
അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷം ; ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു
അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. ഒരുലക്ഷത്തി പതിനൊന്നായിരം ദിർഹമാണ് ജേതാവിന് സമ്മാനിക്കുക.യൂണിവേഴ്സൽ ഐഡൽ എന്ന പേരിലാണ് ദുബൈയിൽ മ്യൂസിക് റിയാലിറ്റി ഷോ ഒരുക്കുന്നത്. ദുബൈയിലെ മുഹമ്മദ് റഫി ഫാൻസ് ക്ലബും, എച്ച്.എം.സി ഇവന്റ്സും ചേർന്ന് അജ്മാൻ രാജകുടുംബാഗം ശൈഖ് അൽ ഹസൻ ബിൻ അലി ആൽനുഐമിയുടെ രക്ഷകർതൃത്വത്തിലാണ് പരിപാടി. യൂണിവേഴ്സൽ ഐഡലിന്റെ ആദ്യ ഓഡീഷൻ ഈമാസം 28,29 തിയതികളിൽ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ നടക്കും. ഇന്ത്യയിൽ…