കുവൈത്ത് ദുരന്തം ; മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

കുവൈത്ത് തീപിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. അപകടത്തിൽ തമിഴ്നാട് സ്വദേശികളായ ഏഴ് പേരുടെ മരണം സ്ഥിരീകരിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കുടുംബങ്ങളെ അനുശോചനം അറിയിച്ചു.കുവൈത്തിൽ ചികിത്സയിൽ കഴിയുന്ന തമിഴ്നാട് സ്വദേശികൾക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ തമിഴ് പ്രവാസി ക്ഷേമ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സർക്കാർ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചു. തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി…

Read More

ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയതിനെ വിമർശിച്ച് സ്റ്റാലിൻ

ദൂരദർശൻ ലോഗോയുടെ നിറം മാറ്റിയ കേന്ദ്ര നടപടിയെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സകലതിനെയും കാവിവൽക്കരിക്കാനുള്ള ഗൂഢാലോചന  ബിജെപി‌ നടത്തുന്നതായി അദ്ദേഹം ആരോപിച്ചു. ഇത്തരത്തിലുള്ള ഫാഷിസത്തിനു മുകളിൽ ജനങ്ങൾ ഉയർന്നുകഴിഞ്ഞുവെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. ‘‘തമിഴ് കവി തിരുവള്ളുവരെ കാവിവൽക്കരിച്ചു. തമിഴ്നാട്ടിലെ വലിയ നേതാക്കളുടെ പ്രതിമകൾക്കെല്ലാം കാവി നിറം നൽകി.’’ ‌സ്റ്റാലിൻ പറയുന്നു.  ലോഗോയുടെ നിറത്തിൽ മാറ്റം വരുത്തിയതിനെ വിമർശിച്ച് പ്രതിപക്ഷം നേരത്തെ രംഗത്തെത്തിയിരുന്നു. ലോഗോയുടെ നിറം മാറ്റത്തെ അധാർമികമെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി…

Read More

‘രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്’;  ടി.എം.കൃഷ്ണയെ പിന്തുണച്ച് സ്റ്റാലിൻ

മദ്രാസ് സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്‌കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്ത്. ”രാഷ്ട്രീയത്തിൽ മതം കലർത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം”  മുഖ്യമന്ത്രി പറഞ്ഞു.  പുരസ്‌കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ സ്വീകരിച്ചിരുന്നുവെന്നു പ്രതിഷേധക്കാർ പറയുന്നു. പ്രതിഷേധക്കാർക്കു ബിജെപി പിന്തുണ പ്രഖ്യാപിച്ചതോടെയാണു സ്റ്റാലിൻ…

Read More

കേന്ദ്രത്തിനെതിരായ സമരത്തിലേക്ക് എം കെ സ്റ്റാലിനെ ക്ഷണിച്ച് സർക്കാർ

കേന്ദ്രത്തിനെതിരായ സമരത്തിലേക്ക് എം കെ സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് സംസ്ഥാന സർക്കാർ. മന്ത്രി പി രാജീവാണ് സംസ്ഥാനത്തിന് വേണ്ടി സ്റ്റാലിനെ നേരിട്ട് ക്ഷണിച്ചത്. അടുത്തമാസം എട്ടാം തീയതിയാണ് കേന്ദ്രത്തിനെതിരായി ഡൽഹിയിൽ സമരം നടത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാറിന്റെ ഔദ്യോഗിക ക്ഷണം പി രാജീവ് എം.കെ സ്റ്റാലിന് കൈമാറി. കേന്ദ്രത്തിന് എതിരെ സമരം ചെയ്യാൻ സംസ്ഥാന സർക്കാർ യു.ഡി.എഫിനെ ക്ഷണിച്ചിരുന്നു. എന്നാൽ സമരത്തോട് സഹകരിക്കേണ്ടെന്നാണ് യു.ഡി.എഫ് ഏകോപന സമിതിയുടെ തീരുമാനം. പ്രതിപക്ഷം തീരുമാനം അറിയിക്കുന്നതിന് മുമ്പേ എൽ.ഡി.എഫ്…

Read More

മോദിക്കെതിരെ വിമർശനവുമായി ഡിഎംകെ മുഖപത്രം

തമിഴ്നാട്ടിലെ പ്രളയക്കെടുതിയിൽ കേന്ദ്ര സഹായം വൈകുന്നതിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിഎംകെ മുഖപത്രം. തമിഴ്നാട്ടിലെത്തിയിട്ടും പ്രളയമേഖലകൾ സന്ദര്‍ശിക്കാനോ, കേന്ദ്രസഹായം പ്രഖ്യാപിക്കാനോ നരേന്ദ്രമോദി തയ്യാറായില്ലെന്ന് ഡിഎംകെ മുഖപത്രം ‘മുരശൊലി’ കുറ്റപ്പെടുത്തി. ഗുജറാത്തിൽ പ്രളയം ഉണ്ടായ ദിവസം തന്നെ പ്രധാനമന്ത്രി സംസ്ഥാനം സന്ദര്‍ശിക്കുകയും കോടികളുടെ കേന്ദ്രസഹായം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ചെന്നൈയിൽ പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും മോദിയുടെ അവഗണന തുടരുകയാണെന്നും മുരശൊലി മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

Read More

ഹിന്ദി അറിയാത്തതിന് തമിഴ് യുവതിയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവം; പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി

ഹിന്ദി അറിയാത്തതിന് ഗോവ വിമാനത്താവളത്തിൽ ശർമിള എന്ന തമിഴ് യുവതിയെ സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഹിന്ദി ദേശീയഭാഷയല്ലെന്നും ദേശീയഭാഷയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും തമിഴ്നാട് മുഖ്യമന്ത്രി പ്രതികരിച്ചു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഹിന്ദി അറിയാത്തതിന്‍റെ പേരിൽ കേന്ദ്ര സേനാംഗങ്ങൾ അപമാനിക്കുന്ന സംഭവങ്ങൾ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദി ദേശീയഭാഷയാണെന്ന തെറ്റിദ്ധാരണ ആളുകളിൽ അടിച്ചേൽപ്പിക്കുന്നതിൽ ഏറെ ആശങ്കയുണ്ട്. ഇത് വ്യക്തിപരമായുള്ള പ്രശ്നമല്ല,…

Read More

വനിതാ സംവരണ ബിൽ; 2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി, മണ്ഡല പുനർ നിർണയ നീക്കത്തിൽ ആശങ്കയെന്ന് എം.കെ സ്റ്റാലിൻ

കേന്ദ്ര സർക്കാർ ലോക്സഭയിൽ കൊണ്ട് വന്ന വനിതാ സംവരണ ബില്ലിൽ പ്രതികരണവുമായി വിവിധ പാർട്ടി നേതാക്കൾ. വനിതാ സംവരണ ബിൽ വനിതകളെ വിഡ്ഢികളാക്കുന്ന ബില്ലാണെന്നായിരുന്നു എഎപി നേതാവ് സഞ്ജയ് സിം​ഗിന്റെ വിമർശനം.2024ൽ തന്നെ ബില്ല് നടപ്പാക്കണമെന്ന് എഎപി ആവശ്യപ്പെട്ടു. മോദി അധികാരത്തിലെത്തിയ ശേഷം പറഞ്ഞതൊന്നും നടപ്പാക്കിയില്ല. ഇത് മറ്റൊരു തട്ടിപ്പാണ്.2045ലെങ്കിലും ബില്ല് നടപ്പാക്കുമോ എന്നറിയില്ല. വനിതാ സംവരണം നടപ്പാക്കാൻ എഎപി ഒപ്പമുണ്ടാകുമെന്നും സഞ്ജയ് സിം​ഗ് പറഞ്ഞു. എന്നാൽ 2024 ൽ തന്നെ ബില്ല് നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

Read More

ഉദയനിധി സ്റ്റാലിനും പ്രിയങ്ക് ഖർഗെയ്‌ക്കും എതിരെ കേസെടുത്ത് യുപി പൊലീസ്

സനാതന ധർമത്തെ പകർച്ചവ്യാധികളോട് ഉപമിച്ച തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസ്. മതവികാരം വ്രണപ്പെടുത്തിയതിനാണ് ഉദയനിധിക്കെതിരെ യുപിയിലെ റാംപുർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. കർണാടക മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ചതിനാണ് പ്രിയങ്കിനെതിരെ കേസ്. മനുഷ്യരെ തുല്യരായി കാണാത്ത ഏതു മതവും രോഗമാണെന്നാണു പ്രിയങ്ക് പറഞ്ഞത്. ഉദയനിധിയുടെ പ്രസ്താവന സംബന്ധിച്ച് വന്ന മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഹർഷ് ഗുപ്ത, രാം സിങ് ലോധി എന്നിവരാണ്…

Read More

ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ്; തമിഴ്നാട്, കേരള, ബംഗാൾ നിയമസഭകളെ പിരിച്ചു വിടുമോയെന്ന് തമിഴ്നാട് മുഖ്യമന്ത്രി

 ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ് നിയമം പാസാക്കിയാൽ ഡിഎംകെയ്ക്കു മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടിക്കും രാജ്യത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും അത് ‘വൺ മാൻ ഷോ’ ആയി മാറുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു.  ഇന്ത്യ എന്ന വാക്ക് ഇന്ന് പലരെയും ഭയപ്പെടുത്തുന്നു. ഇന്ത്യ എന്ന പേര് പറയാൻ ബിജെപിക്ക് നാണവും ഭയവുമാണ്. ഇതിൽ ഭയന്നാണ് ‘ഒരു രാജ്യം – ഒരു തിരഞ്ഞെടുപ്പ്’ സാഹചര്യം സൃഷ്ടിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നത്. തമിഴ്നാട്ടിലെ പ്രതിപക്ഷമായ അണ്ണാഡിഎംകെ ഭരണകക്ഷിയായിരുന്നപ്പോൾ ഈ…

Read More

ഗുരുവായൂരപ്പന് 32 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് എം.കെ സ്റ്റാലിന്റെ ഭാര്യ

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുർഗ. 32 പവന്റെ സ്വർണ കിരീടമാണ് സമർപ്പിച്ചത്. ഇതിന് 14 ലക്ഷത്തിലേറെ രൂപ വിലവരും. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തിൽനിന്ന് നേരത്തെ വാങ്ങിയിരുന്നു. കോയമ്പത്തൂരിലെ സംരംഭകനായ ശിവജ്ഞാനമാണ് കിരീടം രൂപകൽപന ചെയ്തത്. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിലെത്തിയ ദുർഗ ഉച്ചയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. സ്വർണക്കിരീടത്തിന് പുറമെ ചെറിയ ചന്ദന കഷണങ്ങൾ അരക്കാനുള്ള യന്ത്രവും ക്ഷേത്രത്തിന് സമർപ്പിച്ചു. രണ്ട് ലക്ഷം രൂപയിലധികം വിലയുള്ളതാണിത്. ദുർഗ സ്റ്റാലിൻ…

Read More