നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല; പൊട്ടിക്കരഞ്ഞ് ഹരിയാണയിലെ ബിജെപി എംഎൽഎ

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബി.ജെ.പി എം.എൽ.എ പൊട്ടിക്കരയുന്ന വീഡിയോ പുറത്ത്. തോഷം മണ്ഡലത്തിൽനിന്നുള്ള ഷഷി രഞ്ജൻ പാർമർ ആണ് ഒരു അഭിമുഖത്തിനിടെ വികാരാധീനനായത്. ബിജെപി ബുധനാഴ്ച പുറത്തുവിട്ട 67 സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ പാർമറിന്റെ പേര് ഉണ്ടായിരുന്നില്ല. സ്ഥാനാർഥി പട്ടികയിൽനിന്ന് പേര് ഒഴിവാക്കിയതിനെ കുറിച്ച് അഭിമുഖം നടത്തുന്നയാൾ ചോദിച്ചതോടെ പാർമർ പൊട്ടിക്കരഞ്ഞു. തന്റെ പേര് ഉണ്ടാകുമെന്നാണ് കരുതിയത് എന്ന് പറഞ്ഞതിന് പിന്നാലെയാണ് അദ്ദേഹം കരയാൻ തുടങ്ങിയത്. താങ്കളുടെ മൂല്യം പാർട്ടി മനസ്സിലാക്കുമെന്ന് ഉൾപ്പടെ…

Read More

‘ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു, ഒരു കൈപ്പിഴ’; നിയമസഭാ കേസിൽ ജലീൽ

നിയമസഭ തല്ലിപ്പൊളിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റസമ്മതം നടത്തി കെ.ടി ജലീൽ എംഎൽഎ. അന്ന് സ്പീക്കറുടെ കസേരയിൽ തൊടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായിക്കുറിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കെടി ജലീൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ലെന്ന കമന്റ് വന്നത്. ഇതിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു. ‘അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ല. താങ്കൾ…

Read More

‘ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിർത്താനാകില്ല, ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!’; അൻവറിന് പിന്തുണയുമായി കെടി ജലീൽ

പിവി അൻവർ എംഎൽഎയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ രംഗത്ത്. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അൻവറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിൽ ജലീൽ വ്യക്തമാക്കി. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്ത് ഇടും. ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു…

Read More

‘ജീവന് ഭീഷണി’; പിവി അൻവർ തോക്ക് ലൈസൻസിനായി അപേക്ഷ നൽകി

ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പിവി അൻവർ എംഎൽഎ. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ നൽകിയത്. നാളെ മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്നും വെളിപ്പെടുത്തലുകൾ തൽക്കാലം നിർത്തുന്നുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. എഡിജിപിക്കെതിരെ ഇന്നും ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉയർത്തിയത്. കല്ലുകൊണ്ടെറിഞ്ഞ് വീഴ്ത്തുന്ന ഭീഷണിയാണെങ്കിൽ അങ്ങനെയെന്നും ജീവന് ഭീഷണിയുള്ളത് കൊണ്ടാണ് തോക്കിന് അപേക്ഷിച്ചതെന്നും അൻവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. പൊലീസ് സുരക്ഷയുണ്ടായിട്ടും തോക്കിന് അപേക്ഷിച്ചത് എന്തിനാണെന്ന ചോദ്യത്തിന് അത് ഞാൻ മാനേജ് ചെയ്‌തോളാമെന്നായിരുന്നു മാധ്യമങ്ങളോടുള്ള…

Read More

മരങ്ങൾ മുറിച്ചു കടത്തിയതിന് അന്വേഷണം വേണം; എസ്പിയുടെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് സമരവുമായി പി വി അൻവർ

മലപ്പുറം എസ് പി എസ് ശശിധരൻറെ ക്യാമ്പ് ഓഫീസിന് (ഔദ്യോഗിക വസതി) മുന്നിൽ അസാധാരണ സമരവുമായി പി വി അൻവർ എംഎൽഎ. എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ഉൾപ്പെടെ ഉന്നയിച്ചാണ് പി വി അൻവർ എംഎൽഎ കുത്തിയിരുപ്പ് സമരം നടത്തുന്നത്. പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പി ക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ്…

