അനധികൃത സ്വത്ത് സമ്പാദനം; മുൻ മന്ത്രിയും എംഎൽഎയുമായ കെ ബാബുവിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ. ബാബുവിന്റെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 2007 മുതൽ 2016 വരെ കെ. ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കൊച്ചിയിലെ ഓഫിസിൽ വിളിച്ചുവരുത്തി ബാബുവിനെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേ സംഭവത്തിൽ വിജിലൻസും ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read More

ഓപ്പറേഷൻ താമരയില്ല, വാർത്തകൾ തളളി ബിഹാർ കോൺഗ്രസ് നേതൃത്വം; പാർട്ടി ഒറ്റക്കെട്ട്, എംഎൽഎമാരുമായുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചു

‘ഓപറേഷൻ താമര’ റിപ്പോർട്ടുകൾ തള്ളി കോൺഗ്രസ്. പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ചേർന്നതായി ബിഹാർ കോൺഗ്രസ് അറിയിച്ചു. യോഗത്തിന്റെ വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. പാർട്ടി ഒറ്റക്കെട്ടാണെന്നും ഇനിയും അങ്ങനെത്തന്നെ തുടരുമെന്നും പാർട്ടി എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി. പൂർണിയയിൽ വൈകീട്ടായിരുന്നു യോഗം. ചത്തിസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ബിഹാറിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി അജയ് കപൂർ, ബിഹാർ കോൺഗ്രസ് അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ്, നിയമസഭാ കക്ഷി നേതാവ് ഡോ. ഷക്കീൽ അഹമ്മദ്…

Read More

“ചോദിച്ചത് പിതൃസ്വത്തല്ല,ബിൽ ഒപ്പിട്ട് തന്നാൽ മതി”; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എംഎം മണി എംഎൽഎ

ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ കുടിലുകെട്ടി സമരം നടത്തുമെന്ന് എം.എം മണി എം.എൽ.എ. ഗവർണറുടെ പിതൃസ്വത്തൊന്നുമല്ല ചോദിച്ചത്. ബിൽ ഒപ്പിട്ടുതന്നാൽ മതി. ഇടുക്കിയിലെ പതിനൊന്നേകാൽ ലക്ഷം ജനങ്ങളെ കൊണ്ടു വന്ന് രാജ്ഭവൻ വളയും. അത് ചെയ്യിപ്പിക്കരുതെന്നും എം.എം മണി മുന്നറിയിപ്പ് നൽകി. ഇടത് കർഷക സംഘടനകൾ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഗവർണർ വെറുതെ വള്ളിക്കെട്ട് പിടിക്കരുത്. കാർന്നോമാരുടെ സ്വത്തൊന്നും എഴുതിത്തരേണ്ട. ബില്ല് ഒപ്പിട്ടാൽ മതി. ഒരു നടക്ക് പോകുന്ന പണിയല്ല…

Read More

എം വിജിൻ എംഎൽഎയുടെ പരാതി; എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത, അന്വേഷണം പൂർത്തിയാക്കി

കണ്ണൂരിൽ എം വിജിൻ എംഎൽഎയോട് തട്ടിക്കയറിയ കണ്ണൂർ ടൗൺ എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത. പ്രോട്ടോക്കോൾലംഘിച്ച് പെരുമാറിയെന്നും കളക്ടറേറ്റിൽ സുരക്ഷ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും കണ്ടെത്തൽ. കണ്ണൂർ ടൗൺ എസ്‌ഐക്കെതിരെ എം. വിജിൻ എംഎൽഎ നൽകിയ പരാതിയിലാണ് അന്വേഷണം പൂർത്തിയാക്കി അസിസ്റ്റന്റ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് നൽകുക.  എംഎൽഎയുടെ പരാതി ശരിവെക്കുന്ന കണ്ടെത്തലുകൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. എസ്‌ഐ എംഎൽഎയെ അപമാനിയ്ക്കാൻ ശ്രമിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചു പെരുമാറിയെന്നും പ്രസംഗിക്കുമ്പോൾ മൈക്ക് തട്ടിപറിച്ചെന്നും പരാതിയിൽ ഉന്നയിച്ചിരുന്നു. നഴ്സിങ് സംഘടനയുടെ പ്രകടനം…

Read More

കണ്ണൂർ സിവിൽ സ്റ്റേഷൻ മാർച്ച്; എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു

കണ്ണൂർ സിവിൽ സ്റ്റേഷൻ വളപ്പിലേക്ക് ഇന്നലെ നടന്ന നഴ്സുമാരുടെ മാർച്ചിൽ എം വിജിൻ എംഎൽഎയെ ഒഴിവാക്കി കേസെടുത്തു. കെജിഎൻഎ ഭാരവാഹികളും കണ്ടാൽ അറിയാവുന്ന നൂറോളം പേരുമാണ് കേസിലെ പ്രതികൾ. അതേസമയം, എംഎൽഎയുടെ പേര് എഫ്‌ഐആറിൽ ഇല്ല. കേസെടുക്കുന്നതിനെ ചൊല്ലിയാണ് ടൗൺ എസ്‌ഐയും എംഎൽഎയും തമ്മിൽ ഇന്നലെ വാക്കേറ്റം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.  സിവിൽ സ്റ്റേഷനിൽ എം വിജിൻ എംഎൽഎയും ടൗൺ എസ്‌ഐയും തമ്മിൽ നടന്ന വാക്കേറ്റ വീഡിയോ പ്രചരിച്ചതിന് പിന്നാലെ  പ്രതികരണവുമായി എംഎൽഎ….

