കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ എം എൽ എയെ ചോദ്യം ചെയ്യും, നോട്ടീസ് അയച്ച് ഇഡി

മുൻ മന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീൻ എം.എൽ.എയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഈ മാസം 31 ന് കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഹാജരാകണം എന്ന് കാണിച്ച് എം.എൽ.എയ്കക്ക് നോട്ടീസ് അയച്ചു.രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബിനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബിനാമി ഇടപാടുക്കാർക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകൾക്ക് പിന്നിൽ സിപിഎം സംസ്ഥാന സമിതി അംഗം എ സി മൊയ്തീൻ എംഎൽഎ ആണെന്നാണ്…

Read More

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

മുൻമന്ത്രിയും എംഎൽഎയുമായ എ.സി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. എ സി മൊയ്തീൻ്റെ വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്.കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധനയെന്നാണ് വിവരം.കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. ഉദ്യോഗസ്ഥരെത്തുമ്പോൾ എസി മൊയ്തീൻ വീട്ടിലുണ്ടായിരുന്നു.മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.സായുധ സംഘമായാണ് ഉദ്യോ​ഗസ്ഥർ എത്തിയിരിക്കുന്നത്.കരുവന്നൂ‍ർ ബാങ്ക് തട്ടിപ്പുകേസിൽ 18 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ…

Read More

തോമസ് കെ തോമസ് എം എൽ എയുടെ ആരോപണം സത്യവിരുദ്ധം; റെജി ചെറിയാൻ

കള്ളക്കേസിൽ കുടുക്കാനുള്ള തോമസ്​ കെ തോമസ്​ എം എൽ എയുടെ നീക്കം നിയമപരമായി നേരിടുമെന്ന്​ എൻ സി പി നേതാവ്​ റെജി ചെറിയാൻ. തോമസ്​ കെ തോമസിന്റെ പരാതിയിൽ യാതൊരു സത്യവുമില്ല.ആലപ്പുഴ ജില്ലയിലെ എൻ സി പി പ്രവർത്തകർ ഒന്നടങ്കം സംസ്ഥാന കമ്മിറ്റിയുടെ കൂടെയാണ്​​ നിൽക്കുന്നത്. ഒറ്റ തിരിഞ്ഞ്​ വിഭാഗീയ പ്രവർത്തനം നടത്തുന്ന തോമസ്​ കെ തോമസിന്​​​ വരും കാലത്ത്​ മന്ത്രിയാകാനുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ്​​ ഈ പരാതിയെന്നും റെജി ചെറിയാൻ പറഞ്ഞു .ആരോപണങ്ങൾക്ക്​ അദ്ദേഹത്തിന്‍റെ കൈയിൽ തെളിവില്ല….

Read More

“തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നു”; പരാതിയുമായി തോമസ് കെ തോമസ് എംഎൽഎ

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻ സി പി നേതാവും കുട്ടനാട് എം എൽ എയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡി ജി പിക്ക് പരാതി നൽകി. എൻ സി പി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽപെടുത്താനാണ് ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ…

Read More

എ ഐ ക്യാമറയിൽ കുടുങ്ങി ജനപ്രതിനിധികളും; കണക്ക് പുറത്ത് വിട്ട് ഗതാഗത മന്ത്രി

സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ചിരിക്കുന്ന എ ഐ ക്യാമറയിൽ കുടുങ്ങിയ ജനപ്രതിനിധികളുടെ കണക്ക് പുറത്ത് വിട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ഗതാഗത നിയമലംഘനത്തിന് ഒരുമാസത്തിനിടെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 29 ജനപ്രതിനിധികളുടെ വാഹനങ്ങളാണ്. 19 എം.എല്‍.എമാരും പത്ത് എം.പിമാരുമാണ് കുടുങ്ങിയതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു തിരുവനന്തപുരത്ത് അറിയിച്ചു. ഒരു എം.പി. പത്തുതവണയും ഒരു എം.എല്‍.എ. ഏഴുതവണയും നിയമം ലംഘിച്ചിട്ടുണ്ട്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