Read More

മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കേണ്ടന്ന തീരുമാനത്തിൽ സിപിഐഎം നേതൃത്വം ; നാളത്തെ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും

നടിയുടെ ലൈം​ഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ പ്രതിഷേധം കനത്തിട്ടും മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന തീരുമാനത്തിൽ സിപിഐഎം. അവെയ്ലബിൾ സെക്രട്ടറിയേറ്റ് യോഗത്തിൽ നിലവിൽ എംഎൽഎ സ്ഥാനത്തുനിന്ന് രാജി വേണ്ടെന്നാണ് നിലപാട്. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. അതേസമയം, നാളത്തെ സെക്രട്ടറിയേറ്റ് യോഗവും വിഷയം ചർച്ച ചെയ്യും. തൽക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. പ്രതിഷേധം കനത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന് മുകേഷ് വിശദീകരണം നൽകിയിരുന്നു. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ മുകേഷ് മുഖ്യമന്ത്രിയ്ക്ക്…

Read More

ലൈംഗിക പീഡന പരാതി: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

നടി നൽകിയ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം,…

Read More

പ്രശ്‌നം വരുമ്പോള്‍ കരഞ്ഞിട്ടു കാര്യമില്ല; കള്ളമുഖംമൂടിയിട്ടാണ് മുകേഷ് ആ കസേരയില്‍ ഇരിക്കുന്നത്: പരാതിക്കാരി

ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസെടുത്തതില്‍ പ്രതികരണവുമായി പരാതിക്കാരി. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. മുകേഷ് എം.എല്‍.എ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലെന്നും മനസ്സ് വിങ്ങിയാണ് ജീവിച്ചതെന്നും സര്‍ക്കാറിന്റെയും പോലീസിന്റെയും പിന്തുണ ആത്മവിശ്വാസം…

Read More

എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് തീരുമാനിക്കണമെന്ന് എ.കെ ശശീന്ദ്രന്‍

എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്നത് മുകേഷ് വ്യക്തിപരമായി തീരുമാനിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഒരു പ്രമാണിയെയും സർക്കാർ സംരക്ഷിക്കില്ല. അത്തരം ഒരു കീഴ് വഴക്കം കേരളത്തിലില്ല. രഞ്ജിത്തിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തത് സർക്കാരിന്‍റെ നിലപാടിന്‍റെ ഭാഗമാണെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണം നേരിടുന്ന എം.എൽ.എമാർ രാജിവെക്കുന്ന ചരിത്രം ഇല്ലെന്നാണ് സി.പി.എം നിലപാട്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ സമാനമായ രീതിയിൽ ലൈംഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവരും…

Read More

മുകേഷ് എംഎൽഎക്കെതിരായ പരാതി; സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ വിമർശനം, പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി

മുകേഷ് എംഎൽഎക്കെതിരായ ലൈംഗിക പീഡനാരോപണങ്ങളിൽ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റിൽ അതിരൂക്ഷ വിമർശനം. മുകേഷിനെതിരായ പരാതി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് യോഗത്തിൽ വിമർശനം ഉയർന്നു. മുകേഷിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. വനിതാ അംഗങ്ങൾ അടക്കം ഭൂരിപക്ഷം അംഗങ്ങളും രൂക്ഷ വിമർശനമാണ് നടത്തിയത്. മുകേഷിനെതിരെ നടിമാർ നടത്തിയ വെളിപ്പെടുത്തലിലും പരാതിയിലും ഗൗരവമായ അന്വേഷണം നടക്കണമെന്നും അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം, ലൈംഗിക ആരോപണങ്ങൾ കടുക്കുമ്പോഴും രാജിക്കായി മുറവിളി ഉയരുമ്പോഴും നിലവിൽ എംഎൽഎ സ്ഥാനം രാജിവക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാട്. ചലച്ചിത്ര…

Read More