രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം; സോണിയാ​ ഗാന്ധിയുടെ പരാമർശം വിവാദത്തിൽ, അന്തസിനെ മുറിവേൽപ്പിക്കുന്നത്: വിമർശനവുമായി രാഷ്ട്രപതി ഭവൻ

രാഷ്ട്രപതിയുടെ അഭിസംബോധനക്കെതിരെ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി നടത്തിയ പരിഹാസം വിവാദത്തിൽ കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവൻ രം​ഗത്ത്. പ്രസിഡൻറ് വായിച്ച് ക്ഷീണിച്ചെന്നും കഷ്ടമാണെന്നുമുള്ള പ്രതികരണത്തിലാണ് രാഷ്ട്രപതി ഭവൻ കടുത്ത അതൃപ്തി അറിയിച്ചത്. സോണിയാ ഗാന്ധിയുടേത് അന്തസിനെ മുറിവേൽപ്പിക്കുന്ന പരാമർശമാണെന്നും അംഗീകരിക്കാൻ ആകില്ലെന്നും രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. സംഭവത്തിൽ സോണിയാ​ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ രം​ഗത്തെത്തി. സോണിയാ​ഗാന്ധിയുടെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് പ്രിയങ്ക ​ഗാന്ധിയും പ്രതികരിച്ചു.  സോണിയാ​ഗാന്ധി മാപ്പ് പറയണമെന്ന് പാർലമെൻ്ററി കാര്യ…

Read More

‘മരുമകൻ എന്നത് യാഥാർഥ്യം അല്ലേ?, കോൺഗ്രസിൽ ആർഎസ്എസ് ഏജന്റുമാരുണ്ടോ എന്ന് പരിശോധിക്കണം’; റിയാസ്

താൻ മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർഥ്യം അല്ലേയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മരുമകൻ എന്ന വിളിയിൽ യാതൊരു പ്രശ്‌നവുമില്ല. ‘ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് വീട്ടിലിരിക്കുന്നവർ അല്ല ഞങ്ങൾ’. അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സഭ നടത്താതിരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്ര സർക്കാറിന് എതിരായ ഒന്നും പ്രതിപക്ഷ നേതാവ് പറയുന്നില്ല. കേരള സർക്കാറിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. സഭ നല്ല രീതിയിൽ…

Read More