‘ഹിന്ദിക്ക് ദാസ്യപ്പെടാൻ ഒരുക്കമല്ല’; അമിത് ഷായുടെ നിർദേശത്തെ തള്ളി സ്റ്റാലിൻ

ഹിന്ദി ഭാഷയെ യാതൊരെതിർപ്പുമില്ലാതെ അംഗീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തെ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി ഭാഷയ്ക്ക് ദാസ്യപ്പെടാൻ ഒരുക്കമല്ലെന്ന പ്രസ്താവനയോടെയാണ് സ്റ്റാലിൻ ശനിയാഴ്ച തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. സ്വീകാര്യത മന്ദഗതിയിലാണ് സാധ്യമാകുന്നതെങ്കിലും യാതൊരെതിർപ്പുമില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്ന് വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടന്ന പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തിൽ അമിത് ഷാ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹിന്ദി മറ്റു പ്രാദേശികഭാഷകളുമായുള്ള പന്തയത്തിനില്ലെന്നും എല്ലാ ഇന്ത്യൻ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതൽ…

Read More

ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യത്തിന്റെ അന്ത്യമാകും; എം കെ സ്റ്റാലിൻ

കേന്ദ്രത്തിൽ ബി ജെ പിക്ക് വീണ്ടും അധികാരം ലഭിച്ചാൽ ജനാധിപത്യവും സാമൂഹിക നീതിയും ഭരണഘടനയും സംരക്ഷിക്കാൻ ആർക്കും കഴിയില്ലെന്ന് അഭിപ്രായപ്പെട്ട് ഡി എം കെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് അധികാരം പിടിക്കണം എന്നതിലുപരി ആര് തുടരരുത് എന്നതാണ് ഏറ്റവും പ്രധാന വശമെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി. കാവേരി ഡെൽറ്റ ജില്ലകളിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പരാമർശിച്ചത്. പുതുച്ചേരിയിലെ ഒന്നിന് പുറമെ…

Read More

ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണമെന്ന് ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിയ്ക്കണം. ചരിത്രം അറിയില്ലെങ്കിൽ ദില്ലിയിലെ മുതി‍ർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു. അതേസമയം, ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാന സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ അയച്ച് അതിലൂടെ സമാന്തര സര്‍ക്കാരിനെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ തുറന്നടിച്ചു. ……………………………………… സജി ചെറിയാന്റെ സത്യപ്രതിജ്ഞയില്‍ നിയമോപദേശം തേടി ഗവർണര്‍. കോടതി കേസ് തീർപ്പാകാത്തതിനാൽ നിയമ തടസമുണ്ടോ എന്നാണ് ഗവർണര്‍ സ്റ്റാന്റിംഗ് കൗൺസിലിനോട്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ യുവജനവിഭാഗം സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ തമിഴ്‌നാട് മന്ത്രിസഭയിലേക്ക്. ഡിഎംകെ സർക്കാർ ഒന്നരവർഷം പിന്നിടുമ്പോൾ മന്ത്രിസഭാ പുനഃസംഘടനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ മന്ത്രിസഭയിലേക്ക് എത്തുന്നത്. ……………………………… സംസ്ഥാനത്തിന് നൽകാനുള്ള ജിഎസ്ടി നഷ്ട പരിഹാര തുക ആവശ്യമായ രേഖകൾ ലഭിക്കുന്നതിന് അനുസരിച്ച് നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ലോക്‌സഭയിൽ ശശി തരൂർ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കേന്ദ്ര ധനമന്ത്രി. 718 .49 കോടിയാണ് ജൂൺ…

Read More

എംകെ സ്റ്റാലിനെ ഡിഎംകെ ആധ്യക്ഷനായി വീണ്ടും തെരഞ്ഞെടുത്തു

ഡിഎംകെ ആധ്യക്ഷനായി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു. ഞായറാഴ്ച ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി കൗണ്‍സില്‍ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്. എംപി കനിമൊഴിയെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി പിതാവും ഡിഎംകെ മുന്‍ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ എത്തിയ സ്റ്റാലിന്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കരുണാനിധിയുടെ മറീനയിലെ സ്മാരകവും സ്റ്റാലിന്‍ സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ മരണത്തതുടര്‍ന്ന് 2018 ഓഗസ്റ്റ് 28നാണ് സ്റ്റാലിന്‍ ഡിഎംകെയുടെ അധ്യക്ഷനായത്.  

Read More