
ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന
ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ എണ്ണത്തിൽ വലിയ വർധന. ഈ വർഷം ജൂൺ വരെ മൊബൈൽ ഫോൺ ഉപയോക്താക്കളുടെ എണ്ണം 12.4 ശതമാനം വർധിച്ചതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഒമാനിൽ മൊബൈൽ ഉപയോക്താക്കളുടെ ആകെ എണ്ണം നിലവിൽ 70.2ലക്ഷമാണ്. ഇവയിൽ ഭൂരിഭാഗവും പ്രീ-പെയ്ഡ് സബ്സ്‌ക്രിപ്ഷനുകളാണ്. പ്രീ പെയ്ഡ് കണക്ഷനുകളിൽ ഈ കാലയളവിൽ 10ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മൊബൈൽ ഫോൺ സബ്സ്‌ക്രിപ്ഷനുകൾക്ക് പുറമെ, രാജ്യത്ത് സജീവമായ മൊബൈൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സബ്സ്‌ക്രിപ്ഷനുകളുടെ എണ്ണത്തിലും…