പ്രധാനമന്ത്രി ശ്രമിക്കുന്നത് ഒരു രാജ്യം ഒരു നേതാവ് എന്നതിന്; മോദി സർക്കാർ അധികാരത്തിലെത്തില്ലെന്ന് കെജ്രിവാൾ

ഇനിയുള്ള പോരാട്ടം നരേന്ദ്ര മോദിക്കെതിരെയാണെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ. ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപിയും പ്രധാനമന്ത്രിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വളരെ ചെറിയ പാർട്ടിയായ ആം ആദ്മിയെ തകർക്കുന്നതിനായി മോദി കഴിയാവുന്നതെല്ലാം ചെയ്‌തെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി എഎപി നേതാക്കൾക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയാണ് എന്നാൽ വലിയ അഴിമതിക്കാരെല്ലാം ബിജെപിയിലാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ…

Read More

‘ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിൻറെ കൊടുങ്കാറ്റ്’: മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ഇനിയും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന ഇല്ലാതാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ഏറെ പ്രതീക്ഷാപൂർവം കണക്കാക്കുന്ന ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യത്തിൻറെ കൊടുങ്കാറ്റാണ് വീശുന്നതെന്നും ബിജെപിയുടെ ഏറ്റവും വലിയ തോൽവി യുപിയിലായിരിക്കുമെന്നും രാഹുൽ. രാജ്യത്തെ മാറ്റം ഉത്തർപ്രദേശിലൂടെ ആയിരിക്കും, മോദി അദാനിയെയും അംബാനിയെയും വിളിച്ച് രക്ഷിക്കണമെന്ന് പറയുകയാണ്, ഇന്ത്യ സഖ്യം തോൽപിക്കുമെന്ന ഭയമാണ് മോദിക്ക്, അടുത്ത പത്ത് – പതിനഞ്ച് ദിവസം ജനങ്ങളുടെ…

Read More

‘മോദിയും ബിജെപിയും രാഷ്ട്രീയ നേട്ടത്തിനായി വിദ്വേഷം വളർത്തി’; ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി

രാജ്യത്തെ ദുരിതപൂർണമായ അന്തരീക്ഷത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് കാരണമെന്നാരോപിച്ച് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടത്തിനായി ബിജെപി രാജ്യത്ത് വിദ്വേഷം വളർത്തുകയാണെന്നും എന്തുവില കൊടുത്തും അധികാരം നേടുന്നതിൽ മാത്രമാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രദ്ധയെന്നും സോണിയ പ്രതികരിച്ചു. കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രതികരണം. ഇന്ന് രാജ്യത്തിന്റെ എല്ലാ കോണുകളിലും യുവാക്കൾ തൊഴിലില്ലായ്മ നേരിടുന്നു. സ്ത്രീകൾ അതിക്രമങ്ങൾ നേരിടുന്നു. ദലിതർ, ആദിവാസികൾ, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർ ഭയാനകമായ വിവേചനം നേരിടുന്നു….

Read More

എൽഡിഎഫ് ഘടകകക്ഷികൾ ഏറാന്‍മൂളികളുടെ സംഘം: സതീശൻ

സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജനും ബി ജെ പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന്  സതീശൻ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി…

Read More

പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. കോണ്‍ഗ്രസ് പ്രകടന പത്രികയേക്കുറിച്ച് കള്ളംപറയുന്നത് അവസാനിപ്പിക്കണമെന്നും വിദ്വേഷപ്രചാരണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു. തങ്ങളുടെ പ്രകടനപത്രിക നീതിയെക്കുറിച്ചും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും എങ്ങനെ വളര്‍ച്ചകൊണ്ടുവരാമെന്നുമാണ് പറയുന്നത്. വിദ്വേഷ പ്രസംഗങ്ങളില്‍ ഏര്‍പ്പെടുന്നതിനുപകരം കഴിഞ്ഞ പത്തുവര്‍ഷത്തെ നിങ്ങളുടെ സര്‍ക്കാരിന്റെ പ്രകടനത്തേക്കുറിച്ച് പറഞ്ഞ് വോട്ട് തേടുന്നതാണ് പ്രധാനമന്ത്രി എന്ന നിലയില്‍ നല്ലതെന്നും തങ്ങളുടെ പ്രകടനപത്രികയെക്കുറിച്ചും നിങ്ങള്‍ പറഞ്ഞ പോയിന്റുകളെക്കുറിച്ചും തങ്ങളുമായി സംവാദം നടത്താന്‍ നിങ്ങളെയോ നിങ്ങള്‍…

