വിശദീകരണത്തിന് അവസരം നൽകി, സർക്കാർ പ്രതികരിച്ചില്ല; ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ ബിബിസി

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിനു അവസരം നൽകിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും വെളിപ്പെടുത്തൽ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിബിസിയുടെ വിശദീകരണം. ബിബിസിയുടെ ഒരു ചാനൽ സംപ്രേഷണം…

Read More

ചെന്നൈ-മെസൂരു വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ബെംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടനസർവീസ് ഓടിക്കുന്നത് മലയാളി ലോക്കോപൈലറ്റാണ്. കണ്ണൂർ പെരളശ്ശേരി സ്വദേശിയായ സുരേന്ദ്രനാണ് വണ്ടി ഓടിക്കുന്നത്. ഇദ്ദേഹത്തിന് 33 വർഷത്തെ സർവീസുണ്ട്. ബെംഗളൂരു ഡിവിഷനിലെ ലോക്കോപൈലറ്റാണ് സുരേന്ദ്രൻ. വന്ദേഭാരത് തീവണ്ടി ഓടിക്കാനായി പ്രത്യേകം പരിശീലനം നൽകിയിട്ടുണ്ട്. ഉദ്ഘാടനസർവീസായതിനാൽ ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന…

Read More

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമം;  മോദിക്ക് കത്തയച്ച് സ്റ്റാലിൻ 

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കത്ത്. ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരായ ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാനങ്ങളുടെ ന്യായമായ ഭയവും അതൃപ്തിയും കേന്ദ്രം പരിഗണിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. 1965ൽ ഒട്ടേറെ യുവാക്കൾ ജീവൻ ബലികൊടുത്ത ഭാഷാസമരത്തെപ്പറ്റിയും സ്റ്റാലിൻ കത്തിൽ ഓർമിപ്പിക്കുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമം അപ്രായോഗികവും രാജ്യത്തെ ഭിന്നിപ്പിക്കുന്നതുമാണ്. ഇന്ത്യയുടെ ബഹുഭാഷാ സംസ്കാരം ജനാധിപത്യത്തിന്‍റെ ഉജ്ജ്വല മാതൃകയാണ്. വ്യതിരിക്തതകളെ കേന്ദ്രസർക്കാർ അംഗീകരിക്കണം. എല്ലാ ഭാഷകൾ സംസാരിക്കുന്നവർക്കും…

Read More

നിയമങ്ങൾ പ്രാദേശിക ഭാഷയിലായാൽ സാധാരണക്കാർക്കും മനസ്സിലാകും:  നരേന്ദ്ര മോദി

 കേസുകളിൽ നീതി വൈകുന്നത് വലിയ വെല്ലുവിളി എന്ന് പ്രധാനമന്ത്രി മോദി. തർക്കങ്ങളിൽ പ്രശ്ന പരിഹാരം പെട്ടെന്ന് ഉണ്ടാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു. നിയമ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം. കൊളോണിയൽ നിയമങ്ങൾ ഇല്ലതാക്കേണ്ടത് പ്രധാനമാണ്. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കി എന്നും മോദി പറഞ്ഞു. നീതി നിർവഹണത്തിൽ പ്രാദേശിക ഭാഷകൾക്ക് നിർണായക സ്വാധീനം ഉണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി നിയമങ്ങൾ പ്രാദേശിക ഭാഷയിൽ ആയാൽ സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നും വിശദീകരണം നൽകി. സാങ്കേതിക വിദ്യ…

Read More

വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുന്നു, രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തു: പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽഗാന്ധി

രാജ്യത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങൾ വലയുകയാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്നും കോൺഗ്രസ് നോതാവ് രാഹുൽഗാന്ധി. പത്ത് തവണ ആലോചിച്ചാണ് ജനങ്ങൾ അവശ്യവസ്തുക്കൾ വാങ്ങുന്നത്. രാജാവ് കേൾക്കും വരെ വിലക്കയറ്റത്തിനെതിരെ ശബ്ദം ഉയർത്തുമെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു. വിലക്കയറ്റത്തിന് എതിരായ കോൺഗ്രസിൻറെ റാലി ഇന്ന് ഡൽഹിയിൽ നടക്കുന്നതിന് മുന്നോടിയായിട്ടാണ് രാഹുലിന്റെ ട്വീറ്റ്. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ വിവിധ സംസ്ഥാനങ്ങളിലുള്ള കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കും. രാഹുൽ ഗാന്ധിയാണ് വിലക്കയറ്റത്തിന് എതിരായ റാലി ഉദ്ഘാടനം ചെയ്യുന്നത്….

Read More