വൈറലാകാൻ മൊബൈൽ ടവറിൽ കയറി; യൂട്യൂബറെ താഴെയിറക്കിയത് 5 മണിക്കൂറിന് ശേഷം

മൊബൈൽടവറിൽ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ താഴെയിറക്കിയത് അഞ്ചുമണിക്കൂറിന് ശേഷം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് വീഡിയോ ചിത്രീകരിക്കാനായി യൂട്യൂബറുടെ സാഹസികത. ടവറിനുമേൽ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു. ഒടുവിൽ അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്. ഗ്രേറ്റർ നോയിഡയിലെ ടിഗ്രി ഗ്രാമത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. യൂട്യൂബറായ നിലേശ്വർ എന്ന യുവാവാണ് സാമൂഹികമാധ്യമങ്ങളിലെ ‘റീച്ചി’നായി മൊബൈൽടവറിൽ വലിഞ്ഞുകയറിയത്. നിലവിൽ 8870 സബ്സ്‌ക്രൈബേഴ്സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. സാഹസികതനിറഞ്ഞ വീഡിയോയിലൂടെ കൂടുതൽ കാഴ്ചക്കാരെ ലഭിക്കുമെന്നും യൂട്യൂബ് ചാനലിന്…

Read More

മൊബൈൽ ടവറിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; പരാക്രമത്തിന് കാരണം ലഹരി

തലസ്ഥാനത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. പന്നിയോട് സ്വദേശി കിരൺ കുമാറാണ് ലഹരി കിട്ടാതെ വന്നതോടെ പന്നിയോട് ആർസി പള്ളിക്ക് സമീപമുള്ള മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.ടവറിന് മുകളിൽ കയറിയ യുവാവ് ലഹരി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാർ സംഭവം ഉടൻ പൊലീസിനേയും അഗ്നി രക്ഷാസേനയേയും അറിയിച്ചതിനെ തുടർന്ന് അവർ സ്ഥലത്ത് എത്തി. പൊലീസും അഗ്നിരക്ഷാ സേനയും ഒരു മണിക്കൂറോളം ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ശേഷം യുവാവിന്റെ സുഹൃത്തുക്കൾ സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം…

Read More