‘അൻവറിൻ്റേത് രാഷ്ട്രീയ ആത്മഹത്യയാണ്; കേരളത്തിൽ പുല്ല് വിലയായിരിക്കും’: പരിഹാസവുമായി എ.കെ ബാലൻ

പി.വി അൻവറിൻ്റെ തൃണമൂൽ കോൺ​ഗ്രസ് പ്രവേശനത്തിൽ പരിഹാസവുമായി മുതിർന്ന സിപിഎം നേതാവ് എ.കെ ബാലൻ. അൻവറിൻ്റേത് രാഷ്ട്രീയ ആത്മഹത്യയാണ്, കേരളത്തിൽ പുല്ല് വിലയായിരിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു. ‘അൻവറിൻ്റേത് നിലമ്പൂരിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോൺ​ഗ്രസിനും ലീ​ഗിനും ബിജെപിക്കും വേണ്ടാത്തതിനാൽ തൃണമൂലിൽ പോയി ചേർ‌ന്നു. പറ്റിയ പാർട്ടിയിലേക്കാണ് അൻവർ പോയത്. രാഷ്ട്രീയമായ ആത്മഹത്യയാണ് അൻവറിൻ്റേതെ’ന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു. ‘അൻവറിൻ്റെ ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്ന് കമ്മീഷനെയാണ് മുഖ്യമന്ത്രി നിയമിച്ചത്. എന്നിട്ടും എന്തിനാണ് അൻവർ രാഷ്ട്രീയ ആത്മ​ഹത്യയിലേക്ക് പോകുന്നതെന്ന് അറിയില്ല….

Read More

പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് പെട്ടി ദൂരേക്ക് വലിച്ചെറിയേണ്ടി വന്നു; സ്വയം പരിഹാസ്യരായി നില്‍ക്കുകയാണ് സിപിഎം നേതാക്കള്‍: സതീശൻ

സര്‍ക്കാരിനെതിരെയുള്ള അതിശക്തമായ വികാരം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാനാണ് അപ്രധാനമായ കാര്യങ്ങള്‍ സിപിഎം കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം കൊണ്ടുവന്ന വിഷയങ്ങളൊക്കെ അവര്‍ക്കു തന്നെ തിരിച്ചടിയായി.  മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്ന് വി.ഡി സതീശൻ പറഞ്ഞു.  മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ കൃഷ്ണദാസ് തന്നെയാണ് പെട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞത്. പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് തന്നെ പെട്ടി…

Read More

ഇവിടെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സിപിഎം – ബിജെപി അവിശുദ്ധ ബന്ധം; സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

കൊടകര കുഴൽപ്പണ കേസ് പാലക്കാട്‌ ചർച്ചയാകില്ലെന്ന ഇടത് മുന്നണി സ്ഥാനാർത്ഥി സരിന്‍റെ പരാമർശം ബിജെപിയെ സഹായിക്കാനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കൊടകര ചർച്ചയായാൽ അത് ബാധിക്കുക ബിജെപിയെ ആണ്. ഈ കാര്യം മനസിലാക്കിയാണ് സരിൻ കൊടകര ചർച്ചയാകില്ലെന്നു പറയുന്നത്. സി കൃഷ്ണകുമാർ കൊടകര ചർച്ചയാകില്ലെന്നു പറഞ്ഞാൽ അതിൽ യുക്തിയുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.  “ഇതേത് മുന്നണിയുടെ സ്ഥാനാർത്ഥിയാ? ഞാൻ വിചാരിച്ചു ബിജെപി സ്ഥാനാർത്ഥി പറഞ്ഞതാണെന്ന്. ഇവരൊക്കെയാണോ പാലക്കാട് എന്തെല്ലാം ചർച്ച ചെയ്യുമെന്ന് തീരുമാനിക്കുന്നത്? ഇവരിട്ട് കൊടുക്കുന്ന…

Read More

‘പോയ് തരത്തിൽ കളിക്ക്’; അൻവറിനെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പാർട്ടി രൂപീകരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പിഎം മനോജ്. മുതിർന്ന നേതാവ് എംവി രാഘവന് സാദ്ധ്യമാകാത്തത് പുതിയ കാലത്ത് സാധിക്കുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ടെന്നും പിഎം മനോജ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദൽ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തിൽ പങ്കെടുത്ത് അടിയും കൊണ്ട്…

Read More

കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരം എന്നാണ് അജിത് തമ്പുരാൻ്റെ കണ്ടുപിടിത്തം; എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം

