
വരും മണിക്കൂറുകളിൽ മോക്ക അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തിൽ മഴയ്ക്ക് സാധ്യത
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ മോക്ക ചുഴലിക്കാറ്റ് അടുത്ത മണിക്കൂറുകളിൽ അതി തീവ്ര ചുഴലിക്കാറ്റായി മാറും. പിന്നീട് വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ്, ഞായറാഴ്ചയോടെ ബംഗ്ലാദേശ് – മ്യാൻമാർ തീരം തൊടും. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രത മുന്നറിയിപ്പില്ല. എങ്കിലും ഇന്ന് ഉച്ചയോടെ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. അടുത്ത മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്,…