അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി ഹൈ​ദ​രാ​ബാ​ദ്‌ ഹൗ​സി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ന്ത്രി​മാ​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യ​വ​സാ​യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സെ​പ ക​രാ​റി​നു​ ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി, വ്യാ​പാ​ര-​വാ​ണി​ജ്യ രം​ഗ​ത്തെ പു​രോ​ഗ​തി​ക​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ത്യേ​ക ഉ​ച്ച​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യി​ലും ഉ​ച്ച​വി​രു​ന്നി​ലും…

Read More

വെറുപ്പില്ല, മോദിയോട് തോന്നുന്നത് സഹാനുഭൂതിയും കരുണയും: രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വെറുപ്പില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വാഷിങ്ടൻ ഡിസിയിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിങ്ങൾ ചിലപ്പോൾ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാൻ യഥാർഥത്തിൽ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാൻ അതിനോട് യോജിക്കുന്നില്ല. എന്നുകരുതി അദ്ദേഹത്തെ വെറുക്കുന്നുമില്ല. അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണമാണ്.’’ രാഹുൽ പറഞ്ഞു. ‘‘ശരിക്കുപറഞ്ഞാൽ പലപ്പോഴും എനിക്കദ്ദേഹത്തോട് സഹാനുഭൂതി തോന്നാറുണ്ട്. അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. എനിക്കും അദ്ദേഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണ്. അദ്ദേഹം ചെയ്യുന്ന…

Read More

ബിജെപിയേയും മോദിയേയും ആർക്കും ഭയമില്ലാതായി; അത് ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ജനങ്ങളുടെ നേട്ടം; യു.എസിൽ രാഹുൽ

ഇന്ത്യൻരാഷ്ട്രീയത്തിൽ സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇല്ലാതായിരിക്കുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു.എസ്. സന്ദർശനത്തിൽ ഡാലസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യ എന്നത് ഒറ്റ ആശയം ആണെന്നാണ് ആർ.എസ്.എസ്. വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾ വിശ്വസിക്കുന്നത്, ഇന്ത്യ എന്നത് അനവധി ആശയങ്ങൾ ഉൾച്ചേർന്നതാണ് എന്നാണ്. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്കുപരിയായി ഒരോ വ്യക്തിക്കും ഇടം നൽകണമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തെത്തി…

Read More

 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ മാപ്പർഹിക്കാത്ത തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത്തരം കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും സ്ത്രീശാക്തീകരണത്തോടൊപ്പം സ്ത്രീകളുടെ സുരക്ഷയും രാജ്യത്തിന്റെ പരി​ഗണനയാണെന്നും മഹാരാഷ്ട്രയിലെ ലാഖ്പതി ദീദി സമ്മേളനത്തിൽ സംസാരിക്കവെ മോദി പറഞ്ഞു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാപ്പർഹിക്കാത്ത തെറ്റാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സംസ്ഥാന സർക്കാരുകളോടും പറയുകയാണ്. കുറ്റം ചെയ്തവരെ വെറുതേവിടാൻ പാടില്ല. ഏതെങ്കിലും രൂപത്തിൽ അവരെ സഹായിക്കുന്നവരേയും വെറുതേവിടാൻ പാടില്ല. സ്കൂളോ ആശുപത്രിയോ…

Read More

‘പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചു’; രാഹുൽ ഗാന്ധി

കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയെ മാനസികമായി തകർത്തുവെന്നും അദ്ദേഹത്തിൻറെ ആത്മവിശ്വാസം ഇല്ലാതായെന്നും രാഹുൽ ഗാന്ധി. വ്യാഴാഴ്ച ജമ്മുവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ മാറിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ താൻ ദിവസവും പാർലമെന്റിൽ കാണാറുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകർ തകർത്തുവെന്നും രാഹുൽ പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കടക്കാനായില്ലെന്ന്…

Read More

75-ാം ജന്മദിനത്തിന് ശേഷം മോദി വിരമിച്ചില്ലെങ്കിൽ മറ്റു വഴികളിലൂടെ അധികാരം നഷ്ടപ്പെടും: സുബ്രഹ്‌മണ്യൻ സ്വാമി

