
വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി ഗുരുവായൂരിലേക്ക്; കൊച്ചിയില്‍നിന്ന് യാത്ര ഹെലിക്കോപ്റ്ററില്‍
ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനത്തിനും നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും തൃപ്രയാര്‍ ക്ഷേത്രദര്‍ശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെട്ടു. രാവിലെ 6.31-നാണ് അദ്ദേഹം യാത്രതിരിച്ചത്. കൊച്ചിയില്‍നിന്ന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങുന്ന അദ്ദേഹത്തെ ജില്ലാ ഭരണകൂടവും ബി.ജെ.പി. നേതാക്കളും സ്വീകരിക്കും. 7.45-ന് ക്ഷേത്രത്തിലെത്തുന്ന അദ്ദേഹം 20 മിനിറ്റ് ദര്‍ശനത്തിനുശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്കു മടങ്ങും. ഉദയാസ്തമയ പൂജ നടക്കുന്ന സമയത്താണ് ദര്‍ശനം. 8.45 -ന് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തും. ഒന്‍പതിന് ശ്രീവത്സത്തിലെത്തി…