മഹാകുംഭമേളയിലെ അപകടം: മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി  നരേന്ദ്ര മോദി

 പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘പ്രയാഗ് രാജിലെ  മഹാകുംഭമേളയിൽ ഉണ്ടായ സംഭവത്തിൽ അതീവ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക്  എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും’-മോദി പറഞ്ഞു. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്കുകൾ. അതേസമയം, അപകടത്തിൽ മരണം സംബന്ധിച്ച…

Read More

‘ജനാധിപത്യത്തിന്റെ മാതാവ്’ ആണ് ഇന്ത്യ; ഇവിഎം വിമർശനങ്ങളെ തള്ളിയും തിരഞ്ഞെടുപ്പ് കമ്മിഷനെ അഭിനന്ദിച്ചും പ്രധാനമന്ത്രി 

നീതിപൂർവം തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യം ശക്തിപ്പെടുത്ത‌ാൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതിനു തിരഞ്ഞെടുപ്പ് കമ്മിഷനെ (ഇസിഐ) അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പു കമ്മിഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ദേശീയ വോട്ടർ ദിനമായി ആചരിക്കുന്നതിനു മുന്നോടിയായാണു മോദിയുടെ പരാമർശം. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചെന്നും മോദി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) പ്രവർത്തനത്തെപ്പറ്റി പ്രതിപക്ഷം നിരന്തരം ആശങ്ക ഉന്നയിക്കുന്നുണ്ട്. ഇവിഎം വിമർശനങ്ങൾക്കുള്ള…

Read More

‘ഭരണഘടന വഴികാട്ടുന്ന വെളിച്ചം; രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കുന്ന ക്യാംപെയിൻ തുടങ്ങും; മോദി

ഭരണഘടനയുടെ ആമുഖം വായിക്കുന്ന ക്യാംപെയിൻ രാജ്യവ്യാപകമായി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ പൗരന്മാരിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘2025 ജനുവരി 26 ന് നമ്മുടെ ഭരണഘടന അതിന്റെ 75 വർഷം പൂർത്തിയാക്കും. നമുക്കെല്ലാവർക്കും അത് അഭിമാനകരമായ കാര്യമാണ്. ഭരണഘടന നമുക്ക് വഴികാട്ടുന്ന വെളിച്ചമാണ്. നമ്മുടെ വഴികാട്ടിയാണ്’’ – പ്രധാനമന്ത്രി പറഞ്ഞു. ‘‘പൗരന്മാരെ…

Read More

രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മോദി; ഇന്ന് രാജ്യതലസ്ഥാനത്ത് ക്രിസ്മസ് ആഘോഷം

കുവൈത്ത് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആഘോഷങ്ങളില്‍ സജീവമാകുന്നു. ഇന്ന് വൈകീട്ട് ആറരക്ക് ഡൽഹി സി ബി സി ഐ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മോദി പങ്കെടുക്കും. സി ബി സി ഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരിപാടികൾക്ക് നേതൃത്വം നല്‍കും. ചടങ്ങില്‍ പ്രധാനമന്ത്രി ക്രിസ്മസ് പുതുവത്സര സന്ദേശം കൈമാറും. വിവിധ സഭാധ്യക്ഷന്മാര്‍, മന്ത്രിമാര്‍,സാമൂഹിക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. സി ബി സി ഐ ആസ്ഥാനത്തിന് സമീപമുള്ള സേക്രഡ് ഹാര്‍ട്ട്…

Read More

43 വര്‍ഷത്തിനിടെ ഇതാദ്യം; പ്രധാനമന്ത്രി മോദി ഇന്ന് കുവൈത്തില്‍

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുവൈറ്റിൽ എത്തും. ഇന്നും നാളെയുമായി , രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി – കുവൈത്ത് അമീർ, ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉൾപ്പെടെ കുവൈത്ത് ഭരണ നേതൃത്വവുമായി ചർച്ച നടത്തും. 43 വർഷത്തിന് ശേഷം ഇത് ആദ്യമായാണ്, ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും, മോദിയുടെ ഈ സന്ദർശനത്തിനുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ , രാജ്യെത്തു ഒന്നാം…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയയിൽ; 17 വർഷത്തിനിടയിൽ ആദ്യം

നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻറ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും. നൈജീരിയൻ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ മോദിക്ക് ആചാരപരമായ വരവേൽപ്പ് നൽകും. ഇന്ത്യ – നൈജീരിയ ചർച്ചയ്ക്കുശേഷം പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളിൽ രണ്ടു രാജ്യങ്ങളും ഒപ്പു വയ്ക്കും. നൈജീരിയയിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. വൈകിട്ട് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി നൈജീരിയൻ തലസ്ഥാനമായ അബുജയിൽ നിന്ന് ബ്രസീലിലേക്ക് തിരിക്കും. പതിനേഴ് വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി നൈജീരിയയിൽ എത്തുന്നത്. ബ്രസീലിൽ…

Read More

പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതല; ജി 7 ഉച്ചകോടിയിലെ ഇന്ത്യൻ പ്രതിനിധി: സുരേഷ് ഗോപിയ്ക്ക് അധിക ചുമതല നൽകി പ്രധാനമന്ത്രി

കേന്ദ്ര മന്ത്രിസഭാംഗമായ തൃശ്ശൂർ എംപി സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകി. ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം   യും സുരേഷ് ഗോപിയെ ഏൽപിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡൽഹിയ്ക്ക് വിളിപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരിൽക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നൽകിയത്. കേന്ദ്രമന്ത്രി പദത്തിലിരിക്കേ സിനിമാഭിനയം വേണ്ടെന്നാണ് സുരേഷ് ഗോപിയാട് കേന്ദ്രമന്ത്രി…

Read More

‘രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, കോൾ വന്നാൽ പരിഭ്രാന്തരാകരുത്, ജാഗ്രത വേണം’; പ്രധാനമന്ത്രി

രാജ്യത്ത് ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യയിൽ ഡിജിറ്റൽ രീതിയിൽ അറസ്റ്റ് ചെയ്യാനാവില്ല. അത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുത്. ഒരു വ്യക്തിഗത വിവരങ്ങളും കൈമാറരുത്. ഉടൻതന്നെ നാഷണൽ സൈബർ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മോദി. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ഒരാൾ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മൻ കി ബാത്തിൽ…

Read More

നിർണായക കൂടിക്കാഴ്ച നടത്തി മോദിയും ഷി ജിൻപിങും ; ഒരുമിച്ച് നീങ്ങാൻ തയ്യാറെടുത്ത് ഇന്ത്യയും ചൈനയും

നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള പ്രത്യേക ചർച്ച അഞ്ച് കൊല്ലത്തിനു ശേഷമാണ് നടക്കുന്നത്. ആശയ വിനിമയം ശക്തമാക്കണമെന്നും അഭിപ്രായ വ്യത്യാസങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചർച്ച ചെയ്യണമെന്നും ഷി…

Read More

ഇരട്ടത്താപ്പിന് സ്ഥാന​മില്ല; ‘യുദ്ധമല്ല, സംഭാഷണവും നയതന്ത്രവുമാണ് പിന്തുണക്കുന്നത്’: ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി

ഭീകരവാദത്തെയും ഭീകരവാദത്തിന് ഫണ്ട് നൽകുന്നതിനെയും എതിർക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ ഏകകണ്ഠവും ശക്തവുമായ സഹകരണത്തിന് ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാന​മില്ലെന്നും റഷ്യയിലെ കസാനിൽ നടക്കുന്ന ഉച്ചകോടിയിൽ തീവ്രവാദത്തിന്റെ വെല്ലുവിളി എന്ന വിഷയത്തിൽ സംസാരിക്കവെ മോദി പറഞ്ഞു. ഞങ്ങൾ യുദ്ധത്തെയല്ല, സംഭാഷണങ്ങളെയും നയതന്ത്രത്തെയുമാണ് പിന്തുണക്കുന്നതെന്ന് പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും റഷ്യ – യുക്രെയ്ൻ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം വ്യക്തമാക്കി. യുവാക്കൾ തീവ്രവാദ ചിന്തകളിലേക്ക് മാറുന്നത് തടയാൻ സജീവമായ നടപടികൾ എടുക്കേണ്ടതിന്റെ പ്രാധാന്യവും…

Read More