
ഔദ്യോഗിക പ്രഖ്യാപനം വരും മുൻപേ വി.കെ ശ്രീകണ്ഠന് വേണ്ടി പ്രചാരണം തുടങ്ങി ഷാഫി പറമ്പിൽ എം.എൽ.എ; നടപടി ദേശീയ നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച്
ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാലക്കാട് വി കെ ശ്രീകണ്ഠന്‍ എംപിയ്ക്കായി പ്രചാരണം ആരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. വി കെ ശ്രീകണ്ഠനെ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു. മണാര്‍കാട് കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനിടെയായിരുന്നു ഷാഫി പറമ്പിലിന്റെ പരാമര്‍ശങ്ങള്‍. രാജ്യത്തിന്റെ മതേതര ചേരിയ്ക്കുവേണ്ടി കൈയുയര്‍ത്താന്‍ വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റില്‍ ഉണ്ടായിരിക്കേണ്ടത് നാടിന്റെ അനുവാര്യതയാണെന്ന് ഉള്‍പ്പെടെ ഷാഫി പറമ്പില്‍ പറയുന്നുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വരുന്നതിന് മുന്‍പ് ഒരുതരത്തിലും സ്ഥാനാര്‍ത്ഥികളുടെ…