
ഇന്ത്യ – ചൈന ബന്ധം പ്രത്യേക പ്രാധാന്യമുള്ളത്: പ്രധാനമന്ത്രി
ഇന്ത്യ – ചൈന ബന്ധം പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ ദീർഘനാളായുള്ള അതിർത്തി തർക്കം പരിഹരിക്കപ്പെടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഖലയുടെ ആകെ വികസനത്തിനും ലോകത്തിനു തന്നെയും ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം പ്രധാനമാണ്. ക്രിയാത്മക ഇടപെടലിലൂടെ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും ന്യൂസ് വീക്ക് മാഗസിനു നല്‍കിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ‘‘ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈനയുമായുള്ള ബന്ധം പ്രത്യേക പ്രാധാന്യമുള്ളതാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വന്ന വിള്ളലുകൾ മാറ്റാൻ, ദീർഘനാളായുള്ള അതിർത്തി തർക്കം പരിഹരിക്കേണ്ടതുണ്ട്….