവുക. ഇടക്കാല ജാമ്യം നല്‍കിയ കോടതി, കേസില്‍ ഇന്ന് അന്തിമ ഉത്തരവിറക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. എന്നാല്‍ കോതമഗംലത്തെ പ്രതിഷേധം മനപ്പൂര്‍വമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. മൃതദേഹത്തോട് അനാദരവ് കാട്ടിയതും പൊതുമുതല്‍ നശിപ്പിച്ചതുമെല്ലാം ഗുരുതര കുറ്റമാണെന്നും പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍…

Read More

മൃതദേഹവുമായുള്ള പ്രതിഷേധം; മാത്യു കുഴൽനാടനും, മുഹമ്മദ് ഷിയാസിനും ഇടക്കാല ജാമ്യം തുടരും, കേസ് നാളത്തേക്ക് മാറ്റി

കാട്ടാനയുടെ ആക്രമണത്തില്‍ ഇന്ദിരയെന്ന സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടന്‍റേയും മുഹമ്മദ് ഷിയാസിന്‍റേയും ഇടക്കാല ജാമ്യം തുടരും. ജാമ്യാപേക്ഷയിലെ വാദം കോടതി നാളേക്ക് മാറ്റി. ഏത് തരത്തിൽ ഉള്ള ആക്രമണമാണ് നടന്നതെന്ന് പൊലീസ് പറഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു.കൊല്ലപ്പെട്ട ഇന്ദിരയുടെ ബന്ധുക്കൾ ഉൾപ്പെടെ എല്ലാവരും വൈകാരികമായാണ് പ്രതികരിച്ചത്.രാവിലെ പത്തരമണിക്ക് ഇൻക്വസ്റ്റ് തുടങ്ങിയിട്ടില്ല.നൂറ് കണക്കിന് ആളുകൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന വകുപ്പിന് പുറമെ മറ്റ്…

Read More