വാട്‍സാപ്പിൽ മോദിയുടെ സന്ദേശം:  ചട്ടലംഘനമെന്ന് ടിഎംസി; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

വാട്‍സാപ്പിലെ മോദിയുടെ വികസിത് ഭാരത് സന്പർക്ക് സന്ദേശത്തില്‍ വിവാദം. വാട്‍സാപ്പ് സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്ഥാനാർത്ഥിയായിരിക്കെ മോദിയുടെ പേരില്‍ അയച്ച സന്ദേശം ചട്ടലംഘനമെന്ന് ടിഎംസി കുറ്റപ്പെടുത്തി. മൊബൈല്‍ നമ്പറുകള്‍ എവിടെ നിന്ന് ലഭിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണം. എത്ര മൊബൈല്‍ നമ്പറുകളിലേക്ക് വാട്സപ്പ് സന്ദേശം അയച്ചുവെന്ന് വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ടിഎംസി ഐടി മന്ത്രാലയത്തെയും സമീപിച്ചു. തനിക്ക് വാട്സാപ്പില്‍ ലഭിച്ചത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണെന്നും സർക്കാരിന് എങ്ങനെ തന്‍റെ നമ്പർ ലഭിച്ചുവെന്ന് പറയണമെന്നും കോണ്‍ഗ്രസ്…

Read More

പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണം; ബിനോയ് വിശ്വം

കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളമെത്തിക്കാതെയാണ് മോദി സർക്കാർ കക്കൂസ് നിർമ്മിച്ചത്. മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയ ചാക്കിനേക്കാൾ വില കുറഞ്ഞ ഒന്നായി പ്രധാനമന്ത്രിയുടെ വാക്ക് മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെ കർഷകർ വെള്ളമില്ലാത്തതിനാൽ കക്കൂസുകളും കലപ്പയും കൃഷിയും ഉപേക്ഷിക്കുകയാണ്. പിറന്ന നാട്ടിൽ ജനങ്ങളെ അഭയാർഥികളാക്കുന്നതാണ് മോദി സർക്കാരിന്റെ ഭരണം. ഒന്നര…

Read More

‘മോദി കടലില്‍ പോകുമ്പോള്‍ ക്യാമറയും കൂടെ പോകുന്നു’; രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്ര’യുടെ നാസികിലെ കർഷക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവും വിമര്‍ശനവും തൊടുത്ത് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കടലിൽ മുങ്ങി പൂജ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും രാജ്യത്തെ യാഥാർഥ പ്രശ്നങ്ങൾ നരേന്ദ്രമോദി കാണുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മോദി ദ്വാരകയിൽ കടലിനടിയിലേക്ക് പോകുമ്പോൾ ക്യാമറകളും കൂടെ പോകുന്നു, മോദി ആകാശത്ത് പറക്കുമ്പോളും അതിർത്തിയിൽ പോകുമ്പോളും എല്ലാം മാധ്യമങ്ങളുണ്ട്, എന്നാൽ ഇത്തരം കാഴ്ചകളല്ലാതെ വിലക്കയറ്റവും തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങളൊന്നും ചർച്ചയാകുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന്…

Read More

സബർമതി ആശ്രമത്തിന്റെ മുഖം മിനുക്കുന്നു; 1200 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മോദി സർക്കാർ

ഉപ്പ് സത്യാഗ്രഹത്തിന്റെ 94-മത് വാർഷികദിനമായ മാർച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സബർമതി ആശ്രമ പുനരുദ്ധാരണത്തിന്റെ മാസ്റ്റർപ്ലാൻ അനാച്ഛാദനം ചെയ്തു. ഇക്കഴിഞ്ഞ ബജറ്റിൽ ആസൂത്രണം ചെയ്ത പദ്ധതിക്ക് 1200 കോടി രൂപയാണ് അനുവദിച്ചത്. മാസ്റ്റർപ്ലാൻ പ്രകാരം അഹമ്മദാബാദിലെ സബർമതി നദീതീരത്തുള്ള ആശ്രമത്തിന്റെ അഞ്ചേക്കർ സ്ഥലം 55 ഏക്കറായി വികസിപ്പിക്കും. കൂടാതെ നിലവിലുള്ള 36 കെട്ടിടങ്ങളും നവീകരിക്കും. ഗാന്ധിയുടെ തത്വചിന്തകളിലുലും മൂല്യങ്ങളിലും അധിഷ്ഠിതമായ നവീകരണപ്രവർത്തനങ്ങളാണ് മാസ്റ്റർപ്ലാനിൽ നിർദ്ദേശിച്ചിരിക്കുന്നത്. ആശ്രമഭൂമിയിൽ നിലവിലുള്ള 3700 മരങ്ങൾക്കും കുറ്റിച്ചെടികൾക്കും പുറമെ 3000 മരങ്ങൾ…

Read More

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി വന്‍ പരാജയം: സ്റ്റാലിന്‍

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ പരാജയമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍. പത്തുവര്‍ഷം മുമ്പ് മോദി നല്‍കിയ വാഗ്ദാനം ഇതുവരെയും പാലിച്ചില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന ആശയം ജനങ്ങളിലെത്തിക്കാന്‍ പ്രതിപക്ഷ സഖ്യമായ ‘ഇന്‍ഡ്യ’ക്ക് സാധിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ സഖ്യത്തിന്റെ നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിസികെ,…

Read More

‘മോദിയുടെ പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് അത്താഴം തരില്ലെന്നുപറയണം’; സ്ത്രീകളോട് അരവിന്ദ് കെജ്രിവാൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉരുവിടുന്ന ഭർത്താക്കന്മാരോട് അത്താഴം തരില്ലെന്ന് പറയണമെന്ന് സ്ത്രീകളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹി ടൗൺഹാളിൽ ‘മഹിളാ സമ്മാൻ സമാരോഹ്’ സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ സ്ത്രീകൾക്ക് ആയിരം രൂപ പ്രതിമാസം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തന്നെയും ആംആദ്മി പാർട്ടിയെയും പിന്തുണയ്ക്കുമെന്ന് കുടുംബാംഗങ്ങളോട് സത്യംചെയ്യാൻ ആവശ്യപ്പെടണമെന്നും കെജ്രിവാൾ സ്ത്രീകളോട് പറഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് സ്ത്രീകളോട് കെജ്രിവാൾ മാത്രമേ നിങ്ങളോടൊപ്പം നിൽക്കൂവെന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു….

Read More

രാജ്യത്ത് പാചക വാതക വില 100 രൂപ  കുറയ്ക്കും; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു

രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. Today, on Women’s Day, our Government has decided to reduce LPG cylinder prices by Rs. 100. This will significantly ease the financial burden on millions of…

Read More

‘പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കും’; സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കി കർണാടക സ്വദേശി: കേസെടുത്ത് പൊലീസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമത്തിലൂടെ ഭീഷണി മുഴക്കിയ കർണാടക സ്വദേശിയായ മുഹമ്മദ് റസൂൽ കഡ്ഡാരെ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. യാദ്ഗിരി സുർപുർ പൊലീസാണ് കേസെടുത്തത്. ഇയാളെ കണ്ടുപിടിക്കാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഇയാള്‍ മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. കയ്യില്‍ വാളും പിടിച്ചു കൊണ്ടാണ് ഭീഷണി സന്ദേശം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മോദിയെ കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഐപിസി 505 (1)(ബി), 25 (1)(ബി) പ്രകാരവും ആയുധ നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹൈദരാബാദില്‍…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി

ഒറ്റദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തി. രാവിലെ പത്തരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്നിക്കൽ ഏരിയയിലാണ് മോദി വിമാനം ഇറങ്ങിയത്. അവിടെ നിന്ന് മോദി വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് തിരിച്ചു. വിഎസ്എസ്സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും.ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കും. 28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെൽവേലിയിൽ…

Read More

‘കൃത്യമായ അവലോകനവും പദ്ധതി നടപ്പാക്കലും’; മോദിയെ പുകഴ്ത്തി എന്‍ കെ പ്രേമചന്ദ്രന്‍

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കൃത്യമായ അവലോകനത്തെയും പദ്ധതി നടപ്പാക്കലിനെയും പുകഴ്ത്തി എൻ കെ പ്രേമചന്ദ്രൻ എംപി. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമാണം പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത യോഗത്തിലായിരുന്നു പ്രേമചന്ദ്രൻ മോദിയെ പുകഴ്ത്തിയത്. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. ഈ പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയിൽവേ മേൽപ്പാല നിർമ്മാണം പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തതോടെ പ്രധാന്യവും ഗൗരവും വർധിക്കുന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായും…

Read More