നിയസഭാ കയ്യാങ്കളികേസ്; യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

നിയസഭാ കയ്യാങ്കളികേസിൽ യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ശിവദാസൻ നായർ, എംഎ വാഹിദ് എന്നിവർക്കെതിരെയായിരുന്നു കേസ്. വി ശിവൻകുട്ടിയും ഇപി ജയരാജനുമടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസിൽ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കാൻ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.  ജമീല പ്രകാശത്തിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർത്തത്. ഇന്ത്യൻ ശിക്ഷാ നിയമം…

Read More

‘നിയമസഭാ സമ്മേളനത്തിനു പിന്നാലെ അജിത്തിനൊപ്പമുള്ള 18-19 എംഎൽഎമാർ ഇങ്ങോട്ടു വരും’; എൻസിപി ശരദ് പവാർ വിഭാഗം

മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ എൻസിപിയിൽനിന്ന് 18-19 എംഎൽഎമാർ ശരദ് പവാറിനൊപ്പം തിരികെയെത്തുമെന്ന് അവകാശവാദം. നിയമസഭാ സമ്മേളനത്തിനു പിന്നാലെ എംഎൽഎമാർ മറുകണ്ടം ചാടുമെന്നാണ് എൻസിപി ശരദ് പവാർ വിഭാഗം നേതാവ് രോഹിത് പവാറിന്റെ അവകാശവാദം. 2023 ജൂലൈയിലെ പിളർപ്പിനുശേഷം ശരദ് പവാറിനെക്കുറിച്ചു മോശമായി സംസാരിക്കാത്ത പല നേതാക്കളും അജിത്തിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇത്തരം നേതാക്കൾക്ക് ഈ സമ്മേളനകാലത്ത് ഭരണപക്ഷത്തിനൊപ്പം നിന്ന് അവരുടെ മണ്ഡലങ്ങളിലേക്ക് ആവശ്യമായ ഫണ്ടുകൾ നേടിയെടുക്കേണ്ടതുണ്ട്. അതുകൊണ്ട് അവർ സമ്മേളനം തീരുന്നതുവരെ കാത്തിരിക്കുകയാണ്. പലരും പവാർ സാഹിബുമായി…

Read More

ഹിമാചൽ പ്രദേശിൽ ആറ് കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കർ

ഹിമാചൽ പ്രദേശിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ പൊട്ടിത്തെറിക്കൊടുവിൽ‌ ആറു കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കി സ്പീക്കർ. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്ത ആറു കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു നടപടി. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, ചേതന്യ ശർമ, രവി ഠാക്കൂർ എന്നിവര്‍ക്കെതിരെയാണു നടപടി.  ‘‘കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറു എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു’’ എന്നാണ് സ്പീക്കര്‍ കുൽദീപ്…

Read More

രാഷ്ട്രീയ നീക്കങ്ങളുമായി കോൺഗ്രസ്; തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ സ്ലീപ്പർ ബസുകൾ

തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ബസുകൾ തയ്യാറാക്കി. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസ് നടത്തുന്നത്. തെലങ്കാനയിൽ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സ്വന്തം എംഎൽഎമാരെ കോൺഗ്രസ് കർണാടകത്തിലേക്ക് മാറ്റും. ഇതിനായാണ് ബസുകൾ തയ്യാറാക്കിയത്.  രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ക്യാംപിലെ പ്രതീക്ഷ. എന്നാൽ ബിആർഎസ് ഫലം വരും മുന്നേ കോൺഗ്രസ് എംഎൽഎമാരെ സ്വന്തം ചേരിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ബിആർഎസ്…

Read More

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ അട്ടിമറി; എൻസിപി പിളർത്തി, ഉപമുഖ്യമന്ത്രിയായി അജിത് പവാർ

മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ഭാഗമായി. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്‌റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി…

Read More

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം; എംഎൽഎമാർക്ക് പരസ്യ പ്രതികരണത്തിന് വിലക്ക്

കാട്ടാക്കട കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ എംഎൽഎമാർക്ക് പരസ്യപ്രതികരണത്തിന് പാർട്ടി വിലക്ക്. ഐ ബി സതീഷിനും ജി സ്റ്റീഫനുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇരുവരും അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിക്ക് കത്ത് നൽകിയിരുന്നു. തങ്ങൾക്ക് പങ്കില്ലെന്നു കാണിച്ചും അന്വേഷണം ആവശ്യപ്പെട്ടുമാണ് ഇരുവരും പാർട്ടിക്ക് കത്ത് നൽകിയിരുന്നത്. പാർട്ടി അന്വേഷണ കമ്മീഷനെ വെച്ച സാഹചര്യത്തിൽ ആണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.  നേതാക്കൾ അറിയാതെ ആൾമാറാട്ടം നടക്കില്ലെന്നു ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നതിനു പിന്നാലെയാണ് ഇരുവരും കത്ത് നല്‍കിയിരുന്നത്. വിവാദത്തിൽ കാട്ടാക്കട എം എൽ എയായ…

Read More

ഭരണപക്ഷ എംഎൽമാർക്കതെിരെ നിസ്സാര കേസ്, പ്രതിപക്ഷ എംഎൽഎമാർക്ക് ജാമ്യമില്ലാവകുപ്പ്

നിയമസഭയിൽ ഇന്നലെയുണ്ടായ ഭരണ-പ്രതിപക്ഷ സംഘർഷത്തിൽ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസെടുത്തു. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയാണ് കേസ്.  എഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയും കേസെടുത്തു. റോജി എം.ജോൺ, ഉമ തോമസ്, കെ.കെ.രമ, പി.കെ,ബഷീർ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, അനൂപ് ജേക്കബ് എന്നീ പ്രതിപക്ഷ എംഎൽഎമാർക്കെതിരെയാണ് കേസ്. ഭരണപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ അനുസരിച്ചാണ് കേസ്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കലാപശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിലാണ്…

Read More