ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ്

സ്ത്രീ വിരുദ്ധ പരാമർശത്തിൽ പിഴവ് ബോധ്യമായി ഖേദപ്രകടനം നടത്തിയ കെ എസ് ഹരിഹരന്റെ നിലപാട് സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹരിഹരന്റെ വിവാദ പ്രസ്താവന യു ഡി എഫ് അംഗീകരിക്കുന്നില്ലെന്നും സ്ത്രീവിരുദ്ധമായ പരാമർശം പൂർണമായും തെറ്റാണെന്നും വി ഡി സതീശൻ പറഞ്ഞു. പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ എപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകണം. ഹരിഹരന്റെ പരാമർശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും വി ഡി…

Read More

മാസപ്പടി കേസിൽ അവസാനം വരെ പോരാടും, ഒളിച്ചോടില്ല; മാത്യു കുഴൽനാടൻ

മാസപ്പടി കേസിൽ നിന്ന് ഒളിച്ചോടില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴൽനാടന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. എന്നാൽ, താൻ നൽകിയ തെളിവുകൾ കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കിൽ അപ്പീൽ…

Read More

തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കം; തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് എം.വിൻസെന്റ് എം.എൽ.എ

തിരുവനന്തപുരം മേയർ – ഡ്രൈവർ തർക്കത്തിൽ തെളിവ് നശിപ്പിക്കുന്ന ഇടപെടൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന ആരോപണവുമായി എം.വിൻസെന്റ് എം.എൽ.എ രം​ഗത്ത്. ഇന്ത്യൻ പീനൽ കോഡിനു പകരം കമ്മ്യൂണിസ്റ്റ് പീനൽ കോഡ് നടപ്പിലാക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നുതെന്നും എം വിൻസെന്റ് എം എൽ എ പറഞ്ഞു. സംഭവദിവസം ഡ്രൈവർ പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ല. കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വിഷയത്തിൽ റഹീം എംപിയുടെ ന്യായീകരണം അപഹാസ്യമെന്നും എം.വിൻസെന്റ് വ്യക്തമാക്കി. മാത്രവുമല്ല…

Read More

മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എക്കെതിരെയും കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവ് സച്ചിൻ ദേവ് എം എൽ എക്കെതിരെയും കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തിൽ പോലീസിനും കെ എസ് ആർ ടി സിക്കും ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് മേയറെയും എം എൽ എയെയും സംരക്ഷിച്ചത് ഇരട്ടനീതിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബസിൽ സി സി ടി വിയില്ലെന്ന് ആദ്യം…

Read More

രണ്ട് മുൻ എം.എൽ.എമാർ കൂടി പാർട്ടി വിട്ടു; ഡല്‍ഹി കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

ഡല്‍ഹി കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പി.സി.സി അധ്യക്ഷൻ അരവിന്ദറിന്‍റെ രാജിക്ക് പിന്നാലെ രണ്ട് മുൻ എം.എൽ.എമാർ കൂടി പാർട്ടി വിട്ടു. എഎപിയുമായുള്ള സഖ്യത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഇരുവരും പറഞ്ഞു. അരവിന്ദറിനു പിന്തുണ അറിയിച്ചു കൂടുതൽ നേതാക്കൾ രംഗത്തെത്തുന്നതിലൂടെ ഡൽഹി കോൺഗ്രസിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. മുൻ എം.എൽ.എമാരായ നീരജ് ബസോയയും നസീബ് സിങ്ങുമാണ് പാർട്ടി അംഗത്വം രാജിവച്ചത്. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എപിയുടെ പ്രമുഖ നേതാക്കൾ…

Read More

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ്  എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം: ബസിനുള്ളിലെ സിസിടിവി ഇന്ന് പരിശോധിക്കും

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ്  എംഎൽഎയും റോഡിന് കുറുകെ കാറിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ, ബസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് പരിശോധിക്കും.കേസിലെ നിര്‍ണായക തെളിവ് ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആർടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയാല്‍ പരിശോധിക്കാനാണ് തീരുമാനം. ബസ് അമിത വേഗത്തിലായിരുന്നോ, വാഹനങ്ങളെ ഓവര്‍ടേക്ക്  ചെയ്തിരുന്നോ എന്ന കാര്യത്തിലും സിസിടിവിയിലെ ദൃശ്യങ്ങള്‍ നിര്‍ണായകമാകും. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും…

Read More

രാഹുല്‍ ഗാന്ധിക്ക് എതിരായ ഡിഎന്‍എ പരാമര്‍ശം: പി.വി.അന്‍വറിന് എതിരെ കേസെടുത്ത് പൊലീസ്

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് പൊലീസിന്റെ നടപടി. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശത്തിന് എതിരെയാണ് നടപടി. മണ്ണാര്‍കാട് കോടതി നിര്‍ദേശപ്രകാരം പാലക്കാട് നാട്ടുകല്‍ പൊലീസാണ് കേസെടുത്തത്. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ നല്‍കിയ സ്വകാര്യ ഹര്‍ജിയിലാണ് കോടതി നാട്ടുകല്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. പാലക്കാട് എടത്തനാട്ടുകരയില്‍ നടന്ന എല്‍ഡിഎഫ് പ്രചാരണയോഗത്തിലാണ് അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള…

Read More

കലാശക്കൊട്ടിനിടയിലെ ആക്രമണം; സി ആര്‍ മഹേഷ് എം.എല്‍.എക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കരുനാഗപ്പള്ളിയിൽ കലാശക്കൊട്ടിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ സിആര്‍ മഹേഷ് എംഎല്‍എക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കൂടാതെ 149 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊട്ടിക്കലാശത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കെതിരായ ആക്രമണത്തിലാണ് നിലവിൽ പോലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷത്തില്‍ സിആര്‍ മഹേഷ് എംഎല്‍എക്കും പരിക്കേറ്റിരുന്നു. കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടയിലാണ് സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റത്. സിഐ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്കും പരിക്കേൽക്കുകയുണ്ടായി. പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍…

Read More

തിരുവനന്തപുരം ആരുടേയും സ്വകാര്യ സ്വത്തല്ല: അഹങ്കാരം വേണ്ടെന്ന് തരൂരിനോട് കടകംപള്ളി

യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കടകംപള്ളി രംഗത്തെത്തിയത്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ലെന്നും തരൂരിന് ഇത്രയും അഹങ്കാരം വേണ്ടെന്നുമാണ് കടകംപള്ളി പറഞ്ഞത്.  കടകംപള്ളി സുരേന്ദ്രൻ്റെ വാക്കുകൾ ‘ഇത്രയും arrogance വേണ്ട ശ്രീ തരൂര്‍. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം ആരുടേയും സ്വകാര്യ സ്വത്തല്ല. കഴിഞ്ഞ 40 കൊല്ലമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്, താങ്കള്‍ എം പി ആകുന്നതിനും മുമ്പ് ഈ അനന്തപുരിയുടെ സാരഥിയായ വ്യക്തിയാണ്…

Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്, എം സ്വരാജിന്റെ ഹർജി തള്ളി ഹൈക്കോടതി ; കെ ബാബു എംഎൽഎയ്ക്ക് ആശ്വാസം

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ ബാബുവിന്റെ വിജയം കേരള ഹൈക്കോടതി ശരിവച്ചു. എതിർ സ്ഥാനാർത്ഥി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി. വിധിയിൽ വളരെയേറെ സന്തോഷമുണ്ടെന്ന് കെ ബാബു പ്രതികരിച്ചു. ജനകീയ കോടതി വിധി മാനിക്കാത്ത സിപിഐഎം, കോടതി വിധിയെങ്കിലും മാനിക്കാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. അയ്യപ്പന്റെ ചിത്രം വച്ച് താൻ സ്ലിപ് അടിച്ചിട്ടില്ല. എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിരുന്നു. വിധി യുഡിഎഫ് പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആവേശമാകുമെന്നും…

Read More