തൃഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി മിയ
വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും ഇപ്പോൾ മിയ വീണ്ടും സിനിമകളിൽ സജീവമായിരിക്കുകയാണ്. ‘ദ റോഡ്’ ആണ് മിയയുടെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ‘ദ റോഡി’ൽ തെന്നിന്ത്യൻ താരം തൃഷയാണ് പ്രധാന വേഷത്തിലെത്തുന്നത്. തൃഷയുമായുള്ള സൗഹൃദത്തെ കുറിച്ച് മിയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. “സംവിധായകൻ അരുൺ വസീഗരൻ എന്നോട് ‘ദി റോഡ്’ സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെ കുറിച്ചും വിവരിച്ചപ്പോൾ പല കാരണങ്ങളാൽ ഞാൻ ആവേശഭരിതയായി. പ്രസവത്തിനു ശേഷം ഞാൻ ആദ്യം കമ്മിറ്റ്…