
പഞ്ചാബിൽ ഓപ്പറേഷൻ താമരയ്ക്ക് ശ്രമം ; എംഎൽഎ മാരെ വിളിച്ച നമ്പർ പുറത്തുവിട്ട് എഎപി
പഞ്ചാബിൽ ഓപ്പറേഷൻ താമര ആരോപണവുമായി ആം ആദ്മി പാർട്ടി. പണവും പദവിയും നൽകി എംഎൽഎമാരെ അടർത്തിയെടുത്ത് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് മന്ത്രി സൗരഭ് ഭരദ്വാജ് ആരോപിച്ചു. ഇന്നും കേജ്‌രിവാളിന്റെ അറസ്റ്റിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ പ്രതിഷേധിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ അറസ്റ്റ് ചെയ്ത് ഡൽഹിയിൽ സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പുറമെ പഞ്ചാബിലും സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാർട്ടി ആരോപണം. പഞ്ചാബിൽ ഓപ്പറേഷൻ താമരക്കുള്ള ശ്രമം ആരംഭിച്ച് കഴിഞ്ഞെന്ന്…