ബി.ജെ.പി അഴിമതിക്കാരെ അലക്കിവെളിപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ്; പരസ്യവുമായി കോണ്‍ഗ്രസ്

അഴിമതിക്കാരെ അലക്കിവെളപ്പിക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന് കോണ്‍ഗ്രസിന്റെ പരസ്യം. കാവി, പച്ച നിറത്തിലുള്ള വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. 2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ പ്രതിപക്ഷത്തുള്ള 25 പ്രമുഖ നേതാക്കളില്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് ശേഷം 23-പേര്‍ക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവെച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി യെ പരിഹസിച്ച് കോണ്‍ഗ്രസ് പരസ്യം പുറത്തിറക്കിയത്. ഇക്കഴിഞ്ഞ മാർച്ച് 30നും കോൺഗ്രസ്…

Read More

പ്രധാനമന്ത്രിയെ പരിഹസിച്ച് ഹൃസ്വനാടകം അവതരിപ്പിച്ച സംഭവം ; വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഹ്രസ്വ നാടകമവതരിപ്പിച്ചതിൽ പരിപാടി സംബന്ധിച്ച് കമ്മിറ്റി വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നെന്ന് ഹൈക്കോടതി. രാജ്യത്തിന്റെ അഖണ്ഡത മുൻനിർത്തിയാകണം പരിപാടിയെന്നായിരുന്നു നിർദേശം. ദേശീയ ഐക്യമെന്ന സന്ദേശം പകരണമെന്നും നിർദേശിച്ചിരുന്നു. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഹൈക്കോടതി ഇക്കാര്യം അറിയിച്ചത്. നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും വാർത്താകുറിപ്പിൽ പറയുന്നു. റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും കേന്ദ്ര പദ്ധതികളെയും അധിക്ഷേപിച്ചെന്നായിരുന്നു പരാതി. നാടകത്തിന്റെ സംഭാഷണം എഴുതിയ അസിസ്റ്റന്റ് രജിസ്ട്രാർ ടി.എ സുധീഷ്, കോർട്ട്കീപ്പർ പി.എം സുധീഷ്…

Read More

‘ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെ’; വിമർശിച്ച് നടൻ വിനായകൻ

സംവിധായകൻ രഞ്ജിത്തിന്റെ ലീല എന്ന സിനിമയെ വിമർശിച്ച് നടൻ വിനായകൻ. ലീല എന്ന സിനിമ അഡൽറ്റ് മാഗസിൻ മുത്തുച്ചിപ്പി പോലെയാണെന്ന് വിനായകൻ പരിഹസിക്കുന്നു. താൻ രഞ്ജിത്തിനെയൊക്കെ നേരത്തെ തന്നെ തുടച്ചുകളഞ്ഞതാണെന്നും നടൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ലീല എന്ന സിനിമ കണ്ടിട്ടുണ്ടോ? അതും മുത്തുച്ചിപ്പിയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്? ഒരു ആനയുടെ പുറത്ത് കിടത്തി സ്ത്രീയെ ഭോഗിക്കുന്ന രംഗം സിനിമയിലുണ്ട്. ഇവരൊക്കെ എന്ത് ഭീകരന്മാരാണ്? അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇവരൊക്കെ ഏത് സമൂഹത്തിലാണ് ജീവിക്കുന്നത്?’,…

Read More

മുഖ്യമന്ത്രിയെ പരിഹസിച്ച്  മുരളീധരൻ

മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് പരിഹസിച്ച് കെ മുരളീധരൻ. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. മത്സരം ദോഷമുണ്ടാക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ഷുഹൈബ് വധക്കേസ് ഒതുക്കാൻ അനുവദിക്കില്ലെന്ന്…

Read More