Read More

എംഎൽഎ മുഹമ്മദ് മുഹ്‌സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു

പട്ടാമ്പി എം എൽ എ മുഹമ്മദ്  മുഹ്‌സിൻ സിപിഐ  ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യും. അതേസമയം, മുഹ്‌സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു.  മുഹ്‌സിനെതിരെ നടപടിയെടുത്തതിൽ സിപിഐയിൽ  അമർഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 13 പേർ…

Read More

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ എം എൽ എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലുണ്ടായ വീഴ്ച്ചയിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലിരിക്കെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎൽഎ സനീഷ്…

Read More

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

എറണാകുളം കാലടിയിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാലടി പോലീസ് സ്‌റ്റേഷനിലെ എസ് ഐ സതീഷ്, സിവിൽ പോലീസ് ഓഫീസർ ബേസിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ലോക്കപ്പിലാക്കിയ കെ എസ് യു പ്രവർത്തകരെ റോജി എം ജോൺ എം എൽ എയുടെ നേതൃത്വത്തിൽ മോചിപ്പിച്ചിരുന്നു. ഈ സംഭവത്തിലുണ്ടായ വീഴ്ച്ചയിലാണ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലിരിക്കെ ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ചാലക്കുടി എംഎൽഎ സനീഷ്…

Read More

സംസ്‌കാര ശൂന്യനായഒരാളെക്കൊണ്ടേ ഇങ്ങനെ പരാമർശങ്ങൾ നടത്താൻ സാധിക്കൂ; വിനായകനെതിരെ ഗണേഷ് കുമാർ

ഉമ്മൻ ചാണ്ടിക്കെതിരേ നടത്തിയ പരാമർശത്തിന് നടൻ വിനായകനെതിരെ കെ.ബി.ഗണേഷ് കുമാർ എം.എൽ.എ. ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇങ്ങനെ പറയാൻ സമൂഹത്തിൽ ഒരുപകാരവുമില്ലാത്തയാൾക്ക് അർഹതയില്ലെന്നും സംസ്‌കാര ശൂന്യനായ ഒരാളേക്കൊണ്ടേ അത്തരം പരാമർശങ്ങൾ നടത്താൻ സാധിക്കൂ എന്നും ഗണേഷ് കുമാർ എം.എൽ.എ. പറഞ്ഞു. ഒരാളുടെ നിലവാരമറിയാൻ സാധിക്കുന്നത് ഇത്തരം പ്രവൃത്തികളിലൂടെയാണ്. പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കിൽ കോടതി ഇടപെട്ട് വിനായകനെതിരെ സ്വമേധയാ കേസെടുക്കണമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. വളരെ ദൗർഭാഗ്യകരവും കേരള സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് അദ്ദേഹം നടത്തിയത്. സമൂഹത്തിന്…

Read More

കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് മിഷനറി ആയതെന്ന് ഫ്രാങ്കോ മുളക്കല്‍

യാത്രയയപ്പിന്‍റെ ഭാഗമായുള്ള കുര്‍ബാനയ്ക്കിടെ എല്ലാവർക്കും ഒരു ലക്ഷ്യം ഉണ്ടാവണം എന്നഅബ്ദുൾ കലാമിന്റെ വാചകം എടുത്തു പറഞ്ഞ ഫ്രാങ്കോ മുളക്കൽ മിഷനറി ആകണം എന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് പറഞ്ഞു. കുടുംബത്തിന്റെ എതിർപ്പ് മറി കടന്നും താന്‍ മിഷനറി ആയിയെന്നും ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു. തന്നെ ദൈവമാണ് ജലന്ധറിലേക്ക് അയച്ചത്. വൈദികനും ബിഷപ്പുമായി നിരവധി പദവികളാണ് വഹിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ രാഷ്ട്രീയപരമായി സമുദായം ശക്തിപ്പെടണമെന്നും ഫ്രാങ്കോ മുളയ്ക്കൽ പ്രസംഗമധ്യേ പറയുകയുണ്ടായി. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണം. കോൺഗ്രസിനെയോ,…

Read More