എഡിജിപി എം ആർ അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം. അജിത് കുമാർ നൽകിയത് തട്ടിക്കൂട്ട് റിപ്പോർട്ടാണെന്നാണ് വിമർശനം.   എന്നാണ് ലേഖനത്തിലെ പരിഹാസം.  പൂരം കലക്കൽ വേളയിലെ ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്. ഭക്തജനങ്ങളെ അജിത് അഭിസംബോധന ചെയ്യുന്നതാണ് ഈ ചിത്രം. പൂരം പരിപാടികൾ നിയന്ത്രിക്കുന്നത് ഇയാളാണെന്ന് ചിത്രത്തിൽ നിന്ന് വ്യക്തമാണ്. എഡിജിപി അജിത് കുമാറിനെ പരിഹസിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനംസുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഓരോ നീക്കവും വീഡിയോയിൽ നിന്ന് വ്യക്തമാണ്. നാണംകെട്ട റിപ്പോർട്ട്…

Read More

‘പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചു’; രാഹുൽ ഗാന്ധി

കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയെ മാനസികമായി തകർത്തുവെന്നും അദ്ദേഹത്തിൻറെ ആത്മവിശ്വാസം ഇല്ലാതായെന്നും രാഹുൽ ഗാന്ധി. വ്യാഴാഴ്ച ജമ്മുവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ മാറിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ താൻ ദിവസവും പാർലമെന്റിൽ കാണാറുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകർ തകർത്തുവെന്നും രാഹുൽ പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കടക്കാനായില്ലെന്ന്…

Read More

കാറിന്റെ പിൻസീറ്റിൽ ഇരുന്ന മേയർ ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കണ്ടു; പക്ഷേ കൺമുന്നിലുള്ള മാലിന്യം കാണുന്നില്ല: പരിഹസിച്ച് വി മുരളീധരൻ

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി വി മുരളീധരൻ. മേയർക്ക് കമ്പം കാർ ഓട്ടത്തിലാണ്. കെഎസ്ആർടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയരുടെ ഹോബി. കാറിന്റെ പിൻസീറ്റിൽ ഇരുന്ന മേയർ, ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കണ്ടു. പക്ഷേ കൺമുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും വി മുരളീധരൻ പരിഹസിച്ചു.  ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തെ മാലിന്യ പ്രശ്നവും വീണ്ടും ചർച്ചയായിരിക്കുകയാണ്. ജോയിയുടെ മരണത്തിന് കാരണക്കാർ നഗരസഭയാണെന്നാണ് പ്രതിപക്ഷ വിമർശനം. മാലിന്യം കൃത്യമായ രീതിയിൽ സംസ്ക്കരിച്ചിരുന്നുവെങ്കിൽ ജോയിയുടെ…

Read More

‘അബ് ക ബാർ, 400 പാർ ഒടുവിൽ സംഭവിച്ചു, മറ്റൊരു രാജ്യത്ത്’: പരിഹസിച്ച് തരൂർ

ബ്രിട്ടനിലെ ലേബർ പാർട്ടി നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിൽ, ബിജെപിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ‘ഒടുവിൽ അബ് ക ബാർ, 400 പാർ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്’ എന്നായിരുന്നു തരൂരിന്റെ പരിഹാസം. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പരിഹാസം. ബിജെപിക്ക് തനിയെ 370 സീറ്റുകളും എൻഡിഎ മുന്നണിക്ക് 400 സീറ്റും എന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രവചനം. എന്നാൽ ഫലം വന്നപ്പോൾ…

Read More

‘ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്’; സച്ചിൻദേവിനെ പരിഹസിച്ച് സതീശൻ

കണ്ണൂരിലെ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെ നിയമസഭയിൽ ബഹളംവച്ച ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ട്രാൻസ്‌പോർട്ട് ബസ് ഡ്രൈവറെ റോഡിൽ തടഞ്ഞ് വിരട്ടിയ സംഭവമല്ല താൻ പറയുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. ‘ഞാൻ ട്രാൻസ്പോർട്ട് ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്. ബോംബ് വച്ച കാര്യമാണ് പറഞ്ഞത്. ഇത്രയും ചൂടായി ബഹളം വയ്ക്കേണ്ട കാര്യമില്ല. ഞാൻ ബോംബ് നിർമാണത്തിന്റെ കാര്യമാണ് പറയുന്നത്. സർക്കാർ ഈ ക്രമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സർക്കാരിന്റേയും…

Read More

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജിയെന്ന് കങ്കണ റണാവത്ത്; പരിഹസിച്ച് ബി.ആര്‍.എസ്. നേതാവ്

നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച നടിയും ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്തിനെ പരിഹസിച്ച് ബി.ആര്‍.എസ്. (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി. നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെനിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്, രാമറാവു എക്‌സില്‍ കുറിച്ചു. ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു, കങ്കണാ…

Read More