വിവേകാനന്ദപ്പാറയില്‍ മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍ മോദി ധാന്യത്തിലിരിക്കും; വന്‍ സുരക്ഷാവിന്യാസം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടില്‍നിന്ന് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍. 30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകിട്ട് 4.55ന് കന്യാകുമാരിയില്‍ എത്തും. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനു ശേഷം ബോട്ടില്‍ വിവേകാനന്ദപ്പാറയിലേക്കു പോകും. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റര്‍ പരീക്ഷണപ്പറക്കല്‍ നടത്തി. ധ്യാനത്തിനുശേഷം ജൂണ്‍ ഒന്നിന് വൈകീട്ടോടെ തിരുവനന്തപുരം വഴി ഡല്‍ഹിയിലേക്ക് തിരിച്ചുപോകും. വിവേകാനന്ദപ്പാറയില്‍ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് ആദ്യമായാണ്….

Read More

പായൽ കപാഡിയ രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി; കേസുകൾ പിൻവലിക്കണമെന്ന് തരൂർ

കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടിയ പായൽ കപാഡിയ ഇന്ത്യയുടെ അഭിമാനമാണെന്ന് കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പായലിനും പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (എഫ്ടിഐഐ) മറ്റു വിദ്യാർഥികൾക്കും എതിരെ റജിസ്റ്റർ ചെയ്തിട്ടുള്ള പഴയ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി ശശി തരൂർ. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച കുറിപ്പിലാണ്, പായൽ ഇന്ത്യയുടെ അഭിമാനമാണെങ്കിൽ അവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം തരൂർ ഉയർത്തിയത്. പായലിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി പങ്കുവച്ച കുറിപ്പും തരൂർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. പായൽ…

Read More

‘ മോദിയെ ദൈവം അയച്ചത് അദാനിയേയും അംബാനിയേയും സഹായിക്കാൻ ‘ ; പരിഹാസുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

തന്‍റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വ്യവസായികളായ ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും സഹായിക്കാനാണ് മോദിയെ ദൈവം അയച്ചതെന്ന് രാഹുല്‍ പറഞ്ഞു. അല്ലാതെ കർഷകരെയും തൊഴിലാളികളെയും സേവിക്കാനല്ല മോദിയെ അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശ് ഡിയോറിയയിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ”മറ്റെല്ലാവരുടെയും ജനനം ജൈവികമാണ്. എന്നാല്‍ മോദിജിയുടേത് അങ്ങനെയല്ല, അംബാനിയെയും അദാനിയെയും സഹായിക്കാനാണ് പരമാത്മാവ് അദ്ദേഹത്തെ അയച്ചത്. പരമാത്മാവാണ് മോദിയെ അയച്ചിരുന്നെങ്കിൽ…

Read More

കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി 22 പേരുടെ 16 ലക്ഷം കോടി കടം എഴുതി തള്ളി , എന്നാൽ ഹിമാചലിലെ മഴക്കെടുതി നേരിടാൻ പണം നൽകിയില്ല ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി 22 പേരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാല്‍ ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയിലെ ദുരിതം നേരിടാന്‍ ഇതുവരെ 9000 കോടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് വിമര്‍ശനം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര പ്രളയസഹായം ദുരുപയോഗം ചെയ്‌തെന്ന് മോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോഴെല്ലാം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിവില ഉയരുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍…

Read More

കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചായ വിളമ്പിയാണ് താൻ വളർന്നതെന്നും ചായയുമായി മോദിക്ക്‌ വളരെ ആഴത്തിലുള്ള ബന്ധമുണ്ടെന്നും മിർസാപുരിലെ റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ആരും തങ്ങളുടെ വോട്ടുകൾ പാഴാക്കാൻ ആ​ഗ്രഹിക്കുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. സർക്കാർ രൂപവത്കരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വേണ്ടി മാത്രമേ സാധാരണക്കാർ വോട്ട് ചെയ്യുകയുള്ളൂ. ഇന്ത്യ സഖ്യത്തിലെ ആളുകളെ ജനങ്ങൾ കൃത്യമായി മനസ്സിലാക്കിക്കഴിഞ്ഞു. അവർ കടുത്ത വർ​ഗീയവാദികളാണ്. ഇക്കൂട്ടർ തീവ്രജാതി ചിന്ത പേറുന്നവരും…

Read More

മോദി താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി; വൻതുക ആവശ്യപ്പെട്ട് മൈസൂരുവിലെ ഹോട്ടൽ