Read More

‘ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കും’; ഹാസ്യനടൻ ശ്യാം രംഗീല

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രമുഖ ഹാസ്യനടൻ ശ്യാം രംഗീല. മോദിക്കെതിരെ വാരാണസിയിൽ നിന്ന് മത്സരിക്കുമെന്നാണ് ശ്യാം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മോദിയുടെ അനുകരണത്തിലൂടെ പ്രശസ്തനായ വ്യക്തിയാണ് ശ്യാം രംഗീല. ‘വാരാണസിയിൽ നിന്ന് മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചതിന് പിന്നാലെ നിങ്ങൾ തരുന്ന സ്നേഹം, അതെന്നെ ആവേശഭരിതനാക്കുകയാണ്. നോമിനേഷനെപ്പറ്റിയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചും ഒരു വീഡിയോയിലൂടെ ഉടൻതന്നെ പോസ്റ്റ് ചെയ്യുന്നതായിരിക്കും.’ വാരാണസിയിൽ എത്തിയശേഷം ശ്യാം എക്സിൽ കുറിച്ചു. ഇതിന് മുമ്പും ശ്യാം സമൂഹമാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ടിരുന്നു. ‘ഞാൻ വാരാണസിയിൽ…

Read More

കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

ഇന്ത്യയിൽ കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് മോദിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും മോദി ചിത്രം നീക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.  നേരത്തെ കൊവിഡ് സർട്ടിഫിക്കറ്റിൽ മോദി ചിത്രം നൽകുന്നതിനെതിരെ…

Read More

വിദ്വേഷ പരാമർശം ; മോദി ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി രാജ്യത്തിന്‍റെ ചരിത്രം പഠിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാർഗെ പറഞ്ഞു. ദളിതർക്കും ഒബിസിക്കാർക്കും നീതി ഉറപ്പാക്കുകയാണ് തന്‍റെ ജീവിത ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. മുസ്‍ലിംങ്ങൾക്കെതിരായ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറച്ചു നിൽക്കുമ്പോഴും വിമർശനം ശക്തമാക്കുകയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസിന് ലഭിക്കുന്ന വോട്ടർമാരുടെ പിന്തുണ കണ്ട് മോദി ഭയപ്പെടുന്നു.കോൺഗ്രസ് ഒന്നുമല്ലെങ്കിൽ എന്തിനാണ് മോദി നിരന്തരം വിമർശിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു….

Read More

താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രസ്താവന; മോദിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്കാ ഗാന്ധി. രാജ്യത്തിന് വേണ്ടി താലിമാല ബലി കഴിച്ചയാളാണ് തൻ്റെ അമ്മയെന്നും ചൈന യുദ്ധവേളയിൽ മുഴുവൻ ആഭരണങ്ങളും തൻ്റെ മുത്തശി രാജ്യത്തിനായി നൽകിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പിന്നിട്ടു, ഇതിൽ 55 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് ആരുടെ താലിമാലയാണ് തട്ടിയെടുത്തതെന്ന് മോദി പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ആയിരുന്നു നരേന്ദ്ര മോദിയുടെ വാദങ്ങൾക്കെതിരെ…

Read More

പ്രകടന പത്രിക കൂട്ടത്തോടെ മോദിക്ക് അയച്ചു; പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ പ്രതികരിച്ച് കോൺഗ്രസ്

രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ്. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോൺഗ്രസ് സ്ഥാനാര്‍ത്ഥികൾ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകും. കൂടിക്കാഴ്ചയ്ക്ക് സമയം തേടിയുള്ള കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും പ്രതികരിച്ചു.  കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാൻ തെരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്….

Read More