
‘പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’; എഫ്‌ഐആറിനെ പരിഹസിച്ച് വി ഡി സതീശൻ
യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നായിരുന്നു വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കൻറോൺമെൻറ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പരിഹാസം. വി ഡി സതീശൻ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറിൽ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും…