മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യം; മോദി ഇന്ന് റഷ്യയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും. ഇന്ന് രാവിലെയാകും ഡൽഹിയിൽ നിന്നും മോസ്കോയിലേക്ക് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി പോകുന്നത്. മൂന്നാം വട്ടം അധികാരത്തിലെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ഉക്രൈൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി റഷ്യയിലെക്ക് പോകുന്നത്. രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷം അവിടെനിന്നും മോദി ഓസ്ട്രിയയിലേക്കും പോകും. 41 വർഷത്തിന്…

Read More

പാക് അധീന കശ്മീരിൽ പാകിസ്ഥാനുമായി ചേർന്നുള്ള വൺ ബെൽറ്റ് റോഡ്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിൽ ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യത്തിനും വ്യാപാരത്തിനും മറ്റു രാജ്യങ്ങളുടെ പ്രദേശം കൈയ്യേറിയുള്ള നിർമ്മാണ പ്രവർത്തനം പാടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകിയത്. ചൈനയും പാകിസ്ഥാനും സഹകരിച്ച് പാക് അധീന കശ്മീരിലൂടെ വൺ ബെൽറ്റ് റോഡ് നിർമ്മിക്കുന്നതിനിടെയാണ് മോദിയുടെ മുന്നറിയിപ്പ്. ഭീകരവാദത്തോട് ഇരട്ടത്താപ്പ് പാടില്ലെന്നും ഭീകരർക്ക് സഹായം നൽകുന്നവരെ ഒറ്റപ്പെടുത്തണമെന്നും മോദി ആവർത്തിച്ചു. നരേന്ദ്ര മോദി നേരിട്ട് പങ്കെടുക്കാത്തതിനാൽ എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ഉച്ചകോടിയിൽ വായിച്ചത്.

Read More

സർക്കാരിൽ രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവില്ലാത്ത ‘ബാലക്’ ഉണ്ട്; അഖിലേഷ് യാദവ്

രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷം. നീറ്റ് അടക്കമുള്ള വിഷയങ്ങളിൽ മോദിക്ക് ഉത്തരമില്ലെന്നും ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് രാഹുലിനെ വിമർശിച്ചതെന്നും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതികരിച്ചു. തന്നെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്കും മോദി നേരത്തെ മറുപടി നൽകിയിരുന്നു. ‘ഈ ‘ബാലക് ബുദ്ധി’ (കുട്ടികളുടെ മനസ്) ചില സമയങ്ങളിൽ സഭയിൽ ആരെയെങ്കിലും കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നു, ചിലപ്പോഴൊക്കെ കണ്ണിറുക്കുന്നു,’ – എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്….

Read More

‘മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്’; അവിടെ സംഘർഷങ്ങൾ കുറവുണ്ടെന്ന് പ്രധാനമന്ത്രി

മണിപ്പൂർ വിഷയത്തിൽരാജ്യസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ട്. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിരന്തരം ഇടപെടുന്നുണ്ടെന്നും മോദി പറഞ്ഞു. ‘മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. കൂടാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും സാധാരണ നിലയിലാണ്. മുൻപ് കോൺഗ്രസ് 10 തവണ രാഷ്ട്രപതി ഭരണം മണിപ്പൂരിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെയുള്ളത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് കോൺഗ്രസിന്…

Read More

എൻഡിഎയുടെ വൻ വിജയത്തെ ‘ബ്ലാക്കൗട്ട്’ ചെയ്യാൻ ശ്രമം; രാജ്യസഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിഷേധം

 രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎയുടെ വൻ വിജയത്തെ ‘ബ്ലാക്കൗട്ട്’ ചെയ്യാൻ ശ്രമം നടക്കുകയാണ്. ജനം വിജയിപ്പിച്ചത് പ്രതീക്ഷയുടെ രാഷ്‌ട്രീയത്തെയാണെന്നും അദ്ദേഹം പറ‌ഞ്ഞു. ‘മൂന്നിലൊന്ന് പ്രധാനമന്ത്രി’ എന്ന പരിഹാസം മോദി തള്ളി. മൂന്നിലൊന്ന് കാലമേ പൂർത്തിയായിട്ടുള്ളു. ഭരണഘടന തനിക്ക് സർവോപരിയാണെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തിനെതിരെ അടുത്ത അഞ്ച് വർഷത്തിൽ നിർണായക തീരുമാനമെടുക്കുമെന്നും മോദി പറഞ്ഞു. ആദ്യ 10 മിനിട്ട് സമാധാനപരമായിരുന്നു എങ്കിലും പിന്നീട് പ്രസംഗത്തിനിടെ പ്രതിപക്ഷം മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി. മല്ലികാർജുൻ…

Read More

‘വോക്കൽ ഫോർ ലോക്കലിന് ഇതിനേക്കാൾ മികച്ച ഉദാഹണമുണ്ടോ?’; കാർത്തുമ്പി കുടയെ ‘മൻ കി ബാത്തിൽ’ പ്രശംസിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ ആദിവാസികൾ നിർമിക്കുന്ന കാർത്തുമ്പി കുടയെക്കുറിച്ച് ‘മൻ കി ബാത്തിൽ’ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദിവാസി സഹോദരിമാർ നിർമിക്കുന്ന ഈ കുടകൾക്ക് ആവശ്യക്കാർ ഏറുന്നു എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. പട്ടികവർഗ ക്ഷേമ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 2015 ലാണ് ആദിവാസി ഊരുകളിലെ സ്ത്രീകൾക്കിടയിൽ കുട നിർമാണ പരിശീലനം ആരംഭിച്ചത്. അട്ടപ്പാടിയിലെ പട്ടിണിക്ക് അറുതി വരുത്താനായിരുന്നു പരിശീലനം. ‘രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും വീട്ടിൽ കുട അന്വേഷിക്കാൻ ആരംഭിച്ചിട്ടുണ്ടാകും. ഇന്നത്തെ മൻ കി ബാത്തിൽ…

Read More

‘ക്രെഡിറ്റ് തട്ടിയെടുക്കുന്ന ദുശ്ശീലം’; അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് പങ്കൊന്നുമില്ലെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവും മുൻ രാജ്യസഭാ എം.പിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. വെറുതെ ക്രഡിറ്റ് എടുക്കുന്ന ദുശ്ശീലമുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ‘അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തിൽ മോദിക്ക് ഒരു പങ്കുമില്ല. അക്കാലത്ത് ഗുജറാത്തിലെ ആർ.എസ്.എസ് പ്രചാരകനായിരുന്നു അദ്ദേഹം. തനിക്ക് അർഹതയില്ലെങ്കിലും ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്ന ദുശ്ശീലം മോദിക്കുണ്ട്’ സ്വാമിയുടെ പോസ്റ്റിൽ പറയുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചതിനും മോദിയെ സ്വാമി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തിൽ മോദി കോൺഗ്രസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ…

Read More

മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാര എംപി

മുസ്ലിങ്ങൾക്കെതിരെയുള്ള മോദിയുടെ വിദ്വേഷപ്രസംഗം ബിജെപിക്ക് തിരിച്ചടിയായെന്ന് ബാൻസ്വാര എംപി രാജ്കുമാർ റൗത്ത് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയവരെ ബാൻസ്വാഡയിലെ ജനങ്ങൾ തോൽപ്പിച്ചെന്നും ഭാരതീയ ആദിവാസി പാർട്ടി നേതാവായ രാജ്കുമാർ റൗത്ത് ഒരു മാധ്യമത്തോട് പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മോദി വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട മണ്ഡലമായിരുന്നു ബാൻസ്വാര. മോദിയുടെ വിദ്വേഷ പരാമ‍ർശം മണ്ഡലത്തിൽ തനിക്ക് ഗുണം ചെയ്തെന്നു പറഞ്ഞ അദ്ദേഹം മോദിയുടെ തിരിച്ചടിയുടെ കാലം തുടങ്ങിയെന്നും വ്യക്തമാക്കി. ​തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് സംഭവിച്ചതെന്നും ഇന്‍ഡ്യാ മുന്നണിക്ക് ഒപ്പമാണ്…

Read More

ആദ്യം സത്യപ്രതിജ്ഞ ചെയ്ത് മോദി; ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞക്കിടെ പ്രതിപക്ഷ ബഹളം

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമുണ്ടായി. കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിൽ പ്രോടെം സ്പീക്കർ പാനൽ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പാനലിൽ ഉള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധ സൂചകമായി സത്യപ്രതിജ്ഞ ചെയ്തില്ല. അവർ സംസ്ഥാനങ്ങളിലെ എംപി മാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും…

Read More

‘യുക്രൈൻ യുദ്ധം തടഞ്ഞ് നിർത്താൻ മോദിക്ക് കഴിയും , ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയില്ല ‘; പരിഹാസവുമായി രാഹുൽ ഗാന്ധി

നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ആര്‍.എസ്.എസ്-ബി.ജെ.പി നിയന്ത്രണത്തിലാണ്. അതില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തുടരുമെന്ന് രാഹുല്‍ വിമര്‍ശിച്ചു. മോദി യുക്രൈന്‍-റഷ്യ, ഇസ്രായേല്‍-ഗസ്സ യുദ്ധവും തടഞ്ഞുനിര്‍ത്തിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച പോലും തടയാന്‍ കഴിയാത്തയാളാണ് മോദിയെന്നും രാഹുല്‍ പരിഹസിച്ചു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ബി.ജെ.പിയുടെ മാതൃസംഘടന പിടിച്ചടക്കിയിരിക്കുകയാണ്. അതില്‍ മാറ്റമുണ്ടാകാത്ത കാലത്തോളം ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടരും. ഇതിന് കൂട്ടുനിന്നയാളാണ് മോദി. ദേശദ്രോഹ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ വിമര്‍ശിച്ചു….

Read More