
‘മോദി സെൽഫി പോയിന്റു’കൾക്ക് ചെലവായ തുക വെളിപ്പെടുത്തി; റെയിൽവേ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
റെയിൽവേ സ്റ്റേഷനുകളിൽ പ്രധാനമന്ത്രിയുടെ ചിത്രത്തിനൊപ്പം സെൽഫിയെടുക്കാനായി സജ്ജമാക്കിയ ‘മോദി സെൽഫി പോയിന്റുകൾ’ക്കായി ചെലവാകുന്ന തുക വെളിപ്പെടുത്തിയ റെയിൽവേ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മധ്യ റെയിൽവേയിലെ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ (സി.പി.ആർ.ഒ) ശിവരാജ് മനസ്പുരെയെയാണ് ഡിസംബർ 29-ന് അകാരണമായി സ്ഥലം മാറ്റിയത്. എങ്ങോട്ടാണ് സ്ഥലം മാറ്റമെന്നോ സ്ഥലം മാറ്റത്തിന് കാരണമെന്താണെന്നോ അറിയിക്കാതെയായിരുന്നു നടപടിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കിയ 3-ഡി സെൽഫി പോയിന്റുകളേക്കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഇവയ്ക്ക് ചെലവായ…