Read More

പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം; ഹൈബി ഈഡൻ എം.പിക്കും 3 എം എൽ എമാർക്കും എതിരെ കേസ്

പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് കേസിൽ ഒന്നാംപ്രതി. ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെയും കേസെടുത്തു. ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്….

Read More

സിക്സർ അടിക്കാൻ ബാറ്റ് വീശിയ ഒഡീഷ എംഎൽഎ ബാലൻസ് തെറ്റി വീണ് ആശുപത്രിയിൽ

ക്രിക്കറ്റ് ഇന്ത്യയിൽ ഒരു മതമാണ്, സച്ചിൻ ടെൻഡുൽക്കർ ദൈവവും. നൂറു കണക്കിന് ഉപദേവന്മാരും ദേവതകളുമുണ്ട് ക്രിക്കറ്റ് ലോകത്ത്. ഒരുപക്ഷേ ഫുട്ബോളിനേക്കാൾ ഇന്ത്യയെ ഒന്നിപ്പിക്കുന്ന കായികവിനോദമാണ് ക്രിക്കറ്റ്. നാട്ടുന്പുറത്തുപോലും ക്രിക്കറ്റ് കളിക്കാരുടെ പേരിൽ ഫാൻസ് ക്ലബുകളുള്ള നാടാണ് കേരളം.  ഒഡീഷയിലെ നർലയിൽ നിന്നുള്ള എംഎൽഎ ഭൂപേന്ദ്ര സിംഗിന് അടുത്തിടെ പറ്റിയ അമളിയാണ് വലിയ വാർത്തയായത്. കലഹണ്ടി എന്ന സ്ഥലത്ത് ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ കാണിച്ച സാഹസമാണ് വലിയ കോമഡിയായി മാറിയത്.  വിയറ്റ്നാം കോളനി എന്ന സിനിമയിൽ അനശ്വരനടൻ…

Read More

ക്രിസ്തുമസ്- പുതുവത്സര ചന്തയിൽ സാധനങ്ങൾ ഇല്ല; ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി മടങ്ങി എംഎൽഎയും മേയറും

തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങി. ഇന്ന് രാവിലെയായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മേയര്‍ എം.കെ വര്‍ഗീസും എംഎല്‍എ പി ബാലചന്ദ്രനുമാണ് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് നിന്ന് മടങ്ങിയത്. രാവിലെ മുതല്‍ സാധനങ്ങള്‍ വാങ്ങാനായി നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലാത്ത കാര്യം നാട്ടുകാര്‍ ജനപ്രതിനിധികളെ അറിയിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ഉദ്ഘാടനചടങ്ങ് ഒഴിവാക്കുകയാണെന്ന് മേയറും എംഎല്‍എയും അറിയിക്കുകയായിരുന്നു. സബ്‌സിഡി സാധനങ്ങളായി…

Read More

വഞ്ചനാക്കുറ്റം റദ്ദാക്കണം; മാണി സി കാപ്പന്റെ ഹർജി സുപ്രീം കോടതി തള്ളി

വഞ്ചനാക്കുറ്റം റദ്ദാക്കണമെന്ന മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.  കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്നാരോപിച്ച് മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ ഹൈക്കോടതിയും ഈ ആവശ്യം തള്ളിയിരുന്നു. 

Read More

ചില എംഎൽഎമാർക്ക് സ്വന്തം നാട്ടിൽ 50 വോട്ടുകൾ പോലും കിട്ടിയില്ല; മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായതായി സംശയമെന്ന് കോൺഗ്രസ്

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ സംശയമുന്നയിച്ച് കോൺ​ഗ്രസ് നേതാക്കൾ. തെരഞ്ഞെടുപ്പിൽ മത്സരിച്ച ചില സിറ്റിങ് കോൺ​ഗ്രസ് എംഎൽഎമാർക്ക് സ്വന്തം ​ഗ്രാമത്തിൽ പോലും 50 വോട്ട് പോലും ലഭിച്ചില്ലെന്ന് കോൺ​ഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. മറ്റൊരു കോൺ​ഗ്രസ് നേതാവായ ദി​ഗ് വിജയ സിങ്ങും ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. ചിപ്പുള്ള ഏത് മെഷീനും ഹാക്ക് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി…

Read More