പിജെ ജോസഫിനെതിരെ വീണ്ടും വിമർശനവുമായി എം എം മണി

പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുൻമന്ത്രി എം എം മണി. അദ്ദേഹം ഒഴിഞ്ഞു മാറേണ്ട സമയം കഴിഞ്ഞു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറയുന്നതുപോലെയാണ്. ഇനി ചെറുപ്പക്കാര്‍ വരട്ടെ. സ്ഥാനങ്ങളില്‍ ചെറുപ്പക്കാരെ നിര്‍ത്തട്ടെയെന്ന് മണി പറഞ്ഞു.  ജീവിതകാലം വരെ എംഎല്‍എ. വല്ല മണ്ണാങ്കട്ടയും ചെയ്യുമോ അതുമില്ല. മണി പറഞ്ഞു. തന്റേത് അവസാന ഏര്‍പ്പാടാണ്. വയസ്സ് 78 ആയി. ചാകുന്നത് വരെ എംഎല്‍എ ആയിരിക്കാൻ തന്നെ കിട്ടില്ല. തന്റെ പാര്‍ട്ടിയും അതിനൊന്നും നില്‍ക്കുന്ന പാര്‍ട്ടിയുമല്ല.  മരിക്കുന്നത് വരെ…

Read More

പി.ജെ ജോസഫിനെതിരായ  എം.എം മണിയുടെ പരിഹാസത്തിന് മറുപടിയുമായി ഡീൻ കുര്യക്കോസ്

പിജെ ജോസഫ് ഇടുക്കിക്ക് നൽകിയ സംഭാവനകൾക്ക് എംഎം മണിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ഡീൻ കുര്യക്കോസ് എംപി. പിജെ ജോസഫിനെതിരായ  എംഎം മണിയുടെ പരിഹാസത്തിനായിരുന്നു ഡീൻ കുര്യക്കോസിന്റെ മറുപടി. ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തില്ല എന്നുവച്ച് വികസന വിരോധി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് തോന്നുന്ന സമയത്താണ് തീരുമാനിച്ചതെന്നും സിപിഎം നേതാക്കളുടെ ചിലവിൽ അല്ല താൻ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ല സെക്രട്ടറി സിവി വർഗീസിനെതിരെയും ഡീൻ കുര്യാക്കോസ് ആഞ്ഞടിച്ചു. സിവി വർഗീസിന്റെയും എംഎം…

Read More

എംഎം മണിയെ നിലയ്ക്കു നിർത്താൻ ഇടപെടണം, സമനില തെറ്റിയെന്നാണ് പൊതുസമൂഹം കരുതുന്നത്; വിഡി സതീശൻ

കേരളത്തിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ പി.ജെ ജോസഫിനെ അധിക്ഷേപിച്ച എം.എം മണി കേരളത്തിൻറെയാകെയും സി.പി.എമ്മിൻറെയും ഗതികേടായി മാറരുതെന്നും മണിയെ നിലയ്ക്കു നിർത്താൻ സിപിഎമ്മും മുഖ്യമന്ത്രിയും ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറുപടി ഇല്ലാതെ വരുമ്പോഴും സർക്കാർ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാൻ എംഎം മണിയെ പോലുള്ള വാപോയ കോടാലികളെ ഇറക്കി വിടുന്നത് സിപിഎം കാലങ്ങളായി പയറ്റുന്ന തന്ത്രമാണ്. ഇതിന് മുൻപും മണിയുടെ അശ്ലീല വാക്കുകൾ കേരളത്തിൻറെ സാംസ്‌കാരിക അന്തരീക്ഷത്തെ വിഷലിപ്തമാക്കിയിട്ടുണ്ട്. സിപിഎമ്മിൻറെ മൗനാനുവാദത്തോടെയാണ്…

Read More

‘2300 കയ്യേറ്റമെന്ന് റിപ്പോർട്ട് കൊടുത്ത മഹതിയാണ് ജില്ല കളക്ടർ’; എംഎം മണി

അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകർക്കാൻ ആരുവന്നാലും ഓടിക്കുമെന്ന് എംഎം മണി. പുതിയ വനം കയ്യേറ്റം വല്ലതുമുണ്ടെങ്കിൽ അതുമാത്രം നോക്കിയാൽ മതി. മൂന്നാർ മേഖലയിൽ 2300 ഏക്കർ കയ്യേറ്റമെന്ന് റിപ്പോർട്ട് നൽകിയ ജില്ലാ കലക്ടറുടെ നടപടി ശുദ്ധ വിവരക്കേടാണെന്നും എം എം മണി പറഞ്ഞു.  ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വനം കയ്യേറ്റം നോക്കിയാൽ മതി. മൂന്നാർ സംഘത്തെ എതിർക്കുന്നില്ല. അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സൈ്വര്യ ജീവിതം തകർക്കാൻ ആരും വരേണ്ട, റിസോർട്ടുകളും ഹോട്ടലും സുപ്രഭാതത്തിൽ…

Read More

‘സ്ത്രീകളെ അപമാനിക്കാൻ പറഞ്ഞതല്ല, എനിക്കും അഞ്ചു പെണ്മക്കൾ’; എം എം മണി

നെടുംകണ്ടം പ്രസംഗത്തിലെ അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ. സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് എം എം മണി പറഞ്ഞു. തന്നെയും അമ്മ പ്രസവിച്ചതാണ്. തനിക്കും അഞ്ചു പെണ്മക്കൾ ആണുള്ളത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പറഞ്ഞത്. ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമാണെന്നും എം എം മണി പറയുന്നു.  ചില ഉദ്യോഗസ്ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയം കളിക്കുകയാണ്. തനിക്കെതിരെ മഹിള കോൺഗ്രസ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. അവരുടെ ഭർത്താക്കന്മാർക്ക് നല്ലത്…

Read More

മോദിക്കും ആർഎസ്എസിനുമെതിരെ പരാമർശം: എം എം മണിക്കെതിരെ കേസെടുക്കണമെന്ന് പരാതി

മോദിക്കും ആർഎസ്എസിനുമെതിരെ നടത്തിയ പരാമർശത്തിൽ കലാപാഹ്വാനത്തിന് എം എം മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി ബിജെപി. ബിജെപി മധ്യമേഖല പ്രസിഡൻറ് എൻ ഹരിയാണ് കോട്ടയം എസ്പിക്ക് പരാതി നൽകിയത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർദ്ധയും വളർത്താൻ മണി ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു. ഇടുക്കി പൂപ്പാറയിൽ 24 ന് മണി നടത്തിയ പ്രസംഗത്തിനെതിരാണ് പരാതി. ഇടുക്കി പൂപ്പാറയിൽ മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുൻപാകെ പ്രധാനമന്ത്രിക്കെതിരെ എന്ന നിലയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. ഗാന്ധിവധം…

Read More

ആനയെ പിടിക്കാൻ വി.ഡി.സതീശനെ ഏൽപിക്കാം; കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല: എം.എം.മണി

ഇടുക്കിയിൽ കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എംഎൽഎ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപിക്കാമെന്നും എം എം മണി പറഞ്ഞു.

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…

Read More