കെപിസിസി തര്‍ക്കം ഏട്ടനും അനിയന്മാരും തമ്മിലുള്ളത്; ഹൈക്കമാൻ്റ് ഇടപെടേണ്ടതില്ല: എംകെ രാഘവൻ

കെപിസിസിയിലെ ഉൾപ്പാര്‍ട്ടി തര്‍ക്കം ഏട്ടൻ അനിയന്മാർ തമ്മിൽ ഉള്ള സ്വാഭാവിക തര്‍ക്കമെന്ന് എംകെ രാഘവൻ എംപി. ഈ തർക്കങ്ങൾ പാർട്ടിയെ ബാധിക്കില്ല. ഈ വിഷയം കെട്ടടങ്ങും. പാർട്ടിക്കുള്ളിൽ തന്നെ തീരും. ഹൈക്കമാൻഡ് ഇടപെടേണ്ട സാഹചര്യമില്ല. പാർട്ടിയിൽ പുകയും തീയുമില്ല. മാധ്യമങ്ങൾ ഇനി കത്തിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.  ഷിരൂരിൽ തെരച്ചിൽ നിർത്തില്ലെന്നും കോഴിക്കോട് എംപി വ്യക്തമാക്കി. തെരച്ചിൽ ഇനിയും തുടരും. ഇക്കാര്യം കളക്ടർ നേവിയോടും ആർമിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലോട്ടിങ്ങ് വെസൽ കൊണ്ടുവന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ…

Read More

അമീബിക് മസ്തിഷ്കജ്വരം; വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് എം കെ രാഘവൻ കേന്ദ്രത്തിന് കത്ത് നൽകി

അമീബിക് മസ്തിഷ്കജ്വരത്തെ കുറിച്ച് പഠിക്കാനായി കേരളത്തിലേക്ക് വിദഗ്ധസംഘത്തെ അയക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി രം​ഗത്ത്. ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയ്ക്ക് അദ്ദേഹം കത്തയച്ചു. വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക് കത്തയച്ചത്. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്ക് മാത്രമാണ് രോഗം ബാധിച്ചത്. എന്നാല്‍ സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നുകുട്ടികള്‍ക്ക് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതോടെയാണ് ആശങ്ക ഉടലെടുത്തത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. കൂടാതെ…

Read More

എയിംസ് കോഴിക്കോടല്ലെങ്കിൽ എവിടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം: കേരളത്തിന് തരണമെന്ന് എംകെ രാഘവൻ

കോഴിക്കോട് എയിംസ് എത്തിക്കുകയാണ് തന്റെ ഇനിയുള്ള പ്രധാന ലക്ഷ്യമെന്ന് നിയുക്ത എംപി എംകെ രാഘവൻ. തന്റെ ജയം കോഴിക്കോട്ടെ ജനങ്ങളുടെ ജയമാണെന്നും കോഴിക്കോട്ടെ ജനങ്ങളുമായി ആത്മബന്ധമുണ്ടെന്നും പറഞ്ഞ അദ്ദേഹം ജനം തന്റെ കൂടെ നിന്നുവെന്നും കൂട്ടിച്ചേർത്തു. കോഴിക്കോട് എയിംസും ബേപ്പൂർ തുറമുഖത്തിന്റെ സമഗ്ര വികസനവുമാണ് ഇനി തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ രാഷ്ട്രീയത്തിൽ മാറ്റം തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ യുഡിഎഫും മികച്ച നിലയിലാണ്. ഭൂരിപക്ഷം കൂടാൻ കാരണം ജനങ്ങളുമായുള്ള ആത്മബന്ധമാണ്. ദേശീയ പാത വികസനം വൈകാൻ കാരണം…

Read More

വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവ്; രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് എം.കെ. രാഘവൻ

രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് എം.കെ. രാഘവൻ എം.പി. അതിനുള്ള യോഗ്യത അദ്ദേഹത്തിനുണ്ട്. ചെന്നിത്തലക്കൊപ്പം ദേശീയ രാഷ്ട്രീയത്തിൽ പ്രവർത്തിച്ച പലരും മുഖ്യമന്ത്രിമാരായി. ചിലർക്ക് സ്ഥാനം കിട്ടിയാൽ തലക്കനം ഉണ്ടാകാറുണ്ട്. ചെന്നിത്തല അത്തരക്കാരനല്ല. എല്ലാവർക്കും എപ്പോഴും ബന്ധപ്പെടാവുന്ന വ്യക്തിയാണെന്നും രാഘവൻ കൂട്ടിച്ചേർത്തു. പാർട്ടിയോടുള്ള കൂറ് എക്കാലത്തും ബോധ്യപ്പെടുത്തി. വ്യക്തിബന്ധം നഷ്ടപ്പെടുത്താത്ത നേതാവാണ് അദ്ദേഹം. അത്തരത്തിൽ കോൺഗ്രസ് നേതാക്കളിൽ അഗ്രിമസ്ഥാനം അദ്ദേഹത്തിനാണ്. വിവാദമുണ്ടാക്കാറില്ല. പാർട്ടി തീരുമാനത്തിനൊപ്പം നിന്ന മഹിത പരമ്പര്യം. സ്ഥാനങ്ങളുടെ മഹത്വം കാത്തുസൂക്ഷിക്കാൻ ശ്രമിച്ചു. മറ്റ് സംസ്ഥാന നേതാക്കളുമായി…

Read More

‘അപമാനിതരായി മത്സരിക്കാനില്ല’: കെ സുധാകരനെതിരെ എം.കെ.രാഘവനും കെ.മുരളീധരനും

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ യോഗത്തിൽ എംപിമാരായ എം.കെ.രാഘവനും കെ.മുരളീധരനും. അപമാനിതരായി മത്സരിക്കാനില്ലെന്ന് ദേശീയ സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വിളിച്ച യോഗത്തിൽ ഇരുവരും അറിയിച്ചു. ഇരുവർക്കും മറ്റ് എംപിമാരുടെ പിന്തുണയും ലഭിച്ചു. തെറ്റിദ്ധാരണകൾ നീക്കാമെന്ന് കെ. സുധാകരൻ ഉറപ്പ് നൽകി. കെ.മുരളീധരനും എം.കെ.രാഘവനും എതിരെ അച്ചടക്കലംഘനത്തിന്റെ പേരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അയച്ച കത്ത് പിൻവലിക്കാൻ മൂന്നര മണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനമായി. കത്തയച്ചത് ഉചിതമായില്ലെന്ന എംപിമാരുടെ അഭിപ്രായം സുധാകരൻ അംഗീകരിച്ചു. പുനഃസംഘടനയ്ക്കു മേൽനോട്ടം വഹിക്കാൻ പ്രധാന…

Read More

‘മിണ്ടാതിരുന്നാൽ ഗ്രേസ് മാർക്ക്’; എംകെ രാഘവന് കെ. മുരളീധരൻറെ പിന്തുണ

കെപിസിസി നേതൃത്വത്തെ വിമർശിച്ച എംകെ രാഘവന് കെ. മുരളീധരൻറെ പിന്തുണ. കോൺഗ്രസ് പാർട്ടിയുടെ വികാരമാണ് രാഘവൻ പറഞ്ഞതെന്നും പാർട്ടിക്കുള്ളിൽ മതിയായ ചർച്ചകൾ നടക്കുന്നില്ലെന്നും മുരളീധരൻ തുറന്നടിച്ചു. ഒരു കാര്യവും തന്നോട് പോലും ആലോചിക്കാറില്ല. വിവാദമാകുമെന്നത് കൊണ്ടാണ് മിണ്ടാതിരിക്കുന്നത്. മിണ്ടാതിരുന്നാലാണ് പാർട്ടിയിൽ ഗ്രേസ് മാർക്കെന്നും മുരളീധരൻ തുറന്നടിച്ചു. എംകെ രാഘവനെതിരെ കോഴിക്കോട് ഡിസിസി നൽകിയ റിപ്പോർട്ടിനെ കുറിച്ച് ഡിസിസി പ്രസിഡൻറ് തന്നെ പരസ്യമായി പ്രതികരിച്ചത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. എംകെ രാഘവൻ ഒറ്റയ്ക്കല്ലെന്നും സമാന അഭിപ്രായമുള്ള നേതാക്കൾ പാർട്ടിയിൽ…

Read More

നാടിനെ നയിക്കേണ്ടത് തരൂരിനെപ്പോലുള്ളവർ, നാടിന്റെ പുണ്യം; എം കെ രാഘവൻ എംപി

ശശി തരൂർ നാടിന്റെ പുണ്യമെന്ന് എം കെ രാഘവൻ. തരൂരിരിനെ പോലുള്ള ആളുകളാണ് നാടിനെ നയിക്കേണ്ടതെന്നും എം കെ രാഘവൻ പറഞ്ഞു. എം പി. കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലാണ് രാഘവന്റെ പരാമർശം. മലബാർ മേഖലയിൽ തരൂർ നടത്തുന്ന പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് വിട്ടുനിന്നതോടെയാണ് സംസ്ഥാന കോൺഗ്രസിൽ തരൂർ അനുകൂലികളും പ്രതികൂലികളും എന്ന രണ്ട് വിഭാഗം പ്രത്യക്ഷ പോരിനിറങ്ങിയത്. നേരത്തേ എഐസിസി അധ്യക്ഷനായി തരൂർ മത്സരിച്ചപ്പോൾ പരോക്ഷമായി നിലനിന്ന പോരാണ് ഇപ്പോൾ മറ നീക്കി…

Read More