പ്രധാനമന്ത്രി 25ന് കൊച്ചിയിൽ; അനിൽ ആന്റണിയും പങ്കെടുത്തേക്കും

കേരളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിയിൽ അനിൽ ആൻറണിയെ പങ്കെടുപ്പിക്കാനൊരുങ്ങി ബി.ജെ.പി. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അനിൽ ആൻറണിയുമുണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന വിവരം. യുവാക്കളുമായുള്ള സംവാദപരിപാടിയായ ‘യുവം’ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സംവാദപരിപാടി സംസ്ഥാനത്ത് അനിലിൻറെ പാർട്ടിയിലെ അരങ്ങേറ്റ വേദിയാക്കി മാറ്റാനാണ് തീരുമാനം. എന്നാൽ അനിലിൻറെ ബി.ജെ.പി പ്രവേശനവും പ്രധാനമന്ത്രിയുടെ വേദിയിൽ അദ്ദേഹത്തെ എത്തിക്കാനുമുള്ള നീക്കവുമൊക്കെ അവഗണിക്കുകയാണെന്ന നിലപാടിലാണ് കോൺഗ്രസ്. വിഷയത്തിൽ എ.കെ. ആൻറണി തന്നെ…

Read More