പ്രധാനമന്ത്രി മൈസൂരു സന്ദർശനവേളയിൽ താമസിച്ചിരുന്ന ഹോട്ടലിലെ ബില്ലുകൾ അടച്ചില്ലെന്ന് പരാതി. ന​ഗരത്തിലെ റാഡിസൺ ബ്ലൂ പ്ലാസഹോട്ടലിലെ 80.6 ലക്ഷം രൂപയുടെ ബില്ലുകൾ തീർപ്പാക്കിയില്ലെന്നാണ് പരാതി. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചതായി ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഈ തുക നൽകണമെന്നാണ് കേന്ദ്ര നിലപാട്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) വനംവകുപ്പും ചേർന്ന് സംഘടിപ്പിച്ച പ്രൊജക്ട് ടൈ​ഗറിന്റെ ൫൦ വർഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. 2023 ഏപ്രിൽ 9 മുതൽ 11 വരെ…

Read More

‘ഞാൻ കാശിയിൽനിന്നാണ്, എന്നെ നശിപ്പിക്കാനാവില്ല; പുതിയ സർക്കാർ ഞങ്ങൾ രൂപവത്കരിക്കും’; പ്രധാനമന്ത്രി

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ ജൂൺ നാലോടെ അവസാനിക്കുമെന്ന് പറഞ്ഞ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ​രം​ഗത്ത്. നിലവിലെ സർക്കാരിന്റെ കാലാവധി തീർച്ചയായും അവസാനിക്കുമെന്ന് അദ്ദേഹം അം​ഗീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം താനും ബി.ജെ.പിയും ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കുമെന്നും എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ‘അവർ പറയുന്നത് സത്യമാണ്. ഈ സർക്കാർ ജൂൺ നാലിന് അവസാനിക്കും. തീർച്ചയായും ഒരു പുതിയ സർക്കാർ രൂപവത്കരിക്കണം. സർക്കാരിന്റെ കാലാവധി അവസാനിക്കണമെന്നത് ഭരണഘടനാപരമാണ്. അതിൽ രാഷ്ട്രീയമില്ല. തിരഞ്ഞെടുപ്പിന്…

Read More

അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാരിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കും; മല്ലികാർജുൻ ഖാർഗെ

അടുത്ത പത്ത് വർഷത്തേക്കുള്ള സർക്കാരിനെ ഇൻഡ്യ സഖ്യം രൂപവത്കരിക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രം​ഗത്ത്. ഭരണമാറ്റത്തിനുള്ള തരംഗം രാജ്യത്ത് വിവിധയിടങ്ങളിൽ ദൃശ്യമാണെന്നും മഹാരാഷ്ട്രയിലും ഉത്തർ പ്രദേശിലും ഉൾപ്പെടെ ബി.ജെ.പി തിരിച്ചടി നേരിടുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മാത്രമല്ല ഇൻഡ്യ സഖ്യം രൂപവത്കരിക്കുന്ന സർക്കാർ അസ്ഥിരമായിരിക്കുമെന്ന മോദിയുടെ വാദത്തെ ഖാർഗെ തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയിലെ കക്ഷികൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും ഖാർഗെ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാരിൽനിന്ന് ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിന്…

Read More

അടുത്ത ലക്ഷ്യങ്ങളിലൊന്ന് പിണറായി സർക്കാർ; മോദി അടുത്ത വർഷം വിരമിക്കും: അരവിന്ദ് കെജ്രിവാൾ

നരേന്ദ്ര മോദിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സർക്കാരുകളെന്ന്  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. താൻ രാജി വച്ചാൽ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകർക്കാനാണ് സ്വാതി മലിവാൾ വിവാദം ശക്തമാക്കുന്നത്. ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.  പിന്നീട് പൊലീസ് പിൻവാങ്ങിയെന്നും കെജ്രിവാൾ പറഞ്ഞു. മോദി അടുത്ത വർഷം വിരമിക്കും. അമിത് ഷായെ പിൻഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാൽ ബിജെപിയിൽ വലിയ എതിർപ്പുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. അതേസമയം, തന്നെ തൂക്കി കൊന്നാലും ആം…

Read More

‘എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികള്‍’: ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

രാജ്യത്തെ ജനങ്ങളാണ് തന്റെ പിന്‍ഗാമികള്‍ എന്ന് മോദി പറഞ്ഞു. ബീഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ പൊതുജനറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. അഴിമതി, പ്രീണന രാഷ്ട്രീയം എന്നിവയ്ക്ക് വേണ്ടിയാണ് ഇന്‍ഡ്യ മുന്നണി നിലകൊള്ളുന്നത്. ജൂണ്‍ നാലിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മുന്നണിക്ക് വലിയ തിരിച്ചടി ലഭിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ചവര്‍ അഴിമതിക്കാരുമായി ഭക്ഷണം കഴിക്കുകയാണെന്നും മോദി പറഞ്ഞു. രാഹുല്‍ ഗാന്ധി ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവുമായി ചേര്‍ന്ന് ഭക്ഷണം കഴിച്ചതിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു…

Read More