കേസ് പിൻവലിക്കാൻ 30 ലക്ഷം ഓഫർ ചെയ്തു; എൽദോസ് കുന്നപ്പിള്ളിക്കെതിരെ പരാതിക്കാരി

എൽദോസ് കുന്നപ്പിള്ളിയിൽ എം.എൽ.എക്കെതിരായ പരാതി സത്യസന്ധമാണെന്ന് പരാതിക്കാരി. പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞതായി പരാതിക്കാരിയായ യുവതി. പലരും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അവരുടെ പേര് പറയാനാകില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. പെരുമ്പാവൂരിലെ കോൺഗ്രസ് നേതാവ് ഭീഷണപ്പെടുത്തി. ഹണിട്രാപ്പിൽപെടുത്തുമെന്നും എം.എൽ.എ ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞു. ‘ആദ്യം പരാതി നൽകിയത് വനിതാസെല്ലിലായിരുന്നു. എന്നാൽ എം.എൽ.എക്കെതിരെ ആയതിനാൽ കമ്മീഷണർക്ക് പരാതി നൽകണമെന്ന് വനിത സെല്ലിൽ നിന്ന് പറഞ്ഞു. കമ്മീഷണർക്ക് പരാതി നൽകിയിട്ടും രണ്ടുദിവസം കഴിഞ്ഞശേഷമാണ് വിളിപ്പിച്ചത്. ഞാൻ പരാതി…

Read More