‘ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് കടമ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയത്തിനായി രാജ്യം മുന്നോട്ട് വരണം’; മോദി

രാജ്യത്തെ മതത്തിന്റെ പേരിൽ വിഭജിക്കുന്ന നിയമങ്ങൾക്ക് ആധുനിക സമൂഹത്തിൽ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലെ, സിവിൽ കോഡ് വിവേചനപരമാണെന്ന് രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് തോന്നുന്നു. അതിനാൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്നും സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ സുപ്രീംകോടതി നടത്തിയിട്ടുണ്ട്. ഇതേ വിഷയത്തിൽ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് നിലവിലെ സിവിൽ കോഡ് വിവേചനപരമാണെന്ന് തോന്നുന്നു. ഭരണഘടനാ നിർമാതാക്കളുടെ…

Read More

പ്രധാനമന്ത്രി ദുരന്തമേഖലയിൽ; ആദ്യ സന്ദർശനം വെള്ളാർമല സ്‌കൂൾ റോഡിൽ

വയനാട്ടിലെ ദുരന്തമേഖലയിൽ നേരിട്ട് സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിന്റെ ഭീകരത നേരിട്ട് കണ്ട മോദി ആദ്യം പോയത് വെള്ളാർമല സ്‌കൂളിലേക്കാണ്. സ്‌കൂൾ റോഡിന്റെ ഭാഗത്തെത്തിയ പ്രധാനമന്ത്രി ദുരിതബാധിതരായ കുട്ടികളെക്കുറിച്ചു ചോദിച്ചറിഞ്ഞു. ദുരിത മേഖല നടന്നു കണ്ട പ്രധാനമന്ത്രി ആദ്യം ആവശ്യപ്പെട്ടത് സ്‌കൂൾ കാണണമെന്നായിരുന്നു. സ്‌കൂളിന്റെ പരിസരത്തെ തകർന്ന വീടുകളും മോദി കണ്ടു. കുട്ടികൾക്കുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ചും അവരുടെ ഭാവിയെക്കുറിച്ചും അനാഥരായ കുട്ടികളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളെ ഇനി എവിടെ പഠിപ്പിക്കുമെന്നും മോദി ചോദിച്ചു. എത്ര കുട്ടികൾ ദുരന്തത്തിന്റെ…

Read More

വയനാട്ടിലെ ദുരന്തഭൂമിയിൽ പ്രധാനമന്ത്രി; ഹെലികോപ്ടറിൽ ആകാശനിരീക്ഷണം നടത്തി

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയിൽ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കൽപറ്റയിൽ നിന്നും ചൂരൽമലയിലേക്ക് പുറപ്പെട്ടത്. പ്രധാനമന്ത്രിക്കൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി തുടങ്ങിയവരുമുണ്ട്. ആകാശ നിരീക്ഷണം പൂർത്തിയാക്കിയശേഷം ഉച്ചയ്ക്ക് 12.15ഓടെയാണ് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഹെലികോപ്ടർ…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലേക്ക്; കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തം നടന്ന സമം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.  

Read More

‘കൂടുതൽ ശക്തയായി തിരിച്ചുവരിക’; വിനേഷ് ഫോഗട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി

പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യക്കായി സ്വർണമെഡലിനായി ഫൈനലിൽ മത്സരിക്കാനിരിക്കെ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്നും ഇപ്പോഴത്തെ തിരിച്ചടി വേദനാജനകമാണെന്നും മോദി ഫേയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ‘വിനേഷ്, നീ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! നീ ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനാജനകമാണ്. വാക്കുകളിൽക്കൂടി ഇതിലുള്ള നിരാശ പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതേസമയം, നീ സഹിഷ്ണുതയുടെ പ്രതീകമാണ്….

Read More

സേനയെ കൂടുതല്‍ കരുത്തും യുവത്വവുമുള്ളതാക്കും; അഗ്നിപഥ് പദ്ധതിയിൽ നിന്നും പിന്നോട്ടില്ല: പ്രധാനമന്ത്രി

 പ്രതിപക്ഷ വിമര്‍ശനം ശക്തമാകുമ്പോഴും അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതും, യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും പ്രതിപക്ഷം തിരിച്ചടിച്ചു. പദ്ധതിക്കെതിരെ വലിയ നുണ പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നോട്ടില്ലെന്ന് കാര്‍ഗില്‍ വിജയ ദിവസം തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈനികരുടെ പ്രായം ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നത് വ്യാപക ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പരിഹാരത്തിനായി പല സമിതികളുമുണ്ടാക്കി. ഒടുവിലാണ് സൈന്യത്തിന്‍റെ വീര്യം…

Read More

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ?; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ…

Read More

തന്റെ സുഹൃത്തിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്; രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ല: ട്രംപിന് വെടിയേറ്റതിൽ പ്രതികരിച്ച് മോദി

പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ആക്രമണത്തില്‍ യു.എസ്. മുൻപ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സുഹൃത്തിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നും മോദി എക്സിൽ കുറിച്ചു. ‘എന്റെ സു​ഹൃത്ത് യു.എസ്. മുൻപ്രസിഡൻറ് ഡൊണാൾഡ് ട്രംപിനെതിരായ ആക്രമണത്തിൽ ആശങ്കയുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെ’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പെന്‍സില്‍വേനിയയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ട്രംപിന് നേരേ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ട്രംപിൻ്റെ വലതുചെവിക്ക്…

Read More

‘രാജ്യസഭ മുൻ അധ്യക്ഷനെ അവഹേളിച്ചു’; മോദിക്കെതിരെ അവകാശലംഘന നോട്ടീസുമായി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്. രാജ്യസഭയുടെ മുൻ അധ്യക്ഷൻ ഹമീദ് അൻസാരിയെ അവഹേളിച്ചതിനാണ് നോട്ടീസ്. 2014 ൽ അധികാരത്തിലെത്തിയപ്പോൾ രാജ്യസഭ അധ്യക്ഷന് പ്രതിപക്ഷത്തോടായിരുന്നു ചായ്വ് എന്ന് മോദി പറഞ്ഞിരുന്നു. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴായിരുന്നു പരാമർശം. അധ്യക്ഷനെതിരായ ആരോപണം സഭ ചട്ടങ്ങളുടെ ലംഘനമാണെന്നും മോദിക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശ് നോട്ടീസ് നൽകിരിക്കുന്നത്.

Read More

‘രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കുന്നു , മോദി മോസ്കോ സന്ദർശനത്തിന് പോകുന്നു’ ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി കോൺഗ്രസ്

മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മൂന്നാതവണയും മണിപ്പൂർ സന്ദർശിക്കുമ്പോൾ മോദി മോസ്‌കോ സന്ദർശിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ‘കലാപം ആരംഭിച്ച മണിപ്പൂരിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്നത് മൂന്നാം തവണയാണ്. അപ്പോഴും കലാപ ബാധിത പ്രദേശങ്ങൾ ഒരു തവണപോലും സന്ദർശിക്കാൻ മോദി ഇതുവരെ തയാറായിട്ടില്ല. പ്രതിപക്ഷ നേതാവ് മണിപ്പൂരും അസമും സന്ദർശിക്കുമ്പോൾ നോൺ-ബയോളജിക്കലായ മോദി മോസ്‌കോ സന്ദർശനത്തിലാണ്’. കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. റഷ്യ-ഉക്രെയിൻ യുദ്ധം നിർത്തലാക്കിയെന്ന്…

Read More