‘പോയ് തരത്തിൽ കളിക്ക്’; അൻവറിനെ പരിഹസിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി

നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ പാർട്ടി രൂപീകരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പിഎം മനോജ്. മുതിർന്ന നേതാവ് എംവി രാഘവന് സാദ്ധ്യമാകാത്തത് പുതിയ കാലത്ത് സാധിക്കുമെന്ന് കരുതാൻ ആർക്കും സ്വപ്നാവകാശമുണ്ടെന്നും പിഎം മനോജ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം എൺപതുകളുടെ തുടക്കത്തിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആർ ആയിരുന്നു. ബദൽ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തിൽ പങ്കെടുത്ത് അടിയും കൊണ്ട്…

Read More

തോർത്തുമുണ്ട് വിരിച്ച് തറയിലിരിക്കാൻ തയ്യാറാണ്;നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് പി.വി. അൻവർ

നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കാൻ തയ്യാറല്ലെന്ന് പി.വി. അൻവർ എം.എൽ.എ. താൻ പ്രതിപക്ഷത്തിന്റെ ഭാഗമല്ലെന്നും തന്നെ ഭരണപക്ഷം പുറത്താക്കിയിട്ടുണ്ടെങ്കിൽ സ്വതന്ത്ര ബ്ലോക്കാക്കി അനുവദിക്കേണ്ടി വരുമെന്നും പി.വി. അൻവർ മാധ്യമങ്ങളോട് പറഞ്ഞു. തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിപക്ഷത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനു തന്നെയെന്ന് പറഞ്ഞ അൻവർ തന്നെ പ്രതിപക്ഷമാക്കാനുള്ള വ്യഗ്രത സപിഎമ്മിനുണ്ടെങ്കിൽ നമുക്ക് നോക്കാം എന്നും പറഞ്ഞു. നിയമസഭയിലെ എവിടെ ഇരിക്കണം എന്നത് സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യുമെന്നും വേറെ സീറ്റ് വേണമെന്ന് സ്പീക്കർക്ക് കത്തു കൊടുക്കുമെന്നും…

Read More

മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയൻ ഒഴിയണം, പ്രയാസമുണ്ടെങ്കിൽ വീണയ്‌ക്കോ റിയാസിനോ സ്ഥാനം ഏൽപ്പിക്കൂ; പിവി അൻവർ

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് പി.വി. അൻവർ എം.എൽ.എ. പ്രയാസമുണ്ടെങ്കിൽ വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏൽപ്പിക്കൂ എന്നും പി.വി. അൻവർ പറഞ്ഞു. ‘ഹിന്ദുവിനൊക്കെ (ദിനപത്രം) സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി കേരള സമൂഹത്തോട് പറഞ്ഞതാണ് മലപ്പുറത്തെക്കുറിച്ച്. അത് അദ്ദേഹത്തിന്റെ നിലപാടാണ്. ചർച്ചയായപ്പോൾ നാടകമാക്കി മാറ്റുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും വലിയ പ്രതിസന്ധി വിഷയത്തിൽ ഉണ്ടായിട്ട് പി.ആർ. ഏജൻസിക്കെതിരേയോ ഹിന്ദു പത്രത്തിനെതിരേയോ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തത് ഏന്തേ. വാർത്ത വന്ന്…

Read More

‘പോരാട്ടത്തിൽ സ്ഥാനം വിഷയമല്ല, കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നത്’; പിവി അൻവർ

പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ. പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു. തന്റെ പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു. കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നിൽക്കാൻ ശേഷിയില്ലെന്നും അൻവർ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടി…

Read More

‘ദിലീപ് സുഹൃത്തായതിനാൽ കേസിലേക്ക് തൻറെ പേര് വലിച്ചിഴക്കപ്പെട്ടു, ചാനലുകൾ റേറ്റിംഗിനായി കേസ് ഉപയോഗിച്ചു’; അൻവർ സാദത്ത്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ വന്ന മാധ്യമ വാർത്തകളെ വിമർശിച്ച് ആലുവ എം എൽ എ അൻവർ സാദത്ത്. നടൻ ദിലീപ് സുഹൃത്തായതിൻറെ പേരിൽ തൻറെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും സത്യാവസ്ഥ അറിയാതെയാണ് തനിക്കെതിരെ നീക്കം നടന്നതെന്നും അൻവർ സാദത്ത് പറഞ്ഞു. ചാനലുകൾ റേറ്റിംഗിനായി കേസ് ഉപയോഗിച്ചപ്പോൾ തനിക്കുണ്ടായ ഡാമേജിന് ആര് മറുപടി പറയുമെന്നും അൻവർ സാദത്ത് ചോദിച്ചു. കേസിൽ തനിക്ക് ഒരു ബന്ധവുമില്ല എന്ന് അറിഞ്ഞു കൊണ്ടാണ് ചില ചാനലുകൾ തനിക്കെതിരെ പ്രചരണം…

Read More

ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകം; ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്‍മെന്‍റ് നടത്തി: പി.വി അന്‍വര്‍

ദി ഹിന്ദു ദിനപത്രത്തിലെ അഭിമുഖ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. ഹിന്ദു പത്രവുമായി മുഖ്യമന്ത്രി അഡ്ജസ്റ്റ്‍മെന്‍റ് നടത്തിയെന്നാണ് പി വി അന്‍വര്‍ ആരോപിക്കുന്നത്. ഇന്നലെ കണ്ടത് മുഖ്യമന്ത്രിയുടെ നാടകമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.  അഭിമുഖത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഇല്ല എന്നാണ് ആദ്യം പറഞ്ഞത്. വാർത്ത തെറ്റെങ്കിൽ എന്തുകൊണ് ആദ്യം പറഞ്ഞില്ല. പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. പത്രം ഇറക്കി  32 മണിക്കൂർ കഴിഞ്ഞ് ചർച്ച ആയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്….

Read More

അൻവർ ചെറിയ മീനല്ല; വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ?; ശോഭാ സുരേന്ദ്രൻ

പി.വി അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ‘അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. ‘വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട്…

Read More

‘ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി’; പി.വി അൻവറിനെതിരെ പൊലീസ് കേസ്

പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.  കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്. കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ സംഭവവും…

Read More

‘ചോദ്യങ്ങൾക്ക് മറുപടി വേണം’; അൻവറിനെ അനുകൂലിച്ച് ഐഎൻടിയുസി ഫ്ലക്സ്

ഇടതുമുന്നണിയുമായി ബന്ധം വിച്ഛേദിച്ച പിവി അൻവർ എംഎൽഎയെ അനുകൂലിച്ചു നിലമ്പൂരിൽ ഐഎൻടിയുസിയുടെ ഫ്ലക്സ് ബോർഡ്. മുഖ്യമന്ത്രിക്കെതിരെ അൻവർ നടത്തുന്ന പോരാട്ടത്തിൽ പങ്കുചേരുമെന്നാണ് ഐഎൻടിയുസിയുടെ ഫ്ലക്സിലുള്ളത്. അൻവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മറുപടി വേണ്ടതെന്നും എഡിജിപി -ആർഎസ്എസ് ബന്ധത്തിന്റെ സത്യാവസ്ഥ ജനങ്ങൾക്ക് അറിയണമെന്നും ബോർഡിലുണ്ട്. സ്വർണ്ണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തുവരണമെന്നും ഫ്ലക്സ് ബോർഡിലുണ്ട്. ഐഎൻടിയുസി നിലമ്പൂർ മണ്ഡലം കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചത്.  അതേസമയം, എൽഡിഎഫ് വിട്ട പിവി അൻവറിന് രാഷ്ട്രീയ അഭയം നൽകുന്നതിൽ കരുതലോടെ തീരുമാനമെടുക്കാനാണ് യുഡിഎഫ് തീരുമാനം….

Read More

‘എന്നെ വഞ്ചിച്ചതെന്തിന്?; പ്രത്യാഘാതം ഭയമില്ല’: മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ മറുപടിയുമായി അൻവർ

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മാധ്യമങ്ങളെ കണ്ട് പി.വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ അൻവർ തന്നെ എന്തിനാണ് വഞ്ചിച്ചതെന്നും ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തൻ്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം പറയുന്നത്. തനിക്ക് സർക്കാരിൻ്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അൻവർ പറഞ്ഞു.  പാർട്ടി സമ്മേളനം ലക്ഷ്യമിട്ടുള്ള ഗൂഢാലോചന എന്ന ബാലൻ്റെ ആരോപണത്തിനും അൻവർ പ്രതികരിച്ചു. വലിഞ്ഞു കയറി വന്ന തനിക്ക് എങ്ങനെ സമ്മേളനത്തെ സ്വാധീനിക്കാനാകും? നിലവിലെ ഭരണത്തിൽ…

Read More