
മോദിക്കെതിരെ ട്രോൾ; ക്രിസ്ത്യാനികളെ പരിഹസിക്കുന്നതെന്ന് ബിജെപി, പിൻവലിച്ച് കോൺഗ്രസ് കേരള ഘടകം
ജി 7 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ച പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള ഘടകം കോൺഗ്രസ് മോദിയെയും മാർപാപ്പയെയും പരിഹസിച്ചത്. പോസ്റ്റ് വ്യാപക വിമർശനങ്ങൾക്ക് വഴിതുറന്നതോടെയാണ് പിൻവലിച്ചത്. ‘ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു!’ എന്ന അടികുറിപ്പോടെയാണ് ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസ് ചിത്രം പങ്കുവെച്ചത്. പോസ്റ്റ് പ്രചരിച്ചതോടെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്…