കുറച്ചുനാളുകളായി മുൻ കേന്ദ്രമന്ത്രിയും ബിജെ.പി നേതാവുമായ സുബ്രഹ്‌മണ്യൻ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിരന്തരം വിമർശനങ്ങളുയർത്തുകയാണ്. ഇപ്പോഴിതാ മോദിയുടെ 74-ാം പിറന്നാളിനു മുന്നോടിയായി വീണ്ടും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചിരിക്കുകയാണ് സുബ്രഹ്‌മണ്യൻ സ്വാമി. 75-ാം വയസിൽ മോദി വിരമിച്ചില്ലെങ്കിൽ അദ്ദേഹത്തിന് മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സ്വാമി മുന്നറിയിപ്പ് നൽകി. വരുന്ന സെപ്തംബർ 17നാണ് പ്രധാനമന്ത്രിയുടെ 74-ാം ജൻമദിനം. 2025ൽ 75 തികയും. ‘ആർ.എസ്.എസ് പ്രചാരകന്റെ സംസ്‌കാരത്തോട് പ്രതിബദ്ധതയുള്ള മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം സെപ്തംബർ 17-ന് വിരമിക്കൽ…

Read More

പോളണ്ടിലേക്ക് തിരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ഇന്ത്യ – പോളണ്ട് നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. 45 വർഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ചത്. ‘ വാഴ്സയിലേക്ക് തിരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികമെന്ന പ്രത്യേക വേളയിലാണ് ഈ സന്ദർശനം. പോളണ്ടുമായി ആഴത്തിൽ വേരോടിയ സൗഹൃദം ഇന്ത്യ സ്നേഹത്തോടെ ചേർത്തുനിർത്തുന്നു. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള രണ്ട് രാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത ഈ…

Read More

മോദി യുക്രെയ്ൻ സന്ദർശിക്കും; കീവിലേക്കുള്ള യാത്ര പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം

ഈ മാസം 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ആഴ്ചകളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷമാണ് മോദിയുടെ യുക്രെയ്ൻ സന്ദർശനം വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 30 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയ്ൻ സന്ദർശനം കൂടിയാണ് ഇത്. ജൂണിൽ ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ വച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി, നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷം ജപ്പാനിലെ ഹിരാഷിമയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയും…

Read More

സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം; ശിക്ഷ ഉടൻ വേണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇതിൽ ഗൗരവപൂർവമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി 78-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് മോദി സംസാരിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടെന്നും സംസ്ഥാന സർക്കാർ ഇതിൽ ഗൗരവപൂർവമായ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘കര, വ്യോമ, നാവിക, ബഹിരാകാശ മേഖലകളിൽ സ്ത്രീകൾ ഉയർന്നുവരുന്നതിനു രാജ്യം സാക്ഷ്യം വഹിക്കുകയാണ്. എന്നാൽ ഭയപ്പെടുത്തുന്ന കാര്യങ്ങളും വർധിക്കുന്നു. സമൂഹമെന്ന നിലയിൽ നമ്മൾ…

Read More

‘ബംഗ്ലദേശിൽ നടക്കുന്ന സംഭവങ്ങളിൽ ആശങ്കയുണ്ട്, സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു’; മോദി

ബംഗ്ലദേശിലെ ഹിന്ദുക്കളുടെയും വിവിധ ന്യൂനപക്ഷവിഭാഗങ്ങളുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹചര്യങ്ങൾ എത്രയും പെട്ടെന്ന് മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്കോട്ടയിൽ വച്ചുനടത്തിയ 78ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ‘സമാധാനത്തിന്റെയും സമൃദ്ധിയുടെയും പാതയിൽ അയൽരാജ്യങ്ങൾ പോകണമെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഞങ്ങൾ സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. അയൽരാജ്യമെന്ന നിലയിൽ ബംഗ്ലദേശിൽ നടക്കുന്ന സംഭവങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിശ്വസിക്കുന്നു. മുന്നോട്ടുള്ള വികസനപാതയിൽ ബംഗ്ലദേശിന് എല്ലാവിധ ആശംസകളും” – മോദി പറഞ്ഞു.

Read More