
ഗൗതം അദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്; ‘മൊദാനി’ അഴിമതികളിൽ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യം
തട്ടിപ്പിനും കൈക്കൂലിക്കും യുഎസിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് അദാനിക്കെതിരായ കേസെന്നാണ് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ പ്രതികരിച്ചത്. സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) അന്വേഷണം വേണമെന്നും അദ്ദേഹം ആവർത്തിച്ചു. ‘ഗൗതം അദാനിക്കും മറ്റുള്ളവർക്കുമെതിരെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമീഷൻ (എസ്ഇസി) കുറ്റപത്രം സമർപ്പിച്ചത്, വിവിധ ‘മൊദാനി’ അഴിമതികളെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണത്തിനായി 2023…