‘ആരോപണ വിധേയർ പദവി ഒഴിഞ്ഞ് അന്വേഷണം നേരിടണം’; മുകേഷ് പദവി ഒഴിയണമെന്ന് ഗായത്രി വർഷ

മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ഗായത്രി വർഷ. ആരോപണ വിധേയരാവുന്നത് ആരായാലും പദവികളിൽ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഗായത്രി വർഷ മാധ്യമങ്ങളോട് പ്രതികരിച്ചു. അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു. മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല. അക്കാദമി ചെയർമാൻ സ്ഥാനം രാഷ്ട്രീയ നിയമനമാണ്. അതു കൊണ്ട് അതിലൊരു തീരുമാനമെടുക്കാം. എംഎൽഎ ഒരു ജനപ്രതിനിധിയാണ്. അതിന്റെ നിയമവശം നോക്കി തീരുമാനമെടുക്കുമെന്നാണ് വിശ്വാസവും ആഗ്രഹവുമെന്നും ഗായത്രി പറഞ്ഞു. അന്വേഷണത്തെ നേരിടുമ്പോൾ…

Read More

മുകേഷിന്റെ വീട്ടിലേക്ക് യുവമോർച്ച, മഹിളാ കോൺഗ്രസ് മാർച്ച്; രാജിവെക്കണമെന്ന് ആവശ്യം

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന എം മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം. മുകേഷിൻറെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് യുവ മോർച്ചയുടെ നേതൃത്വത്തിലും മഹിളാ കോൺഗ്രസിൻറെയും നേതൃത്വത്തിൽ മാർച്ച് നടത്തി. ആദ്യം യുവ മോർച്ചയാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. വീടിന് സമീപത്തെ റോഡിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. നടനായ മുകേഷിനെതിരെ പീഡനാരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയിരുന്നു. നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന…

Read More

പികെ ശശിയെ പോലെ ഇത്രയും നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ല; ഗണേഷ് കുമാർ

സിപിഎം പാർട്ടി നടപടി നേരിട്ട പികെ ശശിയെ വാനോളം പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാർ. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തിൽ വേട്ടയാടപ്പെട്ടവനാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്‌സൽ കോളേജിലെ പരിപാടിക്കിടെയായിരുന്നു പുകഴ്ത്തൽ. നമ്മൾ ആരോപണം ഉന്നയിക്കുകയും തെളിവുണ്ടെന്ന് വെറുതെ പറയുകയും ചെയ്യും. എന്നാൽ, ഇത്തരത്തിൽ കള്ളം പറഞ്ഞ് ഇരുട്ട് കൊണ്ട് ഓട്ട അടക്കുന്നതാണ് ഇപ്പോഴത്തെ…

Read More

ഹേമാ കമ്മിറ്റി റിപ്പോർട്ട് ; സർക്കാരിന് ഒളിച്ച് കളിയെന്ന് എം.കെ മുനീർ എംഎൽഎ

ഹേമാ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്ത സർക്കാർ നടപടി സത്യപ്രതിജ്ഞാ ലംഘനമെന്ന് ഡോ. എം.കെ മുനീർ എം.എൽ.എ. റിപ്പോർട്ട് നടപ്പാക്കുമെന്ന് നാല് വർഷം മുമ്പ് സർക്കാർ ഉറപ്പ് നൽകിയതാണ്. തന്റെ ഓഫീസിലുള്ള റിപ്പോർട്ട് മൂന്ന് വർഷമായിട്ടും വായിക്കാൻ മന്ത്രി സജി ചെറിയാന് കഴിഞ്ഞിട്ടില്ല. സിനിമാ മേഖലയിൽ തുടരുന്ന ലൈംഗികാതിക്രമങ്ങൾക്ക് ഉത്തരവാദി സർക്കാറാണെന്നും എം.കെ മുനീർ പറഞ്ഞു. 2019 ഡിസംബർ 31നാണ് ഹേമ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് നൽകിയത്. 2020 ഫെബ്രുവരി അഞ്ചിന് എം.കെ മുനീർ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന്…

Read More

‘അപകീര്‍ത്തി പരാമര്‍ശം’: അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍

പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇടത് എംഎല്‍എ പി.വി.അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍. അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശങ്ങളില്‍ അപലപിച്ചുകൊണ്ടാണ് അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ‘എം.എല്‍.എ.യുടെ പരസ്യമായ അഭിപ്രായപ്രകടനം ഏറെ അപകടകരവും അനാവശ്യവുമാണ്. അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ഫാസിസ്റ്റായി മുദ്രകുത്തി, സാഹചര്യത്തെ ബംഗ്ലാദേശിനോട് ഉപമിച്ചു. അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്’,…

Read More

മലപ്പുറം എസ്പിയെ പൊതുവേദിയിൽ വിമർശിച്ച് പിവി അൻവർ; പ്രസംഗം ഒറ്റവാക്കിൽ അവസാനിപ്പിച്ച് എസ് പി

പൊതുവേദിയിൽ ജില്ലാ പോലീസ് മേധാവിയെ വിമർശിച്ച് പി.വി. അൻവർ എം.എൽ.എ. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരൻ ഐ.പി.എസിനെ എം.എൽ.എ. രൂക്ഷമായഭാഷയിൽ വിമർശിച്ചത്. ഇതിനുപിന്നാലെ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു. സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അൻവർ. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എൽ.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസർമാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എൽ.എ. തുടങ്ങിയത്. തന്റെ പാർക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണം പോയിട്ട് പ്രതിയെ…

Read More

പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി; നജീബ് കാന്തപുരം എംഎൽഎയായി തുടരാം

നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം.പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി. എൽഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. 340 പോസ്റ്റൽ ബാലറ്റുകൾ എണ്ണിയില്ലെന്നായിരുന്നു കെ പി എം മുസ്തഫയുടെ പരാതി. പ്രസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ലെന്നായിരുന്നു കാരണം. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം തെരഞ്ഞെടുപ്പിൽ വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ…

Read More

കുകി വിഭാഗത്തിൽ നിന്ന് ഒരു എംഎൽഎ പോലും ഇല്ല ; മണിപ്പൂർ നിയമസഭാ സമ്മേളനം ആരംഭിച്ചു

കുകി സോമി വിഭാഗത്തിൽ നിന്നുള്ള ഒറ്റ എംഎൽഎമാരുടെ സാന്നിധ്യം പോലുമില്ലാതെ മണിപ്പൂർ നിയമ സഭാ സമ്മേളനം ആരംഭിച്ചു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശേഷമുള്ള മൂന്നാമത്തെ സമ്മേളനമാണ് ബുധനാഴ്ച ആരംഭിച്ചത്. ഓഗസ്റ്റ് 12 വരെയാണ് 60 അംഗ നിയമസഭയുടെ സമ്മേളനം നടക്കുന്നത്.10 എംഎൽഎമാരാണ് കുകി സോമി വിഭാഗങ്ങളിൽ നിന്നുള്ളത്. ബുധനാഴ്ച 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കുമ്പോൾ കുകി, സോമി വിഭാഗങ്ങളിൽ നിന്നുള്ള എംഎൽഎമാരുടെ അസാന്നിധ്യമാണ് ശ്രദ്ധേയമായത്. മെയ്തെയ് വിഭാഗവും കുകി, സോമി വിഭാഗവും തമ്മിലുള്ള…

Read More

‘രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും കാണാനില്ല, ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിൽ’; എംഎൽഎ

ഷിരൂരിൽ അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിലെന്ന് കല്യാശ്ശേരി എം എൽ എ എം വിജിൻ. രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല. ദൗത്യത്തിന് കർണാടകയ്ക്ക് താത്പര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഷിരൂരിൽ നിന്ന് നാവിക സേനാ സംഘം മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. രാവിലെ നേവിയുടെ സംഘം ഇവിടെ എത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തുമെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. നേവി സംഘം കാർവാറിലേക്ക് തിരികെ പോയി. രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായിട്ടോ ഉള്ള…

Read More

അർജുൻ മിഷൻ: ഈശ്വർ മൽപെ മൂന്നാം തവണ ഒഴുകിപ്പോയി; വൈകിട്ടും ദൗത്യം തുടരുമെന്ന് എം വിജിൻ എംഎൽഎ

ഗം​ഗാവലി പുഴയിൽ സി​ഗ്നൽ കിട്ടിയ സ്ഥലത്ത് മൂന്ന് തവണ ഈശ്വർ മൽപെ മുങ്ങിയെന്നും മൂന്നാം തവണ കയർ പൊട്ടി ഈശ്വർ മൽപെ ഒഴുകിപ്പോയെന്നും എം വിജിൻ എംഎൽഎ. ഈശ്വർ മൽപെയെ നാവികസേന രക്ഷിക്കുകയായിരുന്നുവെന്നും എംഎൽഎ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടിയൊഴുക്ക് ശക്തമാണെന്നും വൈകിട്ടും ദൗത്യം തുടരുമെന്നും എം വിജിൻ എംഎൽഎ പറഞ്ഞു. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സംഘമാണ് ദൗത്യം നടത്തുന്നത്.  സി​ഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോൾ…

Read More