
ഒരു വർഷത്തിനിടെ 10 വിവാഹം കഴിച്ച ഇന്ത്യക്കാരൻ; 39 വിവാഹത്തിൽനിന്ന് 94 കുട്ടികൾ: ആരായിരുന്നു ആ “വിവാഹശ്രീമാൻ’
ലോകം അണുകുടുംബ വ്യവസ്ഥയിൽ സഞ്ചരിക്കുന്പോൾ മിസോറാമിലെ സിയോണ ചാനയുടെ കുടുംബം എല്ലാവർക്കും അദ്ഭുതമാണ്. ആ കുടുംബത്തിൽ 181 അംഗങ്ങളുണ്ട്. സിയോണ ചാനയ്ക്ക് 39 ഭാര്യമാരുണ്ട്. 94 കുട്ടികളും. മിസോറാമിലെ ബക്തവാങ് ഗ്രാമത്തിലെ ഒരു വലിയ വീട്ടിലാണ് ഇവരെല്ലാവരും താമസിക്കന്നത്. ചാനയുടെ കുടുംബത്തിൽ മക്കളുടെ ഭാര്യമാരും 36 പേരക്കുട്ടികളും ഉൾപ്പെടുന്നു. 2011ൽ 76-ാം വയസിൽ സിയോണ ചാന അന്തരിച്ചു. നൂറോളം മുറികളുള്ള നാലുനില വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കാലക്രമേണ, ചാനയുടെ വീട് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി….