‘അടിച്ചാൽ തിരിച്ചടിക്കണം , ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ല’ ; വീണ്ടും വിവാദ പ്രസ്താവനയുമായി എം.എം മണി

വീണ്ടും വിവാദ പ്രസ്താവനയുമായി മുതിർന്ന സിപിഐഎം നേതാവ് എം.എം മണി. അടിച്ചാൽ തിരിച്ച് അടിക്കണം, ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നില നിൽപ്പില്ലെന്ന എം എം മണിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും ശാന്തൻപാറ ഏരിയ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന എംഎം മണി പറയുന്നു. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ട് അടിച്ചിട്ടുണ്ട്. ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നത്. പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും പ്രസ്താവനയിലുണ്ട്.  

Read More

അൻവർ മാന്യനാണെങ്കിൽ എംഎൽഎ സ്ഥാനം രാജിവച്ചശേഷം ആരോപണങ്ങൾ ഉന്നയിക്കേണ്ടത്: എം.എം മണി 

അൻവറിന്റേത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും മാന്യനാണെങ്കിൽ എം.എൽ.എ. സ്ഥാനം രാജിവച്ചശേഷം ആരോപണങ്ങൾ ഉന്നയിക്കേണ്ടതാണെന്നും എം.എം. മണി എം.എൽ.എ. അൻവർ കാട്ടിയത് പെറപ്പുതരമാണെന്നും എം.എം. മണി പറഞ്ഞു. സി.പി.എമ്മിന്റെ വോട്ടും പ്രയത്നവും അൻവറിന്റെ വിജയത്തിന് പിന്നിലുണ്ട്. സി.പി.എമ്മിന് നല്ല സ്വാധീനമുള്ള മണ്ഡലമാണത്. അത് മനസ്സിലാക്കാതെ അൻവർ പിന്നിൽനിന്ന് കുത്തുന്ന നടപടിയാണ് സ്വീകരിച്ചത്. അൻവർ എന്തെങ്കിലും പറഞ്ഞാൽ ഒലിച്ചുപോകുന്ന പാർട്ടിയല്ല സി.പി.എം. ജോസഫ് മുണ്ടശ്ശേരി, ടി.കെ. ഹംസ തുടങ്ങി നിരവധി പ്രമുഖ സ്വതന്ത്രൻമാർ സി.പി.എം. മന്ത്രിസഭയുടെ ഭാഗമായിരുന്നിട്ടുണ്ട്. ഇത്തരത്തിൽ അവരാരും പ്രവർത്തിച്ചില്ലെന്നും…

Read More

ഇടുക്കിയിലെ ഭൂപ്രശ്നം ; സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം.എം മണി

ഇടുക്കി ജില്ലയിലെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മുതി‍ർന്ന സിപിഎം നേതാവ് കൂടിയായ എംഎം മണി എംഎല്‍എ. മുഴുവന്‍ ആളുകള്‍ക്കും പട്ടയം നല്‍കാതെ സൂത്രത്തില്‍ കാര്യം നടത്താമെന്ന് ഒരു ഗവണ്‍മെന്റും കരുതേണ്ടെന്ന് മുൻ വൈദ്യുതി വകുപ്പ് മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐഎം നടത്തിയ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് മാർച്ചിലാണ് മണിയുടെ വിമർശനം. വനം ഉള്ളത് സംരക്ഷിച്ചു കൊള്ളാനും പുതിയ വനം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും വനം വകുപ്പിനോട് അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.വനം…

Read More

‘പ്രസംഗത്തിൽ ഖേദമില്ല, കേസെടുത്താൽ നിയമപരമായി നേരിടും’; ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ എംഎം മണി

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംഎം മണി രംഗത്ത്. എസ് രാജേന്ദ്രന് എല്ലാം നൽകിയത് പാർട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഡീൻ കുര്യാക്കോസിനെതിരായ വിമർശനത്തിൽ ഉറച്ചുനിന്നു. താൻ പറയുന്നത് തന്റേതായ രീതിയിലും ശൈലിയിലുമാണ്. അതങ്ങനെ മാറ്റാൻ പറ്റില്ല. ഓരോരുത്തർക്കും അവരുടെ രീതിയുണ്ട്. കേസുകളെ ഭയക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തന്നെയും വിമർശിക്കുന്നില്ലേയെന്നും ചോദിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎം മണി പ്രതികരിച്ചത്. ‘ഞാൻ ജില്ലാ സെക്രട്ടറിയായ കാലത്താണ് രാജേന്ദ്രനെ ജില്ലാ…

Read More

എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ല; പ്രകാശ് ജാവേദക്കറെ കണ്ടതിൽ പ്രശ്‌നമില്ല; എം എം മണി

എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. പ്രകാശ് ജാവേദക്കറെ രാജേന്ദ്രൻ കണ്ടതിൽ പ്രശ്‌നമില്ല. എസ് രാജേന്ദ്രൻ പാർട്ടിക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം എം മണി പറഞ്ഞു. ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേർത്തു. അതേസമയം, ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും എം എം മണി വ്യക്തമാക്കി. എം പി…

Read More

എം എം മണിക്ക് എന്തേലും അസുഖം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം: പരിഹസിച്ച് സതീശൻ

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ് എം എം മണിയെന്ന് സതീശൻ വിമര്‍ശിച്ചു. എന്തും പറയാൻ മടിക്കാത്ത ആളാണ് എം എം മണി. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ടാണാണ് മണി അധിക്ഷേപ പരാമർശമെന്നും സതീശൻ കുറ്റപ്പെടുത്തി. സിപിഎം ബിജെപി അവിശുദ്ധ ബന്ധമുണ്ടെന്ന ചര്‍ച്ച മാറ്റാൻ മണിയെ ഇറക്കി വിടുകയാണെന്നും സതീശൻ…

Read More

‘പി.ജെ.കുര്യൻ പെണ്ണുപിടിയൻ, ഡീൻ കുര്യാക്കോസ് ഷണ്ഡൻ’: അധിക്ഷേപവുമായി എം എം മണി

ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി എം.എം.മണി എംഎൽഎ. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം.എം.മണി പരിഹസിച്ചു. ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും കിട്ടില്ലെന്നും പറഞ്ഞു. മുൻ എംപി പി.ജെ.കുര്യൻ പെണ്ണുപിടിയനെന്നും അധിക്ഷേപം. ”ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനു വേണ്ടി. നാടിനു…

Read More

“ചോദിച്ചത് പിതൃസ്വത്തല്ല,ബിൽ ഒപ്പിട്ട് തന്നാൽ മതി”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എംഎം മണി എംഎൽഎ

ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ കുടിലുകെട്ടി സമരം നടത്തുമെന്ന് എം.എം മണി എം.എൽ.എ. ഗവർണറുടെ പിതൃസ്വത്തൊന്നുമല്ല ചോദിച്ചത്. ബിൽ ഒപ്പിട്ടുതന്നാൽ മതി. ഇടുക്കിയിലെ പതിനൊന്നേകാൽ ലക്ഷം ജനങ്ങളെ കൊണ്ടു വന്ന് രാജ്ഭവൻ വളയും. അത് ചെയ്യിപ്പിക്കരുതെന്നും എം.എം മണി മുന്നറിയിപ്പ് നൽകി. ഇടത് കർഷക സംഘടനകൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഗവർണർ വെറുതെ വള്ളിക്കെട്ട് പിടിക്കരുത്. കാർന്നോമാരുടെ സ്വത്തൊന്നും എഴുതിത്തരേണ്ട. ബില്ല് ഒപ്പിട്ടാൽ മതി. ഒരു നടക്ക് പോകുന്ന പണിയല്ല…

Read More

ഗവർണർക്കെതിരെ അസഭ്യപരാമർശവുമായി എം.എം മണി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എംഎൽഎ എംഎം മണി. ഭൂനിയമ ഭേദഗതിയിൽ ഒപ്പുവയ്ക്കാത്ത ഗവർണ്ണർ നാറിയാണെന്നാണ് എം എം മണിയുടെ അധിക്ഷേപ വാക്കുകൾ. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എംഎം മണി ആക്ഷേപിച്ചു. ഗവർണറെ ക്ഷണിച്ച തീരുമാനം  വ്യാപാരി വ്യവസായികൾ പിൻവലിക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു. ഒമ്പതാം തീയതി  ഇടതുപക്ഷത്തിന്റെ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നായിരുന്നു…

Read More

എം എം മണിയുടെ സഹോദരന്റെ സ്ഥാപനത്തിൽ ജി എസ് ടി വകുപ്പിന്റെ റെയ്ഡ്

മുൻ മന്ത്രി എം എം മണിയുടെ സഹോദരൻ ലംബോധരന്റെ സ്ഥാപനത്തിൽ കേന്ദ്ര ജി എസ് ടി വകുപ്പിന്റെ റെയ്ഡ്. ഇടുക്കി അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സ്പൈസസിലാണ് പരിശോധന നടത്തുന്നത്. ലംബോധരൻ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജി എസ് ടി വകുപ്പിന്റെ നടപടി. രാവിലെ പത്തരയോടെയാണ് എട്ടിലധികം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചത്. സ്ഥാപനത്തിൽ ഒൻപത് ജീവനക്കാരുണ്ട്. ഇവരെ ആരെയും പുറത്തുവിട്ടിട്ടില്ല. മാത്രമല്ല ഇവരുടെ ഫോണുകളും പിടിച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. ലംബോധരനെ ഇവിടേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇടുക്കിയിലെത്തുന്ന വിനോദ